Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

>> Sunday, July 1, 2012




                                          



                 കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ  



      തൊഴിലാളികളുടെ സാര്‍വ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറില്‍ ലണ്ടനില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യപ്രകാരം പ്രസ്തുത പാര്‍ട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറല്‍ മാര്‍ക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. ഇപ്രകാരം 1847 ഡിസംബറില്‍ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് മാര്‍ക്സും-എംഗത്സും ചേര്‍ന്ന് ജര്‍മ്മന്‍ ഭാഷയില്‍ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850- ല്‍ മിസ്. ഹെലന്‍ മാക്ഫര്‍ലെയിന്‍ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി.സര്‍വ്വ രാജ്യതൊഴിലാളികളേ ഏകോപിക്കുവിന്‍ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍, വര്‍ഗ്ഗ സമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണം, മുതലാളിത്തക്കുഴപ്പങ്ങളും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളും സംബന്ധിച്ച പ്രവചനങ്ങള്‍ക്കൊപ്പം അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. (ഡിജിറ്റൽ രൂപത്തിന് കടപ്പാട് : വിക്കിഗ്രന്ഥശാല - http://ml.wikisource.org)


               കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 

 യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭുതത്തിന്റെ ബാധയൊഴിക്കാന്‍ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാര്‍പ്പാപ്പയും, സാര്‍ ചക്രവര്‍ത്തിയും, മെറ്റര്‍ നിഹും, ഗിസോയും, ഫ്രഞ്ചു റാഡിക്കല്‍ കക്ഷിക്കാരും, ജര്‍മ്മന്‍ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അധികാരത്തിലിരിക്കുന്ന എതിരാളികള്‍ കമ്മ്യൂണിസ്റ്റ് എന്നു വിളിച്ച് അധിക്ഷേപിക്കാത്ത പ്രതിപക്ഷപ്പാര്‍ട്ടി എവിടെയാണുള്ളത്? തങ്ങളേക്കാള്‍ പുരോഗമവാദികളായ പ്രതിപക്ഷപ്പാര്‍ട്ടികളുടെ നേര്‍ക്കെന്നപോലെതന്നെ പിന്തിരിപ്പന്മാരായ തങ്ങളുടെ പ്രതിയോഗികളുടെ നേര്‍ക്കും കമ്മ്യൂണിസമെന്ന മുദ്രയടിക്കുന്ന ശകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷം എവിടെയാണുള്ളത്? ഇതില്‍ നിന്നും രണ്ട് സംഗതികള്‍ വ്യക്തമാകുന്നുണ്ട്: കമ്മ്യൂണിസം തന്നെ ഒരു ശക്തിയാണെന്നു യൂറോപ്പിലെ എല്ലാ ശക്തികളും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ അഭിപ്രായങ്ങളും ലക്ഷ്യങ്ങളും ആശയഗതികളും പരസ്യമായി ലോകസമക്ഷം പ്രഖ്യാപിക്കുകയും, കമ്മ്യൂണിസ്റ്റ് ഭൂതത്തെക്കുറിച്ചുള്ള ഈ മുത്തശ്ശിക്കഥയെ പാര്‍ട്ടിയുടെ സ്വന്തമായൊരു മാനിഫെസ്റ്റോ വഴി നേരിടുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ഉദ്ദേശത്തോടുകൂടി നാനാദേശക്കാരായ കമ്മ്യൂണിസ്റ്റുകാര്‍ ലണ്ടനില്‍ സമ്മേളിക്കുകയും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്ലെമിഷ്, ഡാനിഷ് എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി താഴെ കൊടുക്കുന്ന മാനിഫെസ്റ്റോ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു. I: ബൂര്‍ഷ്വാകളും തൊഴിലാളികളും[1] നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം[2] വര്‍ഗ്ഗ സമര ചരിത്രമാണ്. [ 3 ] സ്വതന്ത്രനും അടിമയും, പട്രീഷ്യനും പ്ലെബിയനും, ജന്മിയും അടിയാനും, ഗില്‍ഡ് മാസ്റ്ററും[3] വേലക്കാരനും - ചുരുക്കിപ്പറഞ്ഞാല്‍ മര്‍ദ്ദകനും മര്‍ദ്ദിതനും - തീരാവൈരികളായി നിലകൊള്ളുകയും ചിലപ്പോള്‍ തെളിഞ്ഞും ചിലപ്പോള്‍ ഒളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തുകയും ചെയ്തു. സമൂഹത്തിന്റെയാകെയുള്ള വിപ്ലവകരമായ പുനസ്സംഘടനയിലോ മത്സരിക്കുന്ന വര്‍ഗ്ഗങ്ങളുടെ പൊതുനാശത്തിലോ ആണ് ഈ പോരാട്ടം ഓരോ അവസരത്തിലും അവസാനിച്ചിട്ടുള്ളത്. ചരിത്രത്തിന്റെ ആദികാലഘട്ടങ്ങളില്‍ വിവിധശ്രേണികളിലായി, സാമൂഹ്യപദവിയുടെ ഒട്ടേറെ ഉച്ചനീചതട്ടുകളായി, തരംതിരിക്കപ്പെട്ടതും സങ്കീര്‍ണ്ണവുമായ ഒരു സാമൂഹ്യസംവിധാനമാണ് ഏറെക്കുറെ എവിടെയും കാണുന്നത്. പൗരാണികറോമില്‍ പട്രീഷ്യന്മാരും (കുലീനര്‍), നൈറ്റുകള്‍ (യോധന്മാര്‍) പ്ലെബിയന്മാരും (മ്ലേച്ഛന്മാര്‍) അടിമകളും ഉണ്ടായിരുന്നു. മദ്ധ്യയുഗത്തിലാകട്ടെ, ഫ്യൂഡല്‍ പ്രഭുക്കന്മാരും മാടമ്പികളും ഗില്‍ഡ് മാസ്റ്റര്‍മാരും വേലക്കാരും അപ്രന്റീസുകളും അടിയാന്മാരും ഉണ്ടായിരുന്നു; കൂടാതെ മിക്കവാറും ഈ എല്ലാ വര്‍ഗ്ഗങ്ങളിലും പല പല അവാന്തര വിഭാഗങ്ങളും ഉണ്ടായിരുന്നു. ഫ്യൂഡല്‍ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍ നിന്നും മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാ സമൂഹം വര്‍ഗ്ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗ്ഗങ്ങളെയും പുതിയ മര്‍ദ്ദനസാഹചര്യങ്ങളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ നമ്മുടെ കാലഘട്ടത്തിന് - ബൂര്‍ഷ്വാസിയുടെ കാലഘട്ടത്തിന് - ഈയൊരു സവിശേഷ സ്വഭാവമുണ്ട് : അത് വര്‍ഗ്ഗവൈരങ്ങളെ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് ഗംഭീരപാളയങ്ങളായി, പരസ്പരം അഭിമുഖമായി നില്‍ക്കുന്ന രണ്ട് വലിയ വര്‍ഗ്ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ ​പിളര്‍ന്നുകൊണ്ടിരിക്കുകയാണ് : ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗ്ഗവുമാണ് അവ. മദ്ധ്യയുഗത്തിലെ അടിയാളരില്‍ നിന്ന് ആദ്യത്തെ നഗരങ്ങളിലെ സ്വതന്ത്രരായ നഗരവാസികള്‍ ഉയര്‍ന്നുവന്നു. ഈ നഗരവാസികളില്‍ നിന്നാണ് ബൂര്‍ഷ്വാസികളുടെ ആദ്യ ഘടകങ്ങള്‍ വളര്‍ന്നുവികസിച്ചത്. അമേരിക്കന്‍ വന്‍കര കണ്ടുപിടിച്ചതും ആഫ്രിക്കന്‍ മുനമ്പ് ചു [ 4 ] റ്റാന്‍ കഴിഞ്ഞതും ഉയര്‍ന്നുവന്ന ബൂര്‍ഷ്വാസിക്ക് പുതിയ തുറകള്‍ തുറന്നു കൊടുത്തു. ഇന്ത്യയിലെയും ചൈനയിലേയും കമ്പോളങ്ങള്‍, അമേരിക്കയിലേക്കുള്ള കുടിയേറ്റം, കോളനികളുമായിട്ടുള്ള കച്ചവടം, വിനിമയോപാധികളിലും വില്പനച്ചരക്കുകളിലും പൊതുവിലുണ്ടായിരുന്ന വര്‍ദ്ധന - ഇതെല്ലാം വ്യാപാരത്തിനും, കപ്പല്‍ ഗതാഗതത്തിനും വ്യവസായത്തിനും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പ്രചോദനം നല്‍കി. അത് അടിതകര്‍ന്ന് ആടിയുലയുന്ന ഫ്യൂഡല്‍ സമൂഹത്തിനകത്തുള്ള വിപ്ലവശക്തികളുടെ സത്വരമായ വികസനത്തിനും കാരണമായിത്തീര്‍ന്നു. ഫ്യൂഡലിസത്തിന്‍ കീഴില്‍ വ്യാവസായികോല്‍പ്പാദനം, അന്യര്‍ക്ക് പ്രവേശനമില്ലാത്ത ഗില്‍ഡുകളുടെ കുത്തകയായിരുന്നു. പുതിയ കമ്പോളങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ സമ്പ്രദായം ഇപ്പോള്‍ അപര്യാപ്തമായി. ഇതിന്റെ സ്ഥാനത്ത് ഫാക്ടറി തൊഴില്‍ സമ്പ്രദായം വന്നു. ഫാക്ടറിത്തൊഴിലില്‍ ഏര്‍പ്പെട്ട ഇടത്തരക്കാര്‍ ഗില്‍ഡുമാസ്റ്റര്‍മാരെ ഒരു ഭാഗത്തേക്കു തള്ളി നീക്കി. ഓരോ തൊഴില്‍ശാലക്കകത്തുമുള്ള തൊഴില്‍ വിഭജനത്തിന്റെ മുന്നില്‍ വ്യത്യസ്ത സംഘടിത ഗില്‍ഡുകള്‍ തമ്മിലുള്ള തൊഴില്‍ വിഭജനം അപ്രത്യക്ഷമായി. അതേസമയം ഇതിനിടയില്‍ കമ്പോളങ്ങള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. ആവശ്യങ്ങള്‍ അനുസ്യൂതം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. നിര്‍മ്മാണത്തൊഴില്‍ സമ്പ്രദായം പോലും അപര്യാപ്തമായി. അപ്പോഴാണ് ആവിശക്തിയും യന്ത്രോപകരണങ്ങളും വ്യാവസായികോല്പാദനത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയത്. അതോടുകൂടി ഇന്നത്തെ പടുകൂറ്റന്‍ വ്യവസായങ്ങള്‍ നിര്‍മ്മാണത്തൊഴിലിന്റെ സ്ഥാനം പിടിച്ചു; കോടീശ്വരന്മാരായ വ്യവസായ മേധാവികള്‍, വ്യവസായപ്പടകളുടെയാകെ നേതാക്കന്മാര്‍, ആധുനിക ബൂര്‍ഷ്വാ വ്യവസായികളായ ഇടത്തരക്കാരുടെ സ്ഥാനം കരസ്ഥമാക്കി. ആധുനിക വ്യവസായം ലോകകമ്പോളം സ്ഥാപിച്ചിരിക്കുന്നു. അമേരിക്ക കണ്ടുപിടിക്കപ്പെട്ടതാണ് അതിന് വഴിതെളിയിച്ചത്. ഈ കമ്പോളം വ്യാപാരത്തിനും കടല്‍മാര്‍ഗ്ഗേണയും കരമാര്‍ഗ്ഗേണയുമുള്ള ഗതാഗതത്തിനും വമ്പിച്ച വികസനം നല്‍കി. ഈ വികാസമാകട്ടെ വ്യവസായത്തിന്റെ വിപുലീകരണത്തെ സഹായിച്ചു. മാത്രമല്ല, വ്യവസായവും വ്യാപാരവും കപ്പല്‍ഗതാഗതവു റെയില്‍വേകളും വളര്‍ന്നതോതില്‍ തന്നെ ബൂര്‍ഷ്വാസിയും വളര്‍ന്നു: അതിന്റെ മൂലധനം പെരുകി ; മദ്ധ്യയുഗത്തിന്റെ സന്തതികളായ എല്ലാ വര്‍ഗ്ഗങ്ങളെയയും അത് പിന്നോക്കം തള്ളി നീക്കി. അപ്പോള്‍, ഇന്നത്തെ ബൂര്‍ഷ്വാസിതന്നെ ദീര്‍ഘകാലത്തെ വി [ 5 ] കാസത്തിന്റെ, ഉത്പാദനവിനിമയരീതികളിലുണ്ടായ വിപ്ലവപരമ്പരകളുടെ, സന്താനമാണെന്നു നാം കാണുന്നു. ബൂര്‍ഷ്വാസിയുടെ വികാസത്തിലെ ഓരോ കാല്‍വയ്പോടും കൂടി ആ വര്‍ഗ്ഗം അതിനനുസരിച്ച് രാഷ്ട്രീയമായും മുന്നേറി. ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ വാഴ്ചയിന്‍കീഴില്‍ ഒരു മര്‍ദ്ദിതവര്‍ഗ്ഗമായും, മദ്ധ്യകാല കമ്മ്യൂണുകളില്‍[4] ആയുധമേന്തിയതും സ്വയംഭരണാവകാശമുള്ളതുമായ ഒരു സമാജമായും, ചിലേടത്ത് (ഉദാ: ഇറ്റലി, ജര്‍മ്മനി )സ്വതന്ത്രമായ നഗരറിപ്പബ്ളിക്കുകളായും, മറ്റു ചിലേടത്ത് (ഉദാ: ഫ്രാന്‍സില്‍) രാജവാഴ്ചയിന്‍ കീഴില്‍ കരംകൊടുക്കുന്ന "മൂന്നാം ശ്രേണിയായും" പിന്നീട് ശരിയായ നിര്‍മ്മണത്തൊഴിലിന്റെ കാലഘട്ടത്തില്‍ പ്രാദേശിക പ്രഭുക്കള്‍ക്കെതിരായ ഒരു മറുമരുന്നെന്നോണം അര്‍ദ്ധഫ്യൂഡലോ സ്വേച്ഛാധിപത്യപരമോ ആയ രാജവാഴ്ചയെ സേവിച്ചും, വാസ്തവത്തില്‍ സാമാന്യമായി പടുകൂറ്റന്‍ രാജവാഴ്ചകളുടെ നെടുംതൂണായി നിന്നും ബുര്‍ഷ്വാസി അവസാനം - ആധുനിക വ്യവസായത്തിന്റെയും ലോകകമ്പോളത്തിന്റെയും സ്ഥാപനത്തെ തുടര്‍ന്ന് - രാഷ്ട്രീയാധികാരം മുഴുവനും ആധുനിക ജനപ്രതിനിധി ഭരണകൂടത്തിന്റെ രൂപത്തില്‍ സ്വായത്തമാക്കി. മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പൊതുക്കാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മറ്റി മാത്രമാണ് ആധുനിക ഭരണകൂടം. ചരിത്രപരമായി നോക്കുമ്പോള്‍ ബൂര്‍ഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ബൂര്‍ഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, എല്ലാ ഫ്യൂഡല്‍, പിതൃതന്ത്രാത്മക, അകൃത്രിമ ഗ്രാമീണബന്ധങ്ങള്‍ക്കും അറുതിവരുത്തി. മനുഷ്യനെ അവന്റെ "സ്വാഭാവി [ 6 ] ക മേലാളന്മാരുമായി" കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അത് നിഷ്കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മില്‍, നഗ്നമായ സ്വര്‍ത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ" ഒഴികെ, മറ്റൊരു ബന്ധവും അത് ബാക്കിവെച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ത്ഥമായ വീരശൂരപരാക്രമങ്ങളുടെയും, ഫിലിസ്റ്റൈനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അത് സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അത് വിനിമയ മൂല്യമാക്കി മാറ്റി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്ത് അത്, മനസ്സാക്ഷിക്കുനിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ - സ്വതന്ത്ര വ്യാപാരത്തെ - പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിന് പകരം നഗ്നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അത് നടപ്പാക്കി. ഇന്നുവരെ ആദരിക്കപ്പെടുകയും ഭയഭക്തികളോടെ വീക്ഷിക്കപ്പെടുകയും ചെയ്തുപോന്ന എല്ലാ തൊഴിലുകളുടെയും പരിവേഷത്തെ ബൂര്‍ഷ്വാസി ഉരിഞ്ഞുമാറ്റി. ഭിഷഗ്വരനേയും അഭിഭാഷകനേയും പുരോഹിതനേയും കവിയേയും ശാസ്ത്രജ്ഞനേയുമെല്ലാം അത് സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരനാക്കി മാറ്റി. ബൂര്‍ഷ്വാസി കുടുംബത്തിന്റെ വൈകാരിക മൂടുപടം പിച്ചിച്ചീന്തുകയും കുടുംബത്തെ വെറും പണത്തിന്റെ ബന്ധമാക്കി ചുരുക്കുകയും ചെയ്തിരിക്കുന്നു. പ്രതിലോമവാദികള്‍ അത്ര വളരെയേറെ പാടിപുകഴ്ത്താറുള്ള, മദ്ധ്യകാലങ്ങളിലെ ഊര്‍ജ്ജസ്വലതയുടെ മൃഗീയപ്രകടനങ്ങളുടെ മറുവശം എന്നോണം, ഏറ്റവും കര്‍മ്മവിമുഖമായ ആലസ്യം നടമാടാന്‍ കാരണമെന്താണെന്ന് ബൂര്‍ഷ്വാസി വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം നേടാനാകുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷ്വാസിയാണ്. ഈജിപ്തുകാരുടെ പിരമിഡുകളേയും, റോമാക്കാരുടെ ജല-സംഭരണ വിതരണ പദ്ധതികളുടെയും ഗോഥിക് ദേവാലയങ്ങളുടെ വളരെയേറെ അതിശയിക്കുന്ന മഹാത്ഭുതങ്ങള്‍ അത് സാധിച്ചിട്ടുണ്ട്. പണ്ടത്തെ കുരിശുയുദ്ധങ്ങളെയും ദേശീയജനതകളുടെ കൂട്ടപ്പലായനങ്ങളേയും നിഷ്പ്രഭമാക്കുന്ന സാഹസിക സംരംഭങ്ങള്‍ അതു നടത്തിയിട്ടുണ്ട്. ഉല്പാദനോപകരണങ്ങളിലും തദ്വാരാ, ഉല്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവര്‍ത്തനം വരുത്താതെ ബൂര്‍ഷ്വാസിക്ക് നിലനില്‍ [ 7 ] ക്കാനാവില്ല. നേരേമറിച്ച് ഇതിന് മുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായിക വര്‍ഗ്ഗങ്ങളുടെയും നിലനില്‍പ്പിന്റെ ആദ്യത്തെ ഉപാധി, പഴയ ഉല്പാദന രീതികളെ യാതൊരുമാറ്റവും കൂടാതെ നിലനിര്‍ത്തുകയെന്നതായിരുന്നു. ഉല്പാദനത്തിന്റെ നിരന്തരം വിപ്ലവകരമായ പരിവര്‍ത്തനം, എല്ലാ സാമൂഹ്യബന്ധങ്ങളേയും ഇടതടവില്ലാതെ ഇളക്കിമറിക്കല്‍, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും - ഇതെല്ലാം ബൂര്‍ഷ്വാകാലഘട്ടത്തെ എല്ലാ കാലഘട്ടങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നു. ഉറച്ചുകട്ടപിടിച്ചതും നിശ്ചലവുമായ എല്ലാ ബന്ധങ്ങളും അവയുടെ കൂടപ്പിറപ്പായ പുരാതനവും ആദരണീയവുമായ മുന്‍വിധികളും അഭിപ്രായങ്ങളും തുടച്ചുനീക്കപ്പെടുന്നു. തല്‍സ്ഥാനത്ത്, പുതുതായി ഉണ്ടാകുന്നവയ്ക്ക് ഉറച്ചുകട്ടിയാവാന്‍ സമയം കിട്ടുന്നതിനുമുന്‍പ് അവ പഴഞ്ചനായിത്തീരുന്നു. കട്ടിയായതെല്ലാം വായുവില്‍ ഉരുകി ലയിക്കുന്നു, വിശുദ്ധമായതെല്ലാം അശുദ്ധമായിത്തീരുന്നു. അങ്ങിനെ അവസാനം മനുഷ്യന്‍ തന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളെയും സഹജീവികളുമായുള്ള തന്റെ ബന്ധങ്ങളെയും സമചിത്തതയോടെ നേരിടാന്‍ നിര്‍ബന്ധിതനാകുന്നു. ഉല്പന്നങ്ങള്‍ക്ക് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂര്‍ഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കുന്നു. അതിന് എല്ലായിടത്തും കൂട് കെട്ടണം. എല്ലായിടത്തും പാര്‍പ്പുറപ്പിക്കണം, എല്ലായിടത്തും ബന്ധങ്ങള്‍ സ്ഥാപിക്കണം. ലോകകമ്പോളത്തെ ചൂഷണം ചെയ്യുന്നതിലൂടെ ബൂര്‍ഷ്വാസി ഓരോ രാജ്യത്തിലെയും ഉല്പാദനത്തിനും ഉപഭോഗത്തിനും ഒരു സാര്‍വ്വദേശീയ സ്വഭാവം നല്‍കിയിട്ടുണ്ട്. പ്രതിലോമവാദികളെ വളരെയേറെ വേദനിപ്പിച്ചുകൊണ്ട്, വ്യവസായത്തിന്റെ കാല്‍ക്കീഴില്‍ നിന്ന് അത് നിലയുറപ്പിച്ചിരുന്ന ദേശീയാടിത്തറയെ ബൂര്‍ഷ്വാസി വലിച്ചുമാറ്റി. പരമ്പരാഗതമായ എല്ലാ ദേശീയവ്യവസായങ്ങളെയും അത് നശിപ്പിച്ചു; അഥവാ പ്രതിദിനം നശിപ്പിച്ചുവരികയാണ്. തല്‍സ്ഥാനം പുതിയ വ്യവസായങ്ങള്‍ ഏറ്റെടുക്കുന്നു. അവ ഏര്‍പ്പെടുത്തേണ്ടത് എല്ലാ പരിഷ്കൃത രാജ്യങ്ങള്‍ക്കും ജീവന്മരണ പ്രശ്നമായിത്തീരുന്നു; ഈ പുതിയ വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങള്‍ തദ്ദേശീയമല്ല - അതിവിദൂരദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്നവയാണ്; അവയുടെ ഉല്പന്നങ്ങളാകട്ടെ, അത് നാട്ടില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലും ഉപയോഗിക്കപ്പെടുന്നുമുണ്ട്. സ്വന്തം രാജ്യത്തെ ഉല്പന്നങ്ങള്‍ കൊണ്ട് നിറവേറ്റിയിരുന്ന പഴയ ആവശ്യങ്ങളുടെ സ്ഥാനത്ത് വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലേയും കാലാവസ്ഥകളിലേയും ഉല്പന്നങ്ങള്‍ കൊണ്ടുമാത്രം തൃപ്തിപ്പെടുത്താന്‍ കഴിയുന്ന പുതിയ ആവശ്യങ്ങള്‍ നാം കാണുന്നു. പ്രാദേശി [ 8 ] കവും ദേശീയവുമായ ഏകാന്തതയുടെയും സ്വയംപര്യാപ്തതയുടെയും സ്ഥാനത്ത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള നാനാമുഖമായ ബന്ധങ്ങളും പരസ്പരാശ്രിതത്വവുമാണ് ഇന്നുള്ളത്. ഭൗതികോല്പാദനത്തിലെന്നപോലെ, ബുദ്ധിപരമായ ഉല്പാദനത്തിലും ഇതേ മാറ്റങ്ങളുണ്ടാകുന്നു. പ്രത്യേക രാഷ്ട്രങ്ങളുടെ ബുദ്ധിപരമായ സൃഷ്ടികള്‍ പൊതുസ്വത്തായിത്തീരുന്നു. ദേശീയമായ ഏകപക്ഷീയതയും സങ്കുചിത മനസ്ഥിതിയും അധികമധികം അസാദ്ധ്യമാകുന്നു; ദേശീയവും പ്രാദേശികവുമായ നിരവധി സാഹിത്യങ്ങളില്‍ നിന്ന് ഒരു വിശ്വസാഹിത്യം ഉയര്‍ന്നുവരുന്നു. എല്ലാ ഉല്പാദനോപകരണങ്ങളേയും അതിവേഗം മെച്ചപ്പെടുത്തിക്കൊണ്ടും ഗതാഗതമാര്‍ഗ്ഗങ്ങള്‍ അങ്ങേയറ്റം സുഗമമാക്കിക്കൊണ്ടും, ബൂര്‍ഷ്വാസി എല്ലാ രാഷ്ട്രങ്ങളേയും, ഏറ്റവും അപരിഷ്‌കൃതങ്ങളായവയെപ്പോലും, നാഗരികതിലേയ്ക്ക് കൊണ്ടുവരുന്നു. എല്ലാ ചൈനീസ് മതിലുകളേയും ഇടിച്ചു നിരപ്പാക്കുന്നതിനും, വിദേശീയരോട് അപരിഷ്‌കൃതജനങ്ങള്‍ക്കുള്ള വിടാപ്പിടിയായ വെറുപ്പിനെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കുന്നതിനും ബൂര്‍ഷ്വാസി പ്രയോഗിക്കുന്ന കനത്ത പീരങ്കി സ്വന്തം ചരക്കുകളുടെ കുറഞ്ഞ വിലയാണ്. ബൂര്‍ഷ്വാ ഉല്പാദനരീതി സ്വീകരിക്കാന്‍ അത് എല്ലാ രാഷ്ട്രങ്ങളേയും നിര്‍ബന്ധിക്കുന്നു. അല്ലെങ്കില്‍ അവയ്ക്ക് സ്വയം നശിക്കുകയേ ഗതിയുള്ളൂ. നാഗരികതയെന്ന് അതു വിളിക്കുന്നതിനെ തങ്ങള്‍ക്കിടയിലും നടപ്പാക്കാന്‍ - അഥവാ സ്വയം ബൂര്‍ഷ്വായാവാന്‍ - എല്ലാ രാഷ്ട്രങ്ങളേയും ബൂര്‍ഷ്വാസി നിര്‍ബന്ധിക്കുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍, അത് സ്വന്തം പ്രതിച്ഛായയിലുള്ള ഒരു ലോകം സൃഷ്ടിക്കുന്നു. ബൂര്‍ഷ്വാസി നഗരങ്ങളുടെ വാഴ്ചയ്ക്ക് ഗ്രാമങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. വമ്പിച്ച നഗരങ്ങള്‍ സൃഷ്ടിക്കുകയും ഗ്രാമീണജനതയെ അപേക്ഷിച്ച് നഗരങ്ങളിലെ ജനസംഖ്യ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു, അങ്ങിനെ ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തെ ഗ്രാമീണജീവിതത്തിന്റെ മൗഢ്യത്തില്‍ നിന്നും രക്ഷിച്ചിരിക്കുന്നു. ഗ്രാമങ്ങളെ നഗരങ്ങള്‍ക്ക് വിധേയമാക്കിയതുപോലെതന്നെ ബൂര്‍ഷ്വാസി അപരിഷ്‌കൃതവും, അര്‍ദ്ധപരിഷ്‌കൃതവുമായ രാജ്യങ്ങളെ പരിഷ്‌കൃതരാജ്യങ്ങള്‍ക്കും, കര്‍ഷക പ്രധാനമായ ജനതകളെ ബൂര്‍ഷ്വാ ജനതകള്‍ക്കും, പൗരസ്ത്യരെ പാശ്ചാത്യര്‍ക്കും വിധേയമാക്കിയിരിക്കുന്നു. ജനസംഖ്യയുടെയും ഉല്പാദനോപാധികളുടേയും സ്വത്തുക്കളുടേയും ഛിന്നഭിന്നാവസ്ഥയെ ബൂര്‍ഷ്വാസി കൂടുതല്‍ കൂടുതല്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അത് ജനസംഖ്യയെ ഒന്നിച്ച് കൂട്ടിച്ചേര്‍ന്നിരിക്കുന്നു ; ഉല്പാദനോപാധികളെ കേന്ദ്രീകരിക്കുകയും, സ്വത്ത് ഒരു [ 9 ] പിടി ആളുകളുടെ കൈകളില്‍ സ്വരൂപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെയെല്ലാം അനിവാര്യഫലം രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രീകണമായിരുന്നു. പ്രത്യേകം പ്രത്യേകമായ താല്പര്യങ്ങളും, നിയമങ്ങളും, ഭരണക്രമങ്ങളും, നികുതി സമ്പ്രദായങ്ങളുമുള്ള, സ്വതന്ത്രമോ അഥവാ അയഞ്ഞ ബന്ധങ്ങള്‍ മാത്രമുള്ളതോ ആയ പ്രവിശ്യകളെ ബൂര്‍ഷ്വാസി ഒരൊറ്റ ഗവണ്‍മെന്റും, ഒരൊറ്റ നിയമസംഹിതയും, ഒരൊറ്റ ദേശീയ വര്‍ഗ്ഗതാല്പര്യവും, ഒരൊറ്റ അതിര്‍ത്തിയും, ഒരൊറ്റ ചുങ്കവ്യവസ്ഥയുമുള്ള, ഒരൊറ്റ ദേശീയരാഷ്ട്രത്തില്‍ കൂട്ടിച്ചേര്‍ത്തു. കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയില്‍ ബൂര്‍ഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്പാദന ശക്തികള്‍, കഴിഞ്ഞുപോല എല്ലാ തലമുറകളും ചേര്‍ന്ന് സൃഷ്ടിച്ചുള്ളതിനേക്കാള്‍ എത്രയോ വമ്പിച്ചതാണ്, ഭീമമാണ് ! പ്രകൃതിയുടെ ശക്തികളെ മനുഷ്യനു കീഴ്‌പ്പെടുത്തല്‍, യന്ത്രസാമഗ്രികള്‍, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും കമ്പിത്തപാലും, ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കല്‍, നദികളെ ചാലുകീറി ഉപയോഗയോഗ്യമാക്കല്‍, ഇന്ദ്രജാലപ്രയോഗത്താലെന്നപോലെ വലിയ ജനസഞ്ചയങ്ങളെ മണ്ണിനടിയില്‍ നിന്ന് ഉണര്‍ത്തിക്കൊണ്ടു വരല്‍ - സാമൂഹ്യാദ്ധ്വാനത്തിന്റെ മടിത്തട്ടില്‍ ഇത്തരം ഉല്പാദനശക്തികള്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് മുമ്പേതൊരു നൂറ്റാണ്ടിനാണ് ഒരു സംശയമെങ്കിലുമുണ്ടായിട്ടുള്ളത്? അപ്പോള്‍ നാം കാണുന്നു : ബൂര്‍ഷ്വാസി സ്വയം പടുത്തുയര്‍ത്തിയത് ഏതൊരടിത്തറയിന്മേലാണോ ആ ഉല്പാദന - വിനിമയോപാധികള്‍ ഉടലെടുത്തത് ഫ്യൂഡല്‍ സമൂഹത്തിലാണ്. ഈ ഉല്പാദന - വിനിനയോപാധികളുടെ വികാസം ഒരു പ്രത്യേകഘട്ടത്തിലെത്തയപ്പോള്‍, ഫ്യൂഡലിസത്തിന്‍കീഴില്‍ ഉല്പാദനവും വിനിമയവും നടത്തിയിരുന്ന സാഹചര്യങ്ങള്‍, കൃഷിയുടേയും വ്യവസായത്തിന്റേയും ഫ്യൂഡല്‍ സംഘടന, ചുരുക്കിപ്പറഞ്ഞാല്‍ ഫ്യൂഡല്‍ സ്വത്തുടമബന്ധങ്ങള്‍, വളര്‍ന്നു കഴിഞ്ഞ ഉല്പാദന ശക്തികളുമായി പൊരുത്തപ്പെടാത്ത നില വന്നു. അവ ചങ്ങലക്കെട്ടുകളായി മാറി. അവയെ ഭേദിക്കേണ്ടതായി വന്നു. അവ ഭേദിക്കപ്പെടുകയും ചെയ്തു. അവയുടെ സ്ഥാനത്തേയ്ക്ക് സ്വതന്ത്രമത്സരം കടന്നുവന്നു; അതേത്തുടര്‍ന്ന് അതിന് അനുയോജ്യമായ ഒരു സാമൂഹ്യ - രാഷ്ട്രീയസംവിധാനവും ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ സാമ്പത്തിക - രാഷ്ട്രീയാധിപത്യവും സ്ഥാപിതമായി. തത്തുല്യമായ ഒരു നീക്കം നമ്മുടെ കണ്‍മുമ്പില്‍ത്തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഉല്പാദനത്തിന്റേയും വിനിമയത്തിന്റേയും സ്വത്തുടമസ്ഥതയുടേയും ബൂര്‍ഷ്വാ ബന്ധങ്ങളോടുകൂടിയ ആധുനിക ബൂര്‍ [ 10 ] ഷ്വാസമൂഹം, ഇത്രയം വമ്പിച്ച ഉല്പാദന-വിനിമയോപാധികളെ ആവാഹിച്ചു വരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ട് പാതാളലോകത്തില്‍ നിന്ന് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണ്. കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിന്റേയും വ്യവസായത്തിന്റേയും ചരിത്രം ആധുനികോല്പാദനശക്തികള്‍ ആധുനികോല്പാദനബന്ധങ്ങള്‍ക്കെതിരായി, ബൂര്‍ഷ്വാസിയുടെ നിലനില്പിന്റേയും ഭരണത്തിന്റേയും ഉപാധികളായ സ്വത്തുടമബന്ധങ്ങള്‍ക്കെതിരായി, നടത്തുന്ന കലാപത്തിന്റെ ചരിത്രമാണ്. വ്യാപാര പ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാല്‍ മതി. ആനുകാലികമായി ആവര്‍ത്തിക്കുന്ന ഈ പ്രതിസന്ധികള്‍ ഓരോ തവണയും മുമ്പത്തെക്കാള്‍ കൂടുതല്‍ ഭീഷണമായ രൂപത്തില്‍ ബൂര്‍ഷ്വാസമൂഹത്തിന്റെയാകെ നിലനില്പിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നു. ഈ പ്രതിസന്ധികളില്‍ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പ് ഉണ്ടായിട്ടുള്ള ഉല്പാദന ശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുന്‍കാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകര്‍ച്ചവ്യാധി - അമിതോല്പാദനമെന്ന പകര്‍ച്ച വ്യാധി - ഈ പ്രതിസന്ധികളില്‍ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്ന് ക്ഷണികമായ കാടത്തത്തിന്റെ ഒരു സ്ഥിതി വിശേഷത്തിലേയ്ക്ക് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സര്‍വ്വസംഹാരിയായ സാര്‍വ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാര്‍ഗ്ഗങ്ങളേയും കവര്‍ന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ട് ? വളരം കൂടുതല്‍ നാഗരികതയും വളരെ കൂടുതല്‍ ഉപജീവനമാര്‍ഗ്ഗങ്ങളും വളരെ കൂടുതല്‍ വ്യവസായങ്ങളും വളരെ കൂടുതല്‍ വ്യാപാരവും വളര്‍ന്നു വന്നതുകൊണ്ട്. സമൂഹത്തിന്റെ ചൊല്‍പ്പടിയിലുള്ള ഉല്പാദനളക്തികള്‍ ബൂര്‍ഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു, അവ ഈ ബന്ധങ്ങള്‍ക്ക് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീര്‍ന്നിരിക്കുന്നു. അവ ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂര്‍ഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂര്‍ഷ്വാ സ്വത്തിന്റെ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂര്‍ഷ്വാ സമൂഹത്തിലെ ബന്ധങ്ങള്‍ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം സങ്കുചിതമാണ്. എങ്ങിനെയാണ് ബൂര്‍ഷ്വാസി ഈ പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നത് ? ഒരു വശത്ത് ഉല്പാദനശക്തികളില്‍ വലിയൊരു [ 11 ] ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ട്, മറുവശത്ത് പുതിയ കമ്പോളങ്ങള്‍ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതല്‍ സമഗ്രമായി ചൂഷണം ചെയ്തിട്ടും; എന്നുവച്ചാല്‍, കൂടുതല്‍ വ്യാപകവും കൂടുതല്‍ വിനാശകാരിയുമായ പ്രതിസന്ധികള്‍ക്ക് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അധികമധികം അടച്ചുകൊണ്ടും. ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താന്‍ ബൂര്‍ഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങള്‍തന്നെ ഇന്ന് ബൂര്‍ഷ്വാസിയുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. എന്നാല്‍ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങള്‍ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂര്‍ഷ്വാസി ചെയ്തിരിക്കുന്നത് ; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി - ആധുനിക തൊഴിലാളി വര്‍ഗ്ഗത്തെ - അത് സൃഷ്ടിച്ചിട്ടുണ്ട്. ബൂര്‍ഷ്വാസി - അതായത് മൂലധനം - വികാസം പ്രാപിക്കുന്ന അതേ അനുപാതത്തില്‍ത്തന്നെ ആധുനികതൊഴിലാളിവര്‍ഗ്ഗവും വളരുന്നു. ജോലി കിട്ടാന്‍ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വര്‍ദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വര്‍ഗ്ഗമാണ് തൊഴിലാളി വര്‍ഗ്ഗം. അല്പാല്പമായി സ്വയം വില്‍ക്കേണ്ടിവരുന്ന ഈ വേലക്കാര്‍ വ്യാപാരസാമഗ്രിയേയും പോലെ ഒരു ചരക്കാണ്; തല്‍ഫലമായി, മത്സരത്തിന്റെ എല്ലാ ഗതിവിഗതികള്‍ക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങള്‍ക്കും അവര്‍ ഇരയായിത്തീരുന്നു. വിപുലമായ തോതില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടും തൊഴില്‍ വിഭജനം നിമിത്തവും തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകര്‍ഷകത്വവും നശിച്ചിരിക്കുന്നു. അവന്‍ യന്ത്രത്തിന്റെ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏറ്റവും ലളിതവും ഏറ്റവും മുഷിപ്പനും ഏറ്റവും എളുപ്പത്തില്‍ നേടാവുന്നതുമായ സാമര്‍ത്ഥ്യം മാത്രം അവനുണ്ടായാല്‍ മതി. അതുകൊണ്ട് ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവ് അവന്റെ നിലനില്‍പ്പിനും വംശവര്‍ദ്ധനവിനും വേണ്ട ഉപജീവനമാര്‍ഗ്ഗങ്ങളില്‍ ഒട്ടുമുക്കാലും പൂര്‍ണ്ണമായി ഒതുങ്ങിനില്‍ക്കുന്നു. പക്ഷേ, ഒരു ചരക്കിന്റെ വിലയും അതുകൊണ്ട് അദ്ധ്യാനത്തിന്റെ വിലയും അതിന്റെ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോള്‍ തൊഴിവാന്റെ അനാകര്‍ഷത്വം എത്രത്തോളം വര്‍ദ്ധിക്കുന്നുവോ, അതേ തോതില്‍ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴില്‍ വിഭജനവും വര്‍ദ്ധിക്കുന്ന തോത്തില്‍ത്തന്നെ അദ്ധ്വാനത്തിന്റെ ഭാരവും കൂടി വരുന്നു- ഒന്നുകില്‍ [ 12 ] തൊഴില്‍ സമയം നീട്ടിയിട്ട്, അല്ലെങ്കില്‍ നിശ്ചിതസമയത്തിനുള്ളില്‍ ഈടാക്കുന്ന അദ്ധ്വാനം വര്‍ദ്ധിപ്പിച്ചിട്ട് അതുമല്ലെങ്കില്‍ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ട്, മറ്റു തരത്തിലും. പിതൃതന്ത്രാത്മകയജമാനന്റെ ചെറിയ തൊഴില്‍ശാലയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂറ്റന്‍ ഫാക്ടറിയായി മാറ്റിയിരിക്കുന്നു. ഫാക്ടറിയില്‍ തള്ളി നിറയ്ക്കപ്പെട്ടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസര്‍മാരുടേയും സാര്‍ജന്റുമാരുടേയും ഒരു പിശകറ്റ ശ്രേണി നിയന്ത്രിക്കുന്നു. അവര്‍ ബൂര്‍ഷ്വാ വര്‍ഗ്ഗത്തിന്റേയും ബൂര്‍ഷ്വാ ഭരണകൂടത്തിന്റേയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സര്‍വ്വേപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണ് സ്വന്തം പരമലക്ഷ്യമെന്ന് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതല്‍ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതല്‍ ക്ഷുദ്രവും കൂടുതല്‍ ഗര്‍ഹണീയവും കൂടുതല്‍ തിക്തവുമായിത്തീരുന്നു. കായികാദ്ധ്വാനത്തിലുള്‍ട്ടേര്‍ന്നിട്ടുള്ള സാമര്‍ത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായത് ആധുനിക വ്യവസായം കൂടുതല്‍ വികസിതമാകുന്തോറും, പുരുഷന്മാര്‍ക്കു പകരം സ്ത്രികളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വര്‍ദ്ധിച്ചുവരുന്നു. തൊവിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണ്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം. വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികള്‍ക്ക് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂര്‍ഷ്വാസിയുടെ മറ്റുവിഭാഗങ്ങള്‍, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മറ്റും മറ്റും, അവരുടെമേല്‍ ചാടിവീഴുകയായി. ചെറുകിടവ്യവസായികള്‍, ചെറിയ ഷോപ്പുടമസ്ഥര്‍, പൊതുവില്‍ പറഞ്ഞാല്‍, ജോലിയില്‍ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികള്‍, കൈവേലക്കാര്‍, കൃഷിക്കാര്‍ തുടങ്ങി ഇടത്തരക്കാരില്‍ത്തന്നെ കിഴേത്തട്ടില്‍ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവര്‍ഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാന്‍ [ 13 ] അപര്യാപ്തമാണ്, വന്‍കിടമുതലാളികളുമായുള്ള മത്സരത്തില്‍ അത് മുങ്ങിപ്പോകുന്നു. ഭാഗികമായി, പുതിയ ഉല്പാദനരീതികള്‍ അവരുടെ പ്രത്യേകവൈദഗ്ദ്ധ്യത്തിനു വിലയില്ലാതാക്കിയിരിക്കുന്നു. ഇങ്ങനെ ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും തൊളിലാളിവര്‍ഗ്ഗത്തിലേക്ക് ആളുകള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. തൊഴിലാളിവര്‍ഗ്ഗം വികാസത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബൂര്‍ഷ്വസിയുമായുള്ള സമരം അതിന്റെ പിറവിയോടുകൂടി ആരംഭിക്കുന്നു, ആദ്യമൊക്കെ ഈ പോരാട്ടം നടത്തുന്നത് തൊഴിലാളികള്‍ ഒറ്റയ്ക്കാണ്, പിന്നീട് ഒരു ഫാക്ടറിയിലെ തൊഴിലാളികളെല്ലാം ചേര്‍ന്നും, തുടര്‍ന്ന് ഒരു പ്രദേശത്തുള്ള ഒരു വ്യവസായത്തിലെ തൊഴിലാളികളെല്ലാം ചേര്‍ന്ന് തങ്ങളെ നേരിട്ട് ചൂഷണം ചെയ്യുന്ന മുതലാളിക്കെതിരായും. ഉല്പാദനത്തിന്റെ ബൂര്‍ഷ്വാബന്ധങ്ങള്‍ക്കെതിരായിട്ടില്ല. ഉല്പാദനോപകരണങ്ങളുടെ നേര്‍ക്കാണ് അവര്‍ അവരുടെ ആക്രമമം തിരിച്ചുവിടുന്നത്. ത്ങളുടെ അദ്ധ്വാനവുമായി മത്സരിക്കുന്ന ഇറക്കുമതി സാധനങ്ങളെ അവര്‍ നശിപ്പിക്കുന്നു, യന്ത്രങ്ങള്‍ തല്ലിത്തകര്‍ക്കുന്നു; ഫാക്ടറികള്‍ കൊള്ളിവയ്ക്കുന്നു, മദ്ധ്യകാലത്തിലെ തൊഴിലാളിയുടെ മണ്‍മറഞ്ഞ മാന്യസ്ഥനം ബലാല്‍ക്കാരമായി വീണ്ടെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഈ ഘട്ടത്തില്‍ തൊഴിവാളികള്‍ അപ്പോഴും രാജ്യത്താകമാണം ചിന്നിച്ചിതറിക്കിടക്കുന്നതും അന്യേന്യമുള്ള കിടമത്സരത്താല്‍ പിളര്‍ന്നതുമായ, കെട്ടുറപ്പില്ലാത്ത ഒരു കൂട്ടമാണ്. എവിടെയെങ്കിലും അവര്‍ കൂടുതല്‍ ഭദ്രമായ സംഘങ്ങള്‍ ഉണ്ടാക്കാന്‍ ഏകോപിച്ചുവെങ്കില്‍ അത് ഇനിയും അവരുടെ സ്വന്തം സജീവസഹകരണത്തിന്റെ ഫലമല്ല, നേരേമറിച്ച്, ബൂര്‍ഷ്വാസിയുടെ ഏകീകരണത്തിന്റെ ഫലമാണ്. കാരണം, സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടി, തൊഴിലാളി വര്‍ഗ്ഗത്തെ ആകമാനം ഇളക്കിവിടാന്‍ ബൂര്‍ഷ്വാസി നിര്‍ബന്ധിതമാവുന്നു. അവര്‍ക്ക് അപ്പോഴും അങ്ങിനെ ചെയ്യാന്‍ കഴിയുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗം തങ്ങളുടെ ശത്രുക്കളോടല്ല, ശത്രുക്കളുടെ ശത്രുക്കളോടാണ്- സ്വേച്ഛാപ്രഭുത്വപരമായ രാജവാഴ്ചയുടെ അവശിഷ്ടങ്ങളുടേയും ജന്മികളുടേയും വ്യവസായികളല്ലാത്ത ബൂര്‍ഷ്വാകളുടേയും പെറ്റിബൂര്‍ഷ്വാകളുടേയും നേര്‍ക്കാണ് - സമരം നടത്തുന്നത്. അങ്ങിനെ ചരിത്രപരമായ പ്രസ്ഥാനമാകെ ബൂര്‍ഷ്വാസിയുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു; ആ മത്സരത്തില്‍ നേടുന്ന ഓരോ വിജയവും ബൂര്‍ഷ്വാസിയുടെ വിജയമാണ്. പക്ഷേ, വ്യവസായത്തിന്റെ വികാസത്തോടുകൂടി തൊഴിലാളിവര്‍ഗ്ഗം എണ്ണത്തില്‍ പെരുകുക മാത്രമല്ല ചെയ്യുന്നത്; കൂടുതല്‍ വലിയ [ 14 ] സഞ്ചയങ്ങളില്‍ കേന്ദ്രീകൃതമായിത്തീരുകയും അവരുടെ കരുത്തു വളരുകയും, ആ കരുത്തിനെപ്പറ്റി അവര്‍ക്കു കൂടുതല്‍ ബോധമുണ്ടാവുകയും ചെയ്യുന്നു. യന്ത്രോപകരണങ്ങള്‍ തൊഴിലുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളെതേച്ചുമാച്ചുകളയുകയും മിക്കവാറും എല്ലായിടത്തും കൂലിനിരക്ക് ഒരേ താഴ്ന്ന നിലവാരത്തിലേക്കു ചുരുക്കുകയും ചെയ്യുന്നതിനനുസരിച്ച് തൊഴിലാളിവര്‍ഗ്ഗത്തിന്റെ അണികള്‍ക്കുള്ളിലുള്ള വിവിധതാല്പര്യങ്ങളും വ്യത്യസ്ത ജീവിതസാഹചര്യങ്ങളും അധികമധികം സമീകരിക്കപ്പെടുന്നു. മുതലാളികള്‍ തമ്മില്‍ മൂത്തുവരുന്ന കിടമത്സരവും തല്‍ഫലമായ വ്യാപാരപ്രതിസന്ധികളും തൊഴിലാളികളുടെ കൂലി അധികമധികം അസ്ഥിരമാക്കിത്തീര്‍ക്കുന്നു. അധികമധികം വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന യന്ത്രോപകരണങ്ങളുടെ അവിരാമമായ അഭിവൃദ്ധി തൊഴിലാളികളുടെ ഉപജീവനത്തെ വര്‍ദ്ധമാനമായ അളവില്‍ അപകടത്തിലാക്കുന്നു. മുതലാളിയും തൊഴിലാളിയും തമ്മില്‍ ഒറ്റയ്ക്കാറ്റയ്ക്കുണ്ടാവുന്ന സംഘട്ടനങ്ങള്‍ രണ്ടു വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളുടെ സ്വഭാവം അധികമധികം കൈക്കൊള്ളുന്നു. അതോടെ തൊഴിലാളികള്‍ ബൂര്‍ഷ്വാസിക്കെതിരായി സംഘങ്ങള്‍ (ട്രേഡ് യൂണിയനുകള്‍) രൂപീകരിക്കാന്‍ തുടങ്ങുന്നു, കൂലിനിരക്കു നിലനിര്‍ത്താന്‍ വേണ്ടി അവര്‍ ഒന്നിച്ചു ചേരുന്നു. ഇടയ്ക്കുണ്ടാവുന്ന ഈ കലാപങ്ങള്‍ നടത്താന്‍ മുന്‍കൂട്ടി തയ്യാറെടുക്കുന്നതിനുവേണ്ടി അവര്‍ സ്ഥിരം സംഘങ്ങള്‍ രൂപീകരിക്കുന്നു. ചിലേടത്ത് ഈ സമരങ്ങള്‍ ലഹളകളായി പൊട്ടിപുറപ്പെടുന്നു. ചിലപ്പോള്‍ തൊളിലാളികള്‍ വിജയിക്കും; പക്ഷേ, തല്‍ക്കാലത്തേക്കുമാത്രം. അവര്‍ നടത്തുന്ന പോരാട്ടങ്ങളുടെ യഥാര്‍ത്ഥഫലം കിടക്കുന്നത് അടിയന്തിരനേട്ടങ്ങളിലല്ല, നേരേമറിച്ച് തൊഴിലാളികളുടെ നിത്യേന വിപുലപ്പെടുന്ന ഏകീകരണത്തിലാണ്. ആധുനികവ്യവസായം സൃഷ്ടിക്കുന്നതും, വിഭിന്നപ്രദേശങ്ങളിലെ തൊഴിലാളികള്‍ക്ക് പരസ്പരം ബന്ധം വയ്ക്കാന്‍ സൗകര്യമുണ്ടാക്കുന്നതുമായ മെച്ചപ്പെട്ട ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഈ ഏകീകരണത്തെ സഹായിക്കുന്നു. ഒരേ സ്വഭാവത്തിലുള്ള അനേകം പ്രാദേശികസമരങ്ങളെ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഒരൊറ്റ ദേശീയസമരത്തിന്റെ രൂപത്തില്‍ കേന്ദ്രീകരിക്കാന്‍ ഈ ബന്ധം തന്നെയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഓരോ വര്‍ഗ്ഗസമരവും രാഷ്ട്രീയസമരമാണ്. ദയനീയമായ പെരുവഴികളോടുകൂടിയ മദ്ധ്യയുഗത്തില്‍ നഗരനിവാസികള്‍ക്ക് ഇത്തരമൊരു ഏകീകരണം നേടാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവന്നപ്പോള്‍ ഇന്നത്തെ തൊഴിലാളിവര്‍ഗ്ഗം റെയില്‍വേയുടെ സഹായത്താല്‍ ഏതാനും കൊല്ലംകൊണ്ട് അത് നേടി. ഒരു വര്‍ഗ്ഗമെന്ന നിലയ്ക്കും തന്മൂലം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെന്ന [ 15 ] നിലയ്ക്കുമുള്ള തൊഴിലാളികളുടെ ഈ സംഘടന, തൊഴിലാളികള്‍ക്കിടയില്‍ത്തന്നെയുള്ള മത്സരം കാരണം തുടര്‍ച്ചയായി തകിടംമറിക്കപ്പെടുന്നു. പക്ഷേ, അത് എപ്പോഴും വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കുന്നു - കൂടുതല്‍ ഊക്കോടുകൂടി, ഉറപ്പോടുകൂടി, കരുത്തോടുകൂടി. ബൂര്‍ഷ്വാസിക്കിടയില്‍ത്തന്നെയുള്ള ഭിന്നിപ്പുകളെ ഉപയോഗിച്ചുകൊണ്ട് തൊഴിലാളികളുടെ ചില താല്പര്യങ്ങള്‍ക്ക് നിയമനിര്‍മ്മാണം വഴി അംഗീകാരം നല്‍കാന്‍ അത് നിര്‍ബ്ബന്ധിക്കുന്നു. ഇങ്ങനെയാണ് ഇംഗ്ലണ്ടില്‍ പത്തുമണിക്കൂര്‍ ബില്‍ (പ്രവൃത്തിസമയം പത്തു മണിക്കൂറായി ചുരുക്കുന്ന ബില്‍) പാസ്സായത്. ആകപ്പാടെ നോക്കുമ്പോള്‍ പഴയ സമൂഹത്തിലെ വര്‍ങ്ങള്‍തമ്മിലുള്ള ഏറ്റമുട്ടലുകള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വികാസഗതിയെ പലപ്രകാരത്തിലും സഹായിക്കുന്നു. ബൂര്‍ഷ്വാസി നിരന്തരമായ ഒരു സമരത്തില്‍ സ്വയം ചെന്നുപെട്ടിരിക്കുന്നു. ആദ്യം പ്രഭുവര്‍ഗ്ഗത്തോട്; പിന്നീട് വ്യവസായപുരോഗതിക്കു വിരുദ്ധമായ താല്പര്യങ്ങളുള്ളം ബൂര്‍ഷ്വാസിയുടെതന്നെ ചില വിഭാഗങ്ങളോട്; എല്ലാ സമയത്തും അന്യരാജ്യങ്ങളിലെ ബൂര്‍ഷ്വാസിയോട്. ഈ സമരങ്ങളിലെല്ലാം തന്നെ തൊഴിലാളിവര്‍ഗ്ഗത്തോട് അഭ്യര്‍ത്ഥിക്കാനും, അതിന്റെ സഹായം തേടാനും അങ്ങിനെ അതിനെ രാഷ്ട്രീയരെഗത്തിലേക്കും വലിച്ചുകൊണ്ടുവരാനും ബൂര്‍ഷ്വാസി സ്വയം നിര്‍ബന്ധിതമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിന് രാഷ്ട്രീയവും സാമാന്യവുമായ വിദ്യാഭ്യാസത്തിന്റെ സ്വന്തം ആദ്യപാഠങ്ങള്‍ നല്‍കുന്നതു ബൂര്‍ഷ്വാസിതന്നെയാണ്. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ബൂര്‍ഷ്വാസയാണ് അനെതിരായി പോരാടാന്‍ ആവശ്യമായ ആയുധങ്ങള്‍ തൊഴിലാളിവര്‍ഗ്ഗത്തിന് നല്‍കിയത്. ഇതിനുപുറമേ, നാം കണ്ടുകഴിഞ്ഞതുപോലെ , വ്യവസായപുരോഗതി ഭരമവര്‍ഗ്ഗങ്ങളില്‍ ചില വിഭാഗങ്ങളെ ഒന്നടങ്കം തൊഴിലാളി വര്‍ഗ്ഗത്തിലേക്കു് തള്ളിവിടുന്നു, അഥവാ അവരുടെ നിലനില്പിനുള്ള സാഹചര്യങ്ങളെ ഭീഷണിപ്പെടുത്തുകയെങ്കിലും ചെയ്യുന്നു. ഈ വിഭാഗങ്ങളും തൊഴിലാളി വര്‍ഗ്ഗത്തിനു് പുരോഗതിയുടേയും വിജ്ഞാനത്തിന്റെയും നവബീജങ്ങള്‍ പ്രദാനം ചെയ്യുന്നു. അവസാനമായി, വര്‍ഗ്ഗസമരത്തിന്റെ നിര്‍ണ്ണായകഘട്ടം ആസന്നമാകുമ്പോള്‍ , ഭരണവര്‍ഗ്ഗത്തിനകത്തു്-വാസ്തവം പറഞ്ഞാല്‍ , പഴയസമൂഹത്തിലടിമുടി - നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവുംഅതിരൂക്ഷവുമായ രൂപം കൈക്കൊള്ളുകയും , തല്ഫലമായി ആ വര്‍ഗ്ഗത്തിലെ ഒരു ചെറിയ വിഭാഗം അതില്‍നിന്നു സ്വയം വേര്‍പെട്ടുപോകുകയും , വിപ്ലവകാരിയായ വര്‍ഗ്ഗത്തിന്റെ ഭാവി [ 16 ] യുടെ ഭാഗധേയം സ്വന്തം കരങ്ങളില്‍ വഹിക്കുന്ന വര്‍ഗ്ഗത്തിന്റെ ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ടു് മുമ്പൊരു ഘട്ടത്തിന്റെ പ്രഭുവര്‍ഗ്ഗത്തില്‍ ഒരു വിഭാഗം ബൂര്‍ഷ്വാസിയുടെ ഭാഗത്തു് ചേര്‍ന്നതുപോലെതന്നെ ബൂര്‍ഷ്വാസിയില്‍ ഒരു വിഭാഗം - വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാന്‍ കഴിവുണ്ടാക്കത്തക്ക നിലയിലേക്കു് സ്വയെ ഉയര്‍ന്നിട്ടുള്ള ബൂര്‍ഷ്വാ പ്രത്യശാസ്ത്രജ്ഞന്മരില്‍ ഒരു വിഭാഗം - തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു. ഇന്നു് ബൂര്‍ഷ്വാസിക്കു് അഭിമുഖമായി നില്ക്കുന്ന എല്ലാ വര്‍ഗ്ഗങ്ങളിലുംവെച്ചു് യഥാര്‍ത്ഥത്തില്‍ വിപ്ലവകാരിയായ ഒരേയൊരു വര്‍ഗ്ഗം തൊഴിലാളിവര്‍ഗ്ഗമാണു്. ആധുനികവ്യവസായത്തിന്റെ മുമ്പില്‍ മറ്റു വര്‍ഗ്ഗങ്ങളെല്ലാം ക്ഷയിക്കുകയും , ഒടുവില്‍ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗ്ഗമാണു് അതിന്റെ സവിശേഷവും സാരത്തുമായ ഉല്പന്നം . ഇടത്തരവര്‍ഗ്ഗത്തിന്റെ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തില്‍നിന്നും രക്ഷിക്കാന്‍വേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികള്‍ , ഷോപ്പുടമകള്‍ , കൈവേലക്കാര്‍ , കൃഷിക്കാര്‍ തുടങ്ങിയവരെല്ലാം തന്നെ ബൂര്‍ഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ടു് അവര്‍ വിപ്ലവകാരികള്‍ അല്ല, യാഥാസ്ഥിതികന്മാരാണു് , പോരാ , പിന്തിരിപ്പന്മാരാണു്. കാരണം , അവര്‍ ചരിത്രത്തിന്റെ ചക്രം പുറകോട്ടു തിരിക്കാനാണു് ശ്രമിക്കുന്നതു്. ഇനി സംഗതിവശാല്‍ അവര്‍ വിപ്ലവകാരികള്‍ ആണെങ്കില്‍ അതിനുള്ള കാരണം അവര്‍ താമസിയാതെ തൊഴിലാളിവര്‍ഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണു്. അപ്പോള്‍ തങ്ങളുടെ ഭാവിതാല്പര്യങ്ങളെയാണു് , ഇന്നത്തെ താല്പര്യങ്ങളെയല്ല , അവര്‍ സംരക്ഷിക്കുന്നതു്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിലപാടില്‍ നിലകൊള്ളാന്‍വേണ്ടി അവര്‍ അവരുടെ സ്വന്തമായ നിലപാടു് ഉപേക്ഷിക്കുന്നു. ആ ആപല്‍ക്കാരിയായ വര്‍ഗ്ഗത്തെ, സമൂഹത്തിലെ ചെറ്റകളെ , പഴയ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നും എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ , തൊഴിലാളിവിപ്ലവം അവിടവിടെ പ്രസ്ഥാനത്തിലേക്കു് അടിച്ചുകൊണ്ടുവന്നു എന്നു വരാം. എന്നാല്‍ അവരുടെ ജീവിതസാഹചര്യങ്ങള്‍ പിന്തിരിപ്പന്മാരുടെ ഉപജാപങ്ങള്‍ക്കുവേണ്ടി കൂലിക്കെടുക്കാവുന്ന ചട്ടകമായി പ്രവര്‍ത്തിക്കാനാണു് അവരെ കൂടുതലായും സജ്ജമാക്കുന്നതു്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ , പഴയ [ 17 ] സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളെല്ലാം ഇപ്പോള്‍ത്തന്നെ ഫലത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. തൊഴിലാളിക്കു് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവന്റെ ബന്ധത്തിനു ബൂര്‍ഷ്വാ കുടുംബബന്ധങ്ങളുമായുള്ള അവന്റെ ബന്ധത്തിനു ബൂര്‍ഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അദ്ധ്വാനം , മൂലധനത്തിന്‍കീഴിലുള്ള ആധുനിക അടിമത്തം , ഫ്രാന്‍സിലെന്നപോലെ ഇംഗ്ലണ്ടിലും , ജര്‍മ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നുതന്നെയാണു്. അതു് തൊഴിലാളിയില്‍നിന്നു് ദേശീയസ്വഭാവത്തിന്റെ എല്ലാ ലാഞ്ഛനയും തുടച്ചുമാറ്റിയിരിക്കുന്നു. അവനെ സംബന്ധിച്ചടുത്തോളം , നിയമവും സദാചാരവും മതവുമെല്ലാം ബൂര്‍ഷ്വാ മുന്‍വിധികള്‍ മാത്രമാണു്. അവയുടെ ഓരോന്നിന്റെയും പിന്നില്‍ അത്രതന്നെ ബൂര്‍ഷ്വാ താല്പര്യങ്ങള്‍ പകിയിരിക്കുന്നതായിട്ടാണു് അവന്‍ കാണുന്നതു്. ഇതിനുമുമ്പ് ആധിപത്യം നേടിയിട്ടുള്ള എല്ലാ വര്‍ഗ്ഗങ്ങളും , തങ്ങള്‍ നേടിക്കഴിഞ്ഞ പദവിയെ ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടി സമൂഹത്തെ ആകെ തങ്ങളെ ധനസമ്പാദനോപാധികള്‍ക്കു് കീഴ്പ്പെടുത്താന്‍ നോക്കി. തങ്ങളുടെ സ്വന്തം പഴയ ധനസമ്പാദനരീതിയേയും തദ്വാരാ അതിനുമുമ്പുള്ള മറ്റെല്ലാ ധനസമ്പാദനരീതികളേയും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലൂടെയല്ലാതെ തൊഴിലാളിവര്‍ഗ്ഗത്തിനു് സമൂഹത്തിന്റെ ഉല്പാദനശക്തികളുടെ നാഥന്മാരാകാന്‍ സാധിക്കുകയില്ല. നേടിയെടുക്കാനോ , കാത്തുരക്ഷിക്കാനോ അവര്‍ക്കു് തങ്ങളുടേതായി യാതൊന്നും തന്നെയില്ല. വ്യതക്തിപരമായ സ്വത്തിനുവേണ്ടിയുള്ള എല്ലാ രക്ഷാവ്യവസ്ഥകളേയും ഉറപ്പുകളേയും നശിപ്പിക്കുകയാണു് അവരുടെ ദൌത്യം. ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങങളും ന്യൂനനപക്ഷങ്ങളുടേതോ , ന്യൂനപക്ഷതാല്പര്യങ്ങള്‍ക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളി പ്രസ്ഥാനമാകട്ടെ , ബഹൂഭൂരിപക്ഷത്തിന്റെ താല്പര്യത്തിനുവേമ്ടിയുള്ള, ബഹുഭൂരിപക്ഷത്തിന്റെ സ്വതന്ത്രവും ബോധപൂര്‍വ്വവുമായ പ്രസ്ഥാനമാണു്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിന്റെ എല്ലാ അട്ടികളേയും വായുവിലേക്കു് എടുത്തെറിയാതെ , ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തട്ടായ തൊഴിലാളി വര്‍ഗ്ഗത്തിനു് അനങ്ങാനാവില്ല , സ്വയം എഴുന്നേല്‍ക്കാനാവില്ല. തൊഴിലാളിവര്‍ഗ്ഗം ബൂര്‍ഷ്വാസിക്കെതിരായി നടത്തുന്ന സമരം , ഭാവത്തിലെങ്കിലും രൂപത്തില്‍ ആദ്യം ഒരു ദേശീയ സമരമാണു്. ഒരോ രാജ്യത്തിലേയും തൊഴിലാളി വര്‍ഗ്ഗത്തിനു് ആദ്യമായി സ്വന്തം ബൂര്‍ഷ്വാസിയുമായി കണക്കു തീര്‍ക്കേണ്ടതുണ്ടല്ലോ. തൊഴിലാളിവര്‍ഗ്ഗത്തിന്റെ വികാസത്തിലെ ഏറ്റവും സാമാ [ 18 ] ന്യമായ ഘട്ടങ്ങളെ വിവരിക്കുന്ന അവസാരത്തില്‍ , ഇന്നത്തെ സമൂഹത്തിനകത്തു് നീറിപ്പിടിച്ചുകൊണ്ടിരിക്കുന്നതും ഏറിയ തോതിലോ കുറഞ്ഞ തോതിലോ മൂടിവച്ചിരിക്കുന് തുമായ ആഭ്യന്തരയുദ്ധത്തെ , അതൊരു തുറന്ന വിപ്ലവമായി പൊട്ടിപ്പുറപ്പെടുന്ന ‌ഘട്ടംവരെ, ബൂര്‍ഷ്വാവാസിയെ ബലാല്‍ക്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആധിപത്യത്തിനുള്ള അടിത്തറയിടുകയെന്ന ഘട്ടംവരെ , നാം വരച്ചുകാണിച്ചുകഴിഞ്ഞു. ഇതുവരെയുണ്ടായിട്ടുള്ള സമൂഹത്തിന്റെ എല്ലാ രൂപങ്ങളുടേയും അടിസ്ഥാനം മര്‍ദ്ദകവര്‍ഗ്ഗങ്ങളും മര്‍ദ്ദിതവര്‍ഗ്ഗളും തമ്മിലുള്ള ശത്രുതയാണെന്നു നാം കണ്ടുകഴിഞ്ഞുവല്ലോ. എന്നാല്‍ ഒരു വര്‍ഗ്ഗത്തെ മര്‍ദ്ദിക്കണമെങ്കില്‍ , അടിമയായിട്ടെങ്കിലും ജീവിതം തുടര്‍ന്നുപോകേവേണ്ടി ചില ഉപാധികള്‍ അതിനു് ഉറപ്പുവരുത്തണം. അടിയായ്മയുടെ കാലഘട്ടത്തില്‍ , അടിയാന്‍ നഗരസഭാംഗമായി സ്വയം ഉയയര്‍ന്നു, അതുപോലെ തന്നെ ഫ്യൂഡല്‍ - സ്വേച്ഛാപ്രഭുത്വത്തിന്റെ നുകത്തിന്‍കീഴില്‍ പെറ്റിബൂര്‍ഷ്വായ്ക്കു് ബൂര്‍ഷ്വായായി വളരാന്‍ കഴിഞ്ഞു. നേരേമറിച്ചു് ഇന്നത്തെ തൊഴിലാളിയാകട്ടെ , വ്യവസ്ഥായം പുരോഗമിക്കുന്നതോടൊപ്പെ ഉയരുന്നതിനു പകരം സ്വന്തം വര്‍ഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിനിന്നുപോലും അധികമധികം അഃധപതിക്കുകാണു ചെയ്യുന്നതു്. അവര്‍ പാപ്രായിത്തീരുന്നു. ജനസംഖ്യയെക്കാളും സമ്പത്തിനെക്കാളും എത്രയോ കൂടുതല്‍ വേഗത്തില്‍ പാപ്പരത്തം വലരുന്നു. മേലില്‍ സമൂഹത്തിലെ ഭരണവര്‍ഗ്ഗമായി നിലനില്‍ക്കാനും അതിന്റെ ജീവിതോപാധികളെ ഒരു പരമോന്നതനിയമമെന്നോണം സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനും ബൂര്‍ഷ്വാസിക്കു് യോഗ്യതയില്ലെന്നു് അങ്ങിനെ തെളിയുന്നു. അതിനു ഭരിക്കാന്‍ അര്‍ഹതയില്ല, കാരണം അതിന്റെ അടിമയ്ക്കു് ആ അടിമത്തത്തിന്‍കീഴില്‍പ്പോലും ഉപജീവനത്തിനു് ഉറപ്പുനല്‍കാന്‍ അതിനു കഴിവില്ല. അടിമ ബൂര്‍ഷ്വാസിയെ തീറ്റിപ്പോറ്റുന്നതിനുപകരം , അടിമയെ തീറ്റിപ്പോറ്റേണ്ടിവരുന്ന ഗതികേടാണു് ബൂര്‍ഷ്വാസിക്കു് വന്നുചേര്‍ന്നിട്ടുള്ളതു് . അത്രയും ആഴത്തിലേക്കു് അവന്‍ ആണ്ടുപോകുന്നതിനെ തടഞ്ഞുനിര്‍ത്താന്‍ ബൂര്‍ഷ്വാസിക്ക് സാധിക്കാതായിരുന്നു. ഈ ബൂര്‍ഷ്വാസിയുടെ കീഴില്‍ സമൂങത്തിനു ജീവിക്കാന്‍ ഇനി സാദ്ധ്യമല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ , അതിന്റെ നിലനില്പു് സമൂഹവുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞു. ബൂര്‍ഷ്വാസിയുടെ നിലനില്പിനും ആധിപത്യത്തിനുമുള്ള അനുപേക്ഷണീയമായ ഉപാധി മൂലധനത്തിന്റെ രൂപീകരണവും വര്‍ദ്ധനവുമാണു്. മൂലധനത്തിന്റെ ഉപാധിയാകട്ടെ , കൂലിവേലയും കൂ [ 19 ] ലിവേല തൊഴിലാളികള്‍ക്കിടയിലുള്ള മത്സരത്തെ മാത്രമാണു് ആശ്രയിച്ചിരിക്കുന്നതു്. വ്യവസായത്തിന്റെ മുന്നേറ്റം - ഇതിനെ അറിയാതെ പ്രോത്സാഹിപ്പിക്കുന്നതു് ബൂര്‍ഷ്വാസിയാണു്- മത്സരം നിമിത്തമായ തൊഴിലാളികളുടെ തമ്മില്‍തമ്മിലുള്ള അകല്‍ച്ചയുടെസ്ഥാനത്തു് , സഹകരണത്തിന്റെ ഫലമായുളവാകുന്ന വിപ്ലവകരമായ കൂട്ടുകെട്ടിനെ കൊണ്ടുവരുന്നു. അതുകൊണ്ടു് ബൂര്‍ഷ്വാസി ഉല്പാദിപ്പിക്കുകയും ഉല്പന്നങ്ങള്‍ സ്വായക്തമാക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തെ ആധുനികവ്യവസായത്തിന്റെ വികാസം തട്ടിമാറ്റുന്നു. അതുകൊണ്ടു് ബൂര്‍ഷ്വാസി സൃഷ്ടിക്കുന്നതു് , സര്‍വ്വോപരി അതിന്റെ സ്വന്തം ശവക്കുഴി തോണ്ടുന്നവരെയാണു്. അതിന്റെ പതനവും തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിജയവും ഒരുപോലെ അനിവാര്യമാണു്.


                                                       സൂചിക

 സാമൂഹ്യോത്പാദനോപാധികളുടെ ഉടമകളും, കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനികമുതലാളികളുടെ വര്‍ഗ്ഗത്തെയാണ് ബൂര്‍ഷ്വാസി എന്ന പദംകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഉത്പാദനോപാധികളൊന്നും സ്വന്തമായി ഇല്ലാത്തതിനാല്‍ ഉപജീവനാര്‍ത്ഥം തങ്ങളുടെ അദ്ധ്വാനശക്തി വില്‍ക്കാന്‍ നിര്‍ബന്ധിതരായ ആധുനിക കൂലിവേലക്കാരുടെ വര്‍ഗ്ഗത്തെയാണ് തൊഴിലാളിവര്‍ഗ്ഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. (1888- ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗത്സിന്റെ കുറിപ്പ്) ↑ അതായത്, ലിഖിതചരിത്രം മുഴുവനുമെന്നര്‍ത്ഥം. മനുഷ്യസമൂഹത്തിന്റെ ലിഖിതചരിത്രത്തിനു മുമ്പുളഅള സാമൂഹ്യഘടനയെ സംബന്ധിച്ച വിവരങ്ങള്‍ 1847 -ല്‍ മിക്കവാറും അജ്ഞാതമായിരുന്നു. പിന്നീട് ഹക്സ്ത് ഹൌസന്‍ പൊതുഭൂവുടമസമ്പ്രദായം റഷ്യയില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ചരിത്രത്തില്‍ ട്യൂട്ടോണിക് വംശങ്ങളുടെയെല്ലാം ഉത്ഭവം ഈ പൊതുവുടമയെന്ന സാമൂഹ്യാടിത്തറയില്‍ നിന്നാണെന്നു മൌറര്‍ തെളിയിച്ചും. കാലക്രമേണ ഇന്ത്യമുതല്‍ ഐര്‍ലണ്ടുവരെ എല്ലാരാജ്യങ്ങളിലും സമൂഹത്തിന്റെ അതിപ്രാചീനരൂപം ഗ്രാമസമുദായങ്ങളാണെന്നോ ആയിരുന്നുവെന്നോ തെളിഞ്ഞു. വംശത്തിന്റെ (genus) യഥാര്‍ത്ഥ സ്വഭാവത്തെയും ഗോത്രവുമായി (tribe) അതിനുള്ള ബന്ധത്തെയും സംബന്ധിച്ച മോര്‍ഗ്ഗന്റെ വിജയകരമായ കണ്ടുപിടുത്തം ഈ പ്രാചീന കമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ ആഭ്യന്തരഘടനയെ, അതിന്റെ മാതൃകാരൂപത്തില്‍ അനാവരണം ചെയ്തു. ഈ പ്രാചീനസമൂദായങ്ങളുടെ ശിഥിലീകരണത്തോടുകൂടി സമൂഹം വ്യത്യസ്തങ്ങളും പിന്നീടു പരസ്പരം ശത്രുക്കളുമായ വര്‍ഗ്ഗങ്ങളായി വേര്‍പിരിയാന്‍ തുടങ്ങുന്നു. "കുടുംബം, സ്വകാര്യസ്വത്ത് , ഭരണകൂടം എന്നിവയുടെ ഉത്ഭവം " എന്ന കൃതിയില്‍ ഞാന്‍ ഈ ശിഥിലീകരണ പ്രക്രിയയെ വരച്ചുകാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ↑ ഗില്‍ഡ് മാസ്റ്റര്‍ അഥവാ ഒരു ഗില്‍ഡിലെ പൂര്‍ണ്ണമെമ്പര്‍,... ↑ ഫ്രാന്‍സില്‍ നഗരങ്ങള്‍...


  II: തൊഴിലാളികളും കമ്മ്യൂണിസ്റ്റുകളും 


 മൊത്തത്തില്‍ തൊഴിലാളികളുമായുള്ള ബന്ധത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എവിടെ നില്‍ക്കുന്നു ? മറ്റു തൊഴിലാളിവര്‍ഗ്ഗപ്പാര്‍ട്ടികള്‍ക്കെതിരായ ഒരു പ്രത്യേക പാര്‍ട്ടിയായല്ല കമ്മ്യൂണിസ്റ്റുകാര്‍ നിലകൊള്ളുന്നതു്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഒട്ടാകെ താല്പര്യങ്ങളില്‍നിന്നു് വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്പര്യവും അവര്‍ക്കില്ല. തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാര്‍ത്തൊടുക്കുന്നതും എന്തെങ്കിലും വിഭാഗീയതത്വങ്ങള്‍ അവര്‍ സ്ഥാപിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാരെ മറ്റു തൊഴിലാളിവര്‍ഗ്ഗപ്പാര്‍ട്ടികളില്‍ നിന്നു് വേര്‍തിരിക്കുന്നതു് ഇതു മാത്രമാണു് : വിവിധരാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ദേശീയസമരങ്ങളില്‍, ദേശഭേദം നോക്കാതെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആകമാനമുള്ള പൊതുതാല്പര്യങ്ങളെ അവര്‍ ചൂണ്ടിക്കാണിക്കുകയും മുന്നോട്ടു് കൊണ്ടുവരികയും ചെയ്യുന്നു. ബൂര്‍ഷ്വാസിക്കെതിരായി തൊഴിലാളിവര്‍ഗ്ഗം നടത്തുന്ന സമരത്തിന്റെ വിവിധഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന്റെ ഒട്ടാകെയുള്ള താല്പര്യങ്ങളെ എങ്ങും എന്നും അവര്‍ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടു്, ഒരു വശത്തു്, കമ്മ്യൂണിസ്റ്റുകാര്‍ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവര്‍ഗ്ഗപ്പാര്‍ട്ടികളില്‍വെച്ചു് എറ്റവും മുന്നണിയില്‍ നില്‍ക്കുന്നതും, എറ്റവും നിശ്ചയദാര്‍ഢ്യമുള്ളതും മറ്റുള്ളവരെയെല്ലാം മുന്നോട്ടു് തള്ളിനീക്കുന്നതുമായ വിഭാഗമാണു്. മറുവശത്താകട്ടെ സൈദ്ധാന്തികമായി തൊഴിലാളിവര്‍ഗ്ഗബഹുജനങ്ങള്‍ക്കില്ലാത്ത മെച്ചം അവര്‍ക്കുണ്ടു്. തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിന്റെ മുന്നോട്ടു പോകാനുള്ള വഴി, ഉപാധികള്‍, പരമമായ പൊതുഫലങ്ങള്‍ എന്നിവയെപ്പറ്റി അവര്‍ക്കു് വ്യക്തമായ ധാരണയുണ്ടു്. കമ്മ്യുണിസ്റ്റുകരുടെ അടിയന്തരലക്ഷ്യം മറ്റെല്ലാ തൊഴിലാളിവര്‍ഗ്ഗപ്പാര്‍ട്ടികള്‍ക്കുമുള്ള ലക്ഷ്യംതന്നെയാണു്. അതായതു്, തൊഴിലാളികളെ ഒരു വര്‍ഗ്ഗമായി സംഘടിപ്പിക്കുക, ബൂര്‍ഷ്വാ മേല്‍ക്കോയ്മയെ മറിച്ചിടുക, തൊഴിലാളിവര്‍ഗ്ഗം രാഷ്ട്രീയാധികാരം പിടിച്ചുപറ്റുക. കമ്മ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തികനിഗമനങ്ങള്‍ സര്‍വ്വലോക പരിഷ്കര്‍ത്താവാകാനാഗ്രഹിക്കുന്ന ഏതെങ്കിലുമൊരാള്‍ കല്പിച്ചുണ്ടാക്കിയതോ കണ്ടുപിടിച്ചതോ ആയ ആശയങ്ങളേയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല. നിലവിലുള്ള ഒരു വര്‍ഗ്ഗസമരത്തില്‍ നിന്നു്, നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തില്‍ നിന്നു്, പൊന്തിവരുന്ന യാഥാര്‍ത്ഥബന്ധങ്ങള്‍ക്കു് സാമാന്യരൂപം നല്‍കുകയാണു് ആ നിഗമനങ്ങള്‍ ചെയ്യുന്നതു്. നിലവിലുള്ള സ്വത്തുടമാബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നതു് കമ്മ്യൂണിസത്തിന്റെ ഒരു പ്രത്യേക സ്വഭാവവിശേഷമൊന്നുമില്ല. ചരിത്രപരമായ സ്ഥിതിഗതികളില്‍ മാറ്റം വരുന്നതിന്റെ ഫലമായി എല്ലാ സ്വത്തുടമാബന്ധങ്ങളും കഴിഞ്ഞകാലത്തു് തുടര്‍ച്ചയായി ചരിത്രപരമായ മാറ്റത്തിനു് വിധേയമായിട്ടുണ്ടു്. ഉദാഹരണത്തിനു് ഫ്രഞ്ചുവിപ്ലവം ബൂര്‍ഷ്വാസ്വത്തിനുവേണ്ടി ഫ്യൂഡലിസത്തെ ഉച്ചാടനം ചെയ്തു. പൊതുവില്‍ സ്വത്തില്ലാതാക്കുകയല്ല, ബൂര്‍ഷ്വാസ്വത്തു് ഇല്ലാതാക്കുകയാണു് കമ്മ്യൂണിസത്തിന്റെ സവിശേഷസ്വഭാവം, എന്നാല്‍, വര്‍ഗ്ഗവൈരങ്ങളുടെ, കുറച്ചുപേര്‍ വളരെപ്പേരെ ചൂഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ഉല്പാദനം നടത്തുകയും ഉല്പന്നങ്ങള്‍ സ്വായത്തമാക്കുകയും ചെയ്യുക എന്ന സമ്പ്രദായത്തിന്റെ ഏറ്റവും പൂര്‍ണ്ണവും അന്തിമവുമായ രൂപമാണു് ആധുനിക ബൂര്‍ഷ്വാ സ്വകാര്യസ്വത്തു്. ഈ അര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ സിദ്ധാന്തത്തെ ഒരൊറ്റ വാചകത്തില്‍ ഇങ്ങനെ ചുരുക്കിപ്പറയാം.: സ്വകാര്യസ്വത്തു് ഇല്ലാതാക്കല്‍. ഒരാള്‍ക്കു് സ്വന്തം പ്രയത്നത്തിന്റെ ഫലം എന്ന നിലയില്‍ സ്വന്തമായി സ്വത്തു് സമ്പാദിക്കാനുള്ള അവകാശത്തെ - വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യത്തിന്റേയും പ്രവര്‍ത്തനങ്ങളുടേയും സ്വാശ്രയത്തിന്റേയും അടിത്തറയാണു് ഈ സ്വത്തെന്നു് പറയുന്നു - നശിപ്പിക്കാനാഗ്രഹിക്കുന്നു എന്നു് കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ കുറ്റപ്പെടുത്താറുണ്ടു്. കഷ്ടപ്പെട്ടു നേടിയ, സ്വയമാര്‍ജ്ജിച്ച, സ്വന്തമായി സമ്പാദിക്കുന്ന സ്വത്തു്! സ്വത്തിന്റെ ബൂര്‍ഷ്വാരൂപത്തിനു് മുമ്പുണ്ടായിരുന്ന, ചെറിയ കൈവേലക്കാരന്റേയും ചെറുകര്‍ഷകന്റേയും സ്വത്തിനെപ്പറ്റിയാണോ നിങ്ങള്‍ പറയുന്നതു്? അതു് നശിപ്പിക്കേണ്ട ആവശ്യമില്ല; വ്യവസായത്തിന്റെ വികാസം അതിനെ ഒരു വലിയ പരിധിവരെ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ദിനംപ്രതി ഇന്നും നശിപ്പിച്ചുവരുകയാണു്. അതോ, ആധുനിക ബൂര്‍ഷ്വാ സ്വകാര്യസ്വത്തിനെപ്പറ്റിയാണോ നിങ്ങള്‍ പറയുന്നതു്? പക്ഷേ കൂലിവേല തൊഴിലാളികള്‍ക്കു് വല്ല സ്വത്തും ഉണ്ടാക്കിക്കൊടുക്കുന്നുണ്ടോ? ഇല്ല, ഒട്ടുമില്ല. അതുണ്ടാക്കുന്നതു് മൂലധനമാണു് - കൂലിവേലയെ ചൂഷണം ചെയ്യുന്നതും, പുതുതായി ചൂഷണം ചെയ്യാന്‍ പുതിയ കൂലിവേലക്കാരെ ഉല്പാദിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം വര്‍ദ്ധിക്കുന്നതുമായ ഒരുതരം സ്വത്താണതു്. മൂലധനവും, കൂലിവേലയും തമ്മിലുള്ള വൈരത്തെ ആശ്രയിച്ചാണു് ഇന്നത്തെ രൂപത്തില്‍ സ്വത്തു് നിലനില്‍ക്കുന്നതു്. നമ്മുക്കു് ഈ വൈരത്തിന്റെ ഇരുവശവും ഒന്നു് പരിശോധിക്കാം. ഒരു മുതലാളിയാവുക എന്നുവച്ചാല്‍ ഉല്പാദനത്തില്‍ വെറും വ്യക്തിപരമായി മാത്രമല്ല സാമൂഹികമായികൂടി ഒരു പദവിയുണ്ടാകുക എന്നര്‍ത്ഥമാണു്. മൂലധനം ഒരു സാമൂഹ്യോല്പന്നമാണു്. വളരെപ്പേര്‍ ഏകോപിച്ചു് പ്രവര്‍ത്തിച്ചാല്‍ മാത്രം പോരാ, അവസാനത്തെ അപഗ്രഥനത്തില്‍, സമൂഹത്തിലെ അംഗങ്ങളെല്ലാം ചേര്‍ന്നു് പ്രവര്‍ത്തിച്ചാല്‍ മാത്രമേ, അതിനെ ചലിപ്പിക്കാന്‍ സാധിക്കു. അതുകൊണ്ടു് മൂലധനം വ്യക്തിപരമായ ഒരു ശക്തിയല്ല. ഒരു സാമൂഹ്യശക്തിയാണു്. അതുകൊണ്ടു്, മൂലധനത്തെ പൊതുസ്വത്താക്കി, സമൂഹത്തിന്റെ എല്ലാ അംഗങ്ങളുടേയും സ്വത്താക്കി മാറ്റുമ്പോള്‍, വ്യക്തിപരമായ സ്വത്തു് തന്മൂലം സമൂഹത്തിന്റെ സ്വത്തായി മാറുന്നില്ല. സ്വത്തിന്റെ സാമൂഹ്യസ്വഭാവത്തിനു് മാത്രമേ മാറ്റം വരന്നുള്ളു. സ്വത്തിനു് അതിന്റെ വര്‍ഗ്ഗസ്വഭാവം ഇല്ലാതാകുന്നു. ഇനി കൂലിവേലയുടെ കാര്യമെടുക്കാം. കൂലിവേലയുടെ ശരാശരി വില ഏറ്റവും ചുരുങ്ങിയ കൂലിയാണു് - അതായതു് ഒരു തൊഴിലാളിയെ തൊഴിലാളി എന്ന നിലയ്ക്കു് നിലനിര്‍ത്താന്‍ കേവലം ആവശ്യമായ ഉപജീവനാംശമാണു്. അപ്പോള്‍ ഒരു കൂലിവേലക്കാരന്‍ തന്റെ അദ്ധ്വാനംകൊണ്ടു് സമ്പാദിക്കുന്നതു് കഷ്ടിച്ചു് അവന്റെ ജീവിതത്തെ നിലനിര്‍ത്താനും പുനരുല്പാദിപ്പിക്കാനും മാത്രമേ മതിയാകുന്നുള്ളു. സ്വന്തം അദ്ധ്വാനത്തിന്റെ ഉല്പന്നങ്ങളെ ഇങ്ങനെ വ്യക്തിപരമായി സ്വായത്തമാക്കുന്നതു് നിര്‍ത്തലാക്കാന്‍ ഞങ്ങള്‍ ഒരു കാരണവശാലും ഉദ്ദേശിക്കുന്നില്ല. മനുഷ്യജീവിതം നിലനിര്‍ത്താനും പ്രത്യുല്പാദിപ്പിക്കാനുംവേണ്ടിയാണു് ഇതു് നടത്തുന്നതു്. മറ്റുള്ളവരുടെ അദ്ധ്വാനത്തെ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ യാതൊരു മിച്ചവും അതില്‍നിന്നു് അവശേഷിക്കുന്നില്ല. തൊഴിലാളി, മൂലധനം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി മാത്രം ജീവിക്കുകയും ഭരണാധികാരിവര്‍ഗ്ഗത്തിന്റെ താല്പര്യം ആവശ്യപ്പെടുന്ന കാലത്തോളം മാത്രം അവനെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ഈ സ്വായത്തമാക്കലിന്റെ ദയനീയസ്വഭാവം ഇല്ലാതാക്കണമെന്നേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളു. ബൂര്‍ഷ്വാസമൂഹത്തില്‍, സചേതനമായ അദ്ധ്വാനം സഞ്ചിതമായ അദ്ധ്വാനത്തെ വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണു്. കമ്മ്യൂണിസ്റ്റ് സമൂഹത്തിലാകട്ടെ, സഞ്ചിതമായ അദ്ധ്വാനം തൊഴിലാളികയുടെ ജീവിതത്തെ വിശാലമാക്കാനും സംപുഷ്ടമാക്കാനും വികസിപ്പിക്കുവാനുമുള്ള ഒരുപാധിയാണു്. അതുകൊണ്ടു് ബൂര്‍ഷ്വാ സമുഹത്തില്‍ ഭൂതകാലം വര്‍ത്തമാനകാലത്തെ ഭരിക്കുന്നു. കമ്മ്യൂണിസ്റ്റ് സമൂഹത്തിലാകട്ടെ വര്‍ത്തമാനകാലം ഭൂതകാലത്തെ ഭരിക്കുന്നു. ബൂര്‍ഷ്വാസമൂഹത്തില്‍ മൂലധനം സ്വതന്ത്രമാണു്. അതിനു് വ്യക്തിത്വമുണ്ടു്, അതേസമയം ജീവിക്കുന്ന മനുഷ്യന്‍ പരാശ്രയനാണു്. അവനു് യാതൊരു വ്യക്തിത്വവുമില്ല. ഈ സ്ഥിതിവിശേഷത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതു് വ്യക്തിത്വത്തെ നശിപ്പിക്കലാണെന്നും സ്വാതന്ത്ര്യത്തെ നശിപ്പിക്കലാണെന്നും പറഞ്ഞു്, ബൂര്‍ഷ്വാസി അധിക്ഷേപിക്കുന്നു! അതു് ശരിയാണു്. ബൂര്‍ഷ്വാ വ്യക്തിത്വവും, ബൂര്‍ഷ്വാ സ്വാതന്ത്ര്യവും, ബൂര്‍ഷ്വാ സ്വാശ്രയത്വവും നശിപ്പിക്കുകതന്നെയാണു് ലക്ഷ്യം. നിലവിലുള്ള ബൂര്‍ഷ്വാ ഉല്പാദനബന്ധങ്ങളില്‍ സ്വാതന്ത്രത്തിന്റെ അര്‍ത്ഥം സ്വതന്ത്രവ്യാപാരമെന്നാണു്, സ്വതന്ത്രമായ ക്രയവിക്രയമെന്നാണു്. എന്നാല്‍ ക്രയവിക്രയം തിരോഭവിക്കുമ്പോള്‍, സ്വതന്ത്രമായ ക്രയവിക്രയവും തിരോധാനം ചെയ്യുന്നു. സ്വതന്ത്രമായ ക്രയവിക്രയത്തെകുറിച്ചുള്ള ഈ പറച്ചലിനും, പൊതുവില്‍ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള. നമ്മുടെ ബൂര്‍ഷ്വാസിയുടെ മറ്റെല്ലാ 'വീമ്പുകള്‍'കള്‍ക്കും വല്ല അര്‍ത്ഥവുമുണ്ടെങ്കില്‍ അതു് മദ്ധ്യകാലത്തെ കൂച്ചുവിലങ്ങിട്ട വ്യാപാരികളുടേയും കടിഞ്ഞാണിട്ടുപിടിച്ച ക്രയവിക്രയത്തിന്റേയും സ്ഥിതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ മാത്രമാണു്. എന്നാല്‍ ക്രയവിക്രയത്തിന്റേയും ബൂര്‍ഷ്വാ ഉല്പാദദനബന്ധങ്ങളുടേയും ബൂര്‍ഷ്വാസിയുടെ തന്നേയും കമ്മ്യൂണിസ്റ്റ് നിര്‍മ്മാര്‍ജ്ജനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയ്ക്കു് യാതൊരു അര്‍ത്ഥവുമില്ല. സ്വകാര്യസ്വത്തു് ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടുന്നു. പക്ഷേ നിലവിലുള്ള നിങ്ങളുടെ സമൂഹത്തില്‍ ജനസംഖ്യയുടെ പത്തിലൊമ്പതു് പേരുടേയും സ്വകാര്യസ്വത്തു് നശിപ്പിക്കപ്പെട്ടിരിക്കുന്നു, പത്തിലൊമ്പതു് പേരുടെ കൈവശം സ്വകാര്യസ്വത്തില്ലാത്തതുകൊണ്ടു് മാത്രമാണു് ഒരുപിടിയാളുകള്‍ക്കു് അതുണ്ടാവുന്നതു്. അതുകൊണ്ടു് സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും യാതൊരുതരം സ്വത്തും ഇല്ലാതിരിക്കുന്നതു് ഒരു അവശ്യോപാധിയായിട്ടുള്ള, സ്വത്തിന്റെ പ്രത്യേകരൂപം ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു എന്നുള്ളതാണു് നിങ്ങളുടെ ആക്ഷേപം. ഒറ്റവാക്കില്‍. നിങ്ങളുടെ സ്വത്തു് നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിനു് നിങ്ങള്‍ ഞങ്ങളെ ആക്ഷേപിക്കുന്നു. വളരെ ശരിയാണു്, അതു് തന്നെയാണു് ഞങ്ങളുടെ ഉദ്ദേശം മൂലധനമായി, പണമായി, പാട്ടമായി, ചുരുക്കത്തില്‍ കുത്തകയായിവയ്ക്കാവുന്ന ഒരു സാമൂഹ്യശക്തിയായി, അദ്ധ്വാനത്തെ മേലില്‍ രൂപാന്തരപ്പെടുത്താന്‍ കഴിയാത്ത നിമിഷം മുതല്‍, അതായതു്, വ്യക്തികളുടെ സ്വത്തിനെ ബൂര്‍ഷ്വാസ്വത്താക്കി, മൂലധനമാക്കി, മാറ്റാനാവാത്ത നിമിഷം മുതല്‍, വ്യക്തിത്വം അസ്തമിക്കുന്നുവെന്നു് നിങ്ങള്‍ പറയുന്നു. അതുകൊണ്ടു് 'വ്യക്തി' എന്നുവച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതു് ബൂര്‍ഷ്വായെ, ഇടത്തരക്കാനായ സ്വത്തുടമയെ, അല്ലാതെ മറ്റാരെയുമല്ലെന്നു് നിങ്ങളും തുറന്നു് സമ്മതിക്കണം. തീര്‍ച്ചയായും അയാളെ വഴിയില്‍ നിന്നും അടിച്ചുതുടച്ചുമാറ്റണം. അങ്ങനെയൊരാള്‍ ഉണ്ടാവുന്നതു് അസാദ്ധ്യമായിത്തീരണം. സമൂഹത്തില്‍ ഉല്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അധികാരത്തെ കമ്മ്യൂണിസം ആര്‍ക്കും നഷ്ടപ്പെടുത്തുന്നില്ല. അത്തരം സ്വന്തമാക്കല്‍കൊണ്ടു് മറ്റുള്ളവരുടെ അദ്ധ്വാനത്തെ അടിമപ്പെടുത്താനുള്ള അധികാരം മാത്രമേ എടുത്തുകളയുന്നുള്ളു. സ്വകാര്യസ്വത്തു് വേണ്ടെന്നുവച്ചാല്‍ എല്ലാ ജോലിയും നിലയ്ക്കുമെന്നും സാര്‍വ്വലൌകീകമായ ആലസ്യം നമ്മെ പിടികൂടുമെന്നും ഒരു തടസ്സവാദം ഉന്നയിക്കപ്പെടുന്നുണ്ടു്. ഈ വാദമനുസരിച്ചു് ബൂര്‍ഷ്വാ സമൂഹം വെറും ആലസ്യം നിമിത്തം എത്രയോ മുമ്പുതന്നെ തുലഞ്ഞുപോകേണ്ടതായിരുന്നു. കാരണം, ആ സമൂഹത്തിലെ പണിയെടുക്കുന്ന അംഗങ്ങള്‍ യാതൊന്നും സമ്പാദിക്കുന്നില്ല. എന്തെങ്കിലും സമ്പാദിക്കുന്നവര്‍ യാതൊരു പണിയുമെടുക്കുന്നില്ല. മൂലധനമെന്നതു് ഇല്ലതായിക്കഴിഞ്ഞാല്‍ കൂലിവേല സാദ്ധ്യമല്ലാതാവും എന്ന പുനരുക്തിയുടെ മറ്റൊരു പ്രകടരൂപം മാത്രമാണു് ഈ ആക്ഷേപമാകെത്തന്നെ. ഭൗതികോല്‍പ്പന്നങ്ങള്‍ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിന്റെ കമ്മ്യൂണിസ്റ്റ് രീതിക്കെതിരായി കൊണ്ടുവന്നിട്ടുള്ള എല്ലാ തടസ്സവാദങ്ങളും, അതുപോലെ ബുദ്ധിപരമായ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിനുള്ള കമ്മ്യുണിസ്റ്റ് രീതികള്‍ക്കെയിരായും ഇന്നയിക്കപ്പെടുന്നുണ്ടു്. ബൂര്‍ഷ്വായുടെ ദൃഷ്ടിയില്‍ വര്‍ഗ്ഗസമരത്തിന്റെ തിരോധാനം ഉല്പാദനത്തിന്റെ തന്നെ തിരോധാനമാകുന്നതുപോലെതന്നെ അയാളുടെ ദൃഷ്ടിയില്‍ വര്‍ഗ്ഗസമരത്തിന്റെ തിരോധാനം എല്ലാ സംസ്കാരത്തിന്റേയും തിരോധാനത്തിനു് തുല്യമാണു്. ഏതൊരു സംസ്കാരത്തിന്റെ നാശത്തിനെ ചൊല്ലിയാണോ അയാള്‍ കണ്ണീര്‍ വാര്‍ക്കുന്നതു്, ആ സംസ്കാരം ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വെറും യന്ത്രമായി പണിയെടുക്കാനുള്ള ഒരു പരിശീലനം മാത്രമാണു്. എന്നാല്‍ സ്വാതന്ത്ര്യം, സംസ്കാരം, നിയമം മുതലായവയെ സംബന്ധിച്ച നിങ്ങളുടെ ബൂര്‍ഷ്വാ ധാരണകളുടെ മാനദണ്ഡംവച്ചു്. ബൂര്‍ഷ്വാസ്വത്തു് ഇല്ലാതാക്കുവാനുള്ള ഞങ്ങളുടെ ഉദ്ദേശത്തെ അളന്നുനോക്കുന്നിടത്തോളം കാലം നിങ്ങള്‍ ഞങ്ങളുമായി വഴക്കടിക്കാന്‍ വരേണ്ട. നിങ്ങളുടെ വര്‍ഗ്ഗത്തിന്റെ അഭീഷ്ടത്തെ - അതിന്റെ സത്തായ സ്വഭാവത്തേയും ദിശാമുഖത്തേയും നിര്‍ണ്ണയിക്കുന്നതു് നിങ്ങളുടെ വര്‍ഗ്ഗത്തിന്റെ സാമ്പത്തികോപാധികളാണു് - എല്ലാവര്‍ക്കും വേണ്ടിയുള്ള നിയമമായി മാറ്റിയതാണു് നിങ്ങളുടെ നീതിന്യായശാസ്ത്രം. അതുപോലെത്തന്നെ നിങ്ങളുടെ ആശയങ്ങള്‍ നിങ്ങളുടെ ബൂര്‍ഷ്വാ ഉല്പാദനബന്ധങ്ങളുടേയും, ബൂര്‍ഷ്വാ സ്വത്തുടമാബന്ധങ്ങളുടേയും സന്തതി മാത്രമാണു്. നിങ്ങളുടെ ഇന്നത്തെ ഉല്പാദനരീതിയില്‍നിന്നും, സ്വത്തുടമയുടെ രൂപത്തില്‍ നിന്നും ഉടലെടുക്കുന്ന സാമൂഹ്യരൂപങ്ങളെ - ഉല്പാദനത്തിന്റെ പുരോഗതിയില്‍ ഉയര്‍ന്നുവരികയും തിരോഭവിക്കുകയും ചെയ്യുന്ന ചരിത്രപരമായ ബന്ധങ്ങളെ - പ്രകൃതിയുടേയും യുക്തിയുടേയും സനാതനനിയമങ്ങളാക്കി മാറ്റാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന സ്വാര്‍ത്ഥപരമായ ഈ അബദ്ധധാരണ നിങ്ങളുടെ മുന്‍ഗാമിയായ എല്ലാ ഭരണാധികാരിവര്‍ഗ്ഗങ്ങള്‍ക്കുമുണ്ടായിരുന്നതാണു്. പ്രാചീന സ്വത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വ്യക്തമായി കാണുന്നതു്, ഫ്യൂഡല്‍സ്വത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുറന്നു് സമ്മതിക്കുന്നതു്, നിങ്ങളുടെ സ്വന്തം സ്വത്തിന്റെ ബൂര്‍ഷ്വാരൂപത്തെ സംബന്ധിച്ചെടുത്തോളം തുറന്നുസമ്മതിക്കാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു് അനുവാദമില്ലല്ലോ. കുടുംബത്തെ ഇല്ലാതാക്കുക! കമ്മ്യുണിസ്റ്റുകാരുടെ ഈ നികൃഷ്ടമായ നിര്‍ദ്ദേശം കേട്ടാല്‍ അങ്ങേയറ്റത്തെ സമൂലപരിവര്‍ത്തനവാദികള്‍ക്കുകൂടി കലികയറും. ഇന്നത്തെ കുടുംബത്തിന്റെ, ബൂര്‍ഷ്വാ കുടുംബത്തിന്റെ, അടിസ്ഥാനമെന്താണു്? മൂലധനം, സ്വകാര്യലാഭം, പൂര്‍ണ്ണവളര്‍ച്ചയെത്തിയ രൂപത്തില്‍ ഈ കുടുംബം നിലനില്‍ക്കുന്നതു് ബൂര്‍ഷ്വ്വാസിക്കിടയില്‍ മാത്രമാണു്. എന്നാല്‍, ഈ സ്ഥിതിയുടെ മറുവശം തൊഴിലാളികള്‍ക്കിടയിലുള്ള കുടുംബജീവിത്തിന്റെ പ്രായോഗികമായ അഭാവത്തിലും പരസ്യമായ വ്യഭിചാരത്തിലും കാണാം. ഈ മറുവശം അപ്രത്യക്ഷമായാല്‍ ബൂര്‍ഷ്വാകുടുംബവും സ്വാഭാവികമായി അപ്രത്യക്ഷമാവും. മൂലധനം അപ്രത്യക്ഷമാവുന്നതോടെ രണ്ടും അപ്രത്യക്ഷമാവും. മാതാപിതാക്കള്‍ കുട്ടികളെ ചൂഷണംചെയ്യുന്നതു് അവസാനിപ്പിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നുണ്ടെന്നു് നിങ്ങള്‍ ഞങ്ങളുടെമേല്‍ കുറ്റമാരോപിക്കുന്നുണ്ടോ ? ഈ കുറ്റം ഞങ്ങള്‍ സമ്മതിക്കുന്നു. പക്ഷേ, നിങ്ങള്‍ പറയും, കുടുംബവിദ്യാഭ്യാസത്തിന്റെ സ്ഥാനത്തു് സാമൂഹ്യവിദ്യാഭ്യാസം കൊണ്ടുവരുമ്പോള്‍ ഏറ്റവും പാവനമായ ബന്ധങ്ങളെ ഞങ്ങള്‍ നശിപ്പിക്കുകയാണെന്നു്. അപ്പോള്‍ നിങ്ങളുടെ വിദ്യാഭ്യാസമോ ? അതും സാമൂഹ്യമല്ലേ ? നിങ്ങള്‍ വിദ്യയഭ്യസിപ്പിക്കുന്ന സാമൂഹ്യസാഹചര്യങ്ങളല്ലേ - സ്കൂള്‍ വഴിക്കും മറ്റുമുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലല്ലേ- അതിനെ നിര്‍ണ്ണയിക്കുന്നതു് ? വിദ്യാഭ്യാസത്തില്‍ സമൂഹം ഇടപെടുന്നതു് കമ്മ്യൂണിസ്റ്റുകാരുടെ കണ്ടുപിടുത്തമൊന്നുമല്ല. ആ ഇടപെടലിന്റെ സ്വഭാവം മാറ്റാനും ഭരണാധികാരിവര്‍ഗ്ഗത്തിന്റെ സ്വാധീനത്തില്‍നിന്നു് വിദ്യാഭ്യാസത്തെ രക്ഷിക്കാനും മാത്രമാണു് അവര്‍ ശ്രമിക്കുന്നതു്. ആധുനികവ്യവസായത്തിന്റെ പ്രവര്‍ത്തനംമൂലം തൊഴിലാളികള്‍ക്കിടയിലുള്ള എല്ലാ കുടുംബബന്ധങ്ങളും പിച്ചിച്ചീന്തപ്പെടുന്നതും, അവരുടെ മക്കള്‍ വെറും വ്യാപാരസാമഗ്രികളും, അദ്ധ്വാനോപകരണങ്ങളുമായി മാറ്റുപ്പെടുന്നതും എത്രത്തോളം കൂടുതലാവുന്നുവോ. കുടുംബത്തേയും വിദ്യാഭ്യാസത്തേയും, മാതാപിതാക്കളും മക്കളും തമ്മിലുള്ള പാവനബന്ധങ്ങളേയും കുറിച്ചുള്ള ബൂര്‍ഷ്വാ ചപ്പടാച്ചി അത്രത്തോളം മനംമടുപ്പിക്കുന്നതായിത്തീരുന്നു. പക്ഷേ, കമ്മ്യൂണിസ്റ്റുകാരായ നിങ്ങള്‍ സ്ത്രീകളെ പൊതുവായുപയോഗിക്കുമെന്നു് ബൂര്‍ഷ്വാസി ഏകസ്വരത്തില്‍ മുറവിളികൂട്ടുന്നു. ബൂര്‍ഷ്വാ തന്റെ ഭാര്യടെ വെറുമൊരു ഉല്പാദനോപകരണമായിട്ടാണു് കാണുന്നതു്. ഉല്പാദനോപകരണങ്ങളെ പൊതുവായി ഉപയോഗിക്കാന്‍ പോവുകയാണെന്നു് അയാള്‍ കേള്‍ക്കുന്നു. അപ്പോള്‍ സ്വാഭാവികമായി എല്ലാവര്‍ക്കും പൊതുവിലുള്ളതായിത്തീരുകയന്ന ഗതി സ്ത്രീകള്‍ക്കും വന്നുചേരുമെന്ന നിഗമനത്തിലെത്താനേ അയാള്‍ക്കു് കഴിയുന്നുള്ളു. വെറും ഉല്പാദനോപകരണമായ സ്ത്രീകളുടെ ഇന്നത്തെ നില അവസാനിപ്പിക്കുകയാണു് യഥാര്‍ത്ഥലക്ഷ്യമെന്നു് ഒരു നേരിയ സംശയംപോലും അയാള്‍ക്കില്ല. പോരെങ്കില്‍, കമ്മ്യൂണിസ്റ്റുകാര്‍ സ്തീകളെ പരസ്യമായും, ഔദ്യോഗികമായും പൊതുവായുപയോഗിക്കുവാന്‍ പോവുകയാണെന്ന ഭാവത്തില്‍ നമ്മുടെ ബൂര്‍ഷ്വാസികള്‍ പ്രകടിപ്പിക്കുന്ന ധാര്‍മ്മികരോഷത്തേക്കാള്‍ പരിഹാസ്യമായി മറ്റൊന്നില്ല. സ്ത്രീകളുടെ മേല്‍ പൊതുവുടമസ്ഥത ഏര്‍പ്പെടുത്തേണ്ട യാതൊരാവശ്യവും കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല. ഒട്ടുമുക്കാലും അനാദികാലം മുതല്‍ക്കേ അതു് നിലനിന്നുപോന്നിട്ടുണ്ടു്. സ്വന്തം കീഴിലുള്ള തൊഴിലാളികളുടെ ഭാര്യമാരേയും പുത്രികളെയും കൊണ്ടു് സംതൃപ്തരാവാതെ -പൊതുവേശ്യകളുടെ കാര്യം പോകട്ടെ- നമ്മുടെ ബൂര്‍ഷ്വാകള്‍ അന്യോന്യം ഭാര്യമാരെ വ്യഭിചരിക്കുന്നതില്‍ അങ്ങേയറ്റം ആനന്ദംകൊള്ളുന്നു. ബൂര്‍ഷ്വാ വിവാഹം വാസ്തവത്തില്‍ പൊതുഭാര്യത്വസമ്പ്രദായമാണു്. അപ്പോള്‍ കപടനാട്യത്തെ ഒളിച്ചുവെച്ചിട്ടുള്ള. സ്ത്രീകളെ പൊതിവായി ഉപയോഗിക്കുന്ന ഏര്‍പ്പാടിന്റെ സ്ഥാനത്തു്, അതിനെ പരസ്യമായി നിയമവിധേയമാക്കാന്‍ ആഗ്രഹിക്കുന്നു എന്നു് മാത്രമേ, വേണമെങ്കില്‍ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി ആക്ഷേപിക്കുവാന്‍ കഴിയുകയുള്ളു. ഏതായാലും ഇന്നത്തെ ഉല്പാദനസമ്പ്രദായം അവസാനിപ്പിച്ചാല്‍, അതിന്റെ സന്തതിയായ പൊതുഭാര്യാത്വവും -അതായതു് രഹസ്യവും പരസ്യവുമായ വ്യഭിചാരം- അവസാനിക്കുമെന്നു് സ്വയം വ്യക്തമാണു്. കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള മറ്റൊരു ആക്ഷേപം, അവര്‍ രാജ്യങ്ങളേയും, ദേശീയജനസമുദായങ്ങളേയും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണു്. തൊഴിലാളികള്‍ക്കു് രാജ്യമില്ല. അവര്‍ക്കില്ലാത്തതു് അവരില്‍ നിന്നു് നമ്മുക്കു് എടുക്കാനാവില്ല. തൊഴിലാളിവര്‍ഗ്ഗത്തിനാദ്യമായി രാഷ്ട്രീയാധിപത്യം നേടേണ്ടതുള്ളതുകൊണ്ടു്, രാഷ്ട്രത്തിന്റെ നേതൃത്വപര്‍ഗ്ഗമായി ഉയരേണ്ടതുള്ളതുകൊണ്ടു്, സ്വയം രാഷ്ട്രമായിത്തീരേണ്ടതുള്ളതുകൊണ്ടു്, അതു് അത്രത്തോളം ദേശീയമാണു് -പക്ഷെ, ആ വാക്കിന്റെ ബൂര്‍ഷ്വാ അര്‍ത്ഥത്തിലല്ല. ബൂര്‍ഷ്വാസിയുടെ വളര്‍ച്ചയുടെ, വ്യാപാരസ്വാതന്ത്ര്യത്തിന്റെ, ലോകകമ്പോളത്തിന്റെ, ഉല്പാദനരീതിയിലും തദനുസൃതമായി ജീവിതസാഹചര്യങ്ങളിലും ഉണ്ടായിട്ടുള്ള ഐക്യരൂപത്തിന്റെ ഫലമായി ദേശഭേദങ്ങളും, ജനതകള്‍ തമ്മിലുള്ള വൈരങ്ങളും ദിനംപ്രതി അധികമധികം അപ്രത്യക്ഷമായിക്കൊണ്ടുവരികയാണു്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആധിപത്യം അവ ഇനിയും കൂടുതല്‍ വേഗത്തില്‍ അപ്രത്യക്ഷമാവാന്‍ ഇടയാക്കും. തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനുള്ള ആദ്യത്തെ ഉപാധികളിലൊന്നു്. മുന്നണിയില്‍ നില്‍ക്കുന്ന പരിഷ്കൃതരാജ്യങ്ങളിലെങ്കിലും ഏകോപിച്ചു് പ്രവര്‍ത്തിക്കണമെന്നുള്ളതാണു്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ചൂഷണുചെയ്യുന്നതിനു് അറുതിവരുത്തുന്ന അതേ തോതില്‍ത്തന്നെ ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ചൂഷണംചെയ്യുന്നതിനും അറുതിവരും. ഒരു രാഷ്ട്രത്തിനകത്തെ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വൈരമില്ലാതാകുന്ന അതേ തോതില്‍ത്തന്നെ ഒരു രാഷ്ട്രത്തിനു് മറ്റൊരു രാഷ്ട്രത്തോടുള്ള ശത്രുതയുമില്ലാതാകും. മതപരവും, ദാര്‍ശനികവും, പൊതുവില്‍ പ്രത്യയശാസ്ത്രപരവുമായ നിലപാടില്‍ നന്നു് കമ്മ്യൂണിസത്തിനെതിരായി കൊണ്ടുവന്നിട്ടുള്ള ആക്ഷേപങ്ങള്‍ കാര്യമായ പരിശോധന അര്‍ഹിക്കുന്നില്ല. മനുഷ്യന്റെ ഭൌതികജീവിതത്തില്‍, അവന്റെ സാമൂഹ്യബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും, ഉണ്ടാവുന്ന ഒരോ മാറ്റത്തോടുംകൂടി ആവന്റെ ആശയങ്ങളും, അഭിപ്രായങ്ങളും, ധാരണകളും -ഒറ്റ വാക്കില്‍ പറഞ്ഞാല്‍, അവന്റെ ബോധം- മാറുന്നുണ്ടെന്നു് മനസ്സിലാക്കാന്‍ അഗാധമായ അന്തര്‍ജ്ഞാനം ആവശ്യമാണോ ? ഭൌതികോല്പാദനം മാറുന്നതിനനുസരിച്ചു് ബുദ്ധിപരമായ ഉല്പാദനത്തിന്റെ സ്വഭാവവും മാറുന്നുണ്ടെന്നല്ലേ ആശയങ്ങളുടെ ചരിത്രം തെളിയിക്കുന്നതു് ? ഒരോ കാലഘട്ടത്തിലേയും ഭരിക്കുന്ന ആശയങ്ങള്‍ എല്ലായ്പോഴും അന്നത്തെ ഭരണാധിവര്‍ഗ്ഗത്തിന്റെ ആശയങ്ങളായിരുന്നു. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്ന ആശയങ്ങളെപ്പറ്റി ആളുകള്‍ പറയുമ്പോള്‍, പഴയ സമൂഹത്തിനകത്തു് പുതിയ ഒന്നിന്റെ ബീജങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും, പഴയ ജീവിത സാഹചര്യങ്ങളുടെ ശിഥിലീകരണത്തിനു ചുവടൊപ്പിച്ചുകൊണ്ടു് പഴയ ആശയങ്ങളും തകരുന്നുവെന്നുള്ള പരമാര്‍ത്ഥത്തെ വെളിപ്പെടുത്തുക മാത്രമാണു് അവര്‍ ചെയ്യുന്നതു്. പൌരാണികകാലം ഊര്‍ദ്ധ്വശ്വാസം വലിച്ചുകൊണ്ടിരുന്നപ്പോഴാണു്, ക്രിസ്തുമതം പൌരാണികമതങ്ങളെ കീഴടക്കിയതു്. ക്രിസ്തീയാശയങ്ങളഅ‍ 18-ാം നൂറ്റാണ്ടില്‍ യുക്തിവാദപരമായ ആശയങ്ങളുടെ മുമ്പില്‍ കീഴടങ്ങിയപ്പോള്‍, അന്നത്തെ വിപ്ലവകാരിയായ ബൂര്‍ഷ്വാസിയോടു് ഫ്യൂഡല്‍സമൂഹം അതിന്റെ ഭരണപ്പോരു് നടത്തുകയായിരുന്നു. മതസ്വാതന്ത്ര്യത്തെപ്പറ്റിയും അന്തഃകരണസ്വാതന്ത്ര്യത്തെ പറ്റിയുമുള്ള ആശയങ്ങള്‍ വിജ്ഞാനത്തിന്റെ തുറയില്‍ സ്വതന്ത്രമായ മത്സരത്തിന്റെ വാഴ്ചയ്ക്കു് പ്രകടരൂപം നല്‍കുകമാത്രമാണു് ചെയ്തതു്. "തീര്‍ച്ചയായും, മതപരവും, സദാചാരപരവും, ദാര്‍ശനികവും നീതിശാസ്ത്രപരവുമായ ആശയങ്ങള്‍ ചരിത്രത്തിന്റെ വികാസത്തിനിടയില്‍ മാറിയിട്ടുണ്ടു്. പക്ഷേ, മതവും സദാചാരവും, ദര്‍ശനവും, രാഷ്ട്രമീമാംസയും നിയമവും ഈ മാറ്റത്തെ നിരന്തരം അതിജീവിച്ചിട്ടുമുണ്ടു് " എന്നു് പറയുമായിരിക്കും. "പോരെങ്കില്‍ സമൂഹത്തിന്റെ എല്ലാ അവസ്ഥകള്‍ക്കും സാമാന്യമായ ചില സനാതന സത്യങ്ങളുണ്ടു് -സ്വാതന്ത്ര്യം നീതി മുതലായവ. എന്നാല്‍ കമ്മ്യൂണിസം അവയെ പുതിയൊരടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുന്നതിനു് പകരം സനാതന സത്യങ്ങളെ ഇല്ലാതാക്കുന്നു. എല്ലാ മതങ്ങളേയും എല്ലാ സദാചാരത്തേയും നശിപ്പിക്കുന്നു. അതുകൊണ്ടു് മുമ്പുള്ള എല്ലാ ചരിത്രാനുഭവങ്ങള്‍ക്കും വിരുദ്ധമായിട്ടാണതു് പ്രവര്‍ത്തിക്കുന്നതു്." ഈ ആരോപണത്തിന്റെ രക്തചുരുക്കമെന്താണു് ? എല്ലാ ഭൂതകാലസമൂഹത്തിന്റേയും ചരിത്രം വര്‍ഗ്ഗവൈരങ്ങളുടെ, വിവിധകാലഘട്ടങ്ങളില്‍ വിവിധരൂപങ്ങള്‍ കൈകൊണ്ടിട്ടുള്ള വൈരങ്ങളുടെ വളര്‍ച്ചയിലടങ്ങിയിരിക്കുന്നു. ‌എന്നാല്‍ അവ കൈകൊണ്ടിട്ടുള്ള രൂപം എന്തുതന്നെയായിരുന്നാലും കഴിഞ്ഞ കാലഘട്ടങ്ങള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ടു്. -സമൂഹത്തിന്റെ ഒരു വിഭാഗം മറ്റേ വിഭാഗത്തെ ചൂഷണം ചെയ്തിരുന്നു എന്ന വസ്തുത. അപ്പോള്‍ പണ്ടുകാലങ്ങളിലെ സാമൂഹ്യബോധത്തിനു് എത്രതന്നെ ബാഹുല്യവും വൈവിദ്ധ്യവുമുണ്ടായിരുന്നാലും, അതു് പൊതുരൂപങ്ങളുടെ, അഥവാ സാമാന്യ ആശയഗതികളുടെ, അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടാണു് പ്രവര്‍ത്തിച്ചിരുന്നതെന്നതില്‍ അത്ഭുതമില്ല. വര്‍ഗ്ഗവൈരങ്ങള്‍ പൂര്‍ണ്ണമായും തിരോധാനം ചെയ്താലല്ലാതെ ആ ആശയങ്ങള്‍ തികച്ചും അപ്രത്യക്ഷമാവുകയില്ല. പരമ്പരാഗതമായ സ്വത്തുടമബന്ധങ്ങളില്‍നിന്നുള്ള എറ്റവും സമൂലമായ വിച്ഛേദനമാണു് കമ്മ്യൂണിസ്റ്റു് വിപ്ലവം. അപ്പോള്‍, അതിന്റെ വളര്‍ച്ചയില്‍ പരമ്പരാഗതമായ ആശയങ്ങളില്‍ നിന്നു് ഏറ്റവും സമൂലമായ വിച്ഛേദനമുണ്ടാവുന്നതില്‍ അത്ഭുതമില്ല. കമ്മ്യൂണിസത്തോടുള്ള ബൂര്‍ഷ്വാ ആക്ഷേപങ്ങളെപ്പറ്റിയുള്ള പരാമര്‍ശം നമ്മുക്കു് അവസാനിപ്പിക്കാം. തൊഴിലാളിപര്‍ഗ്ഗത്തെ ഭരണാധികാരിവര്‍ഗ്ഗത്തിന്റെ നിലയിലേക്കുയര്‍ത്തുക, ജനാധിപത്യത്തിനു് വേണ്ടിയുള്ള സമരത്തില്‍ വിജയം നേടുക -ഇതാണു് തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവത്തിലെ ആദ്യപടിയെന്നു് നാം മുകളില്‍ കണ്ടു. ബൂര്‍ഷ്വാസിയുടെ പക്കല്‍നിന്നു് എല്ലാ മൂലധനവും പടിപടിയായി പിടിച്ചെടുക്കാനും ഭരണകൂടത്തിന്റെ -അതായതു്, ഭരണാധികാരിവര്‍ഗ്ഗമായി സംഘടിച്ചിട്ടുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ- കൈകളില്‍ എല്ലാ ഉല്പാദനോപകരണങ്ങളും കേന്ദ്രീകരിക്കാനും, ആവുന്നത്ര വേഗം ഉല്പാദനശക്തികളുടെ ആകത്തുക വര്‍ദ്ധിപ്പിക്കാനുംവേണ്ടി തൊഴിലാളിവര്‍ഗ്ഗം അതിന്റെ രാഷ്ട്രീയാധിപത്യത്തെ ഉപയോഗിക്കും. സ്വത്തവകാശങ്ങളിന്മേലും ബൂര്‍ഷ്വാ ഉല്പാദനബന്ധങ്ങളിന്മേലും സേച്ഛാധിപത്യപരമായി കൈകടത്താതെ, അതുകൊണ്ടുതന്നെ, സാമ്പത്തികമായി അപര്യാപ്തവും അസ്വീകാര്യവുമായി തോന്നുമെങ്കിലും, പ്രസ്ഥാനം വളരുന്നതോടുകൂടി സ്വയം വളരുന്നതും, പഴയ സാമൂഹ്യക്രമത്തിലേക്കു് അധികമധികം കൈകടത്തല്‍ ആവശ്യമാക്കിത്തീര്‍ക്കുന്നതും, ഉല്പാദനരീതിയില്‍ സമൂലപരിവര്‍ത്തനം വരുത്താനുള്ള ഉപാധിയെന്ന നിലക്കു് അനുപേക്ഷണീയമായ നടപടികളെടുക്കാതെ തീര്‍ച്ചയായും ഇതു് തുടക്കത്തില്‍ നേടാനാവില്ല. ഈ നടപടികള്‍ പല രാജ്യത്തും പലതരത്തിലായിരിക്കുമെന്നതില്‍ സംശയമില്ല. എങ്കിലും ഏറ്റവും പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളില്‍ താഴെ കൊടുത്തിട്ടുള്ള നടപടികള്‍ ഏറെക്കുറെ സാമാന്യമായി ബാധകമാവുന്നതാണു് : ഭൂമിയിലെ സ്വകാര്യസ്വത്തു് ഇല്ലാതാക്കുകയും ഭൂമിയില്‍ നിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങള്‍ക്കു് വിനിയോഗിക്കുകയും ചെയ്യുക അനുക്രമം വര്‍ദ്ധിച്ചുവരുന്ന കനത്ത ആദായനികുതി എല്ലാ പിന്തുടര്‍ച്ചാവകാശങ്ങളും റദ്ദാക്കുക അന്യരാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ത്തവരും കലാപകാരികളുമായ എല്ലാവരുടേയും സ്വത്തു് കണ്ടുകെട്ടുക. സ്റ്റേറ്റിന്റെ മൂലധനത്തേടുകൂടിയതും അതിന്റെ പൂര്‍ണ്ണമായ കുത്തകയിന്‍ കീഴില്‍ ഉള്ളതുമായ ഒരു ദേശീയബാങ്കുമുഖേനെ വായ്പാവ്യവസ്ഥയെ സ്റ്റേറ്റിന്റെ കൈകളില്‍ കേന്ദ്രീകരിക്കുക. ഗതാഗതത്തിന്റേയും വാര്‍ത്താവിനിമയത്തിന്റേയും ഉപാധികള്‍ സ്റ്റേറ്റിന്റെ കൈകളില്‍ കേന്ദ്രീകരിക്കുക. സ്റ്റേറ്റുടമയിലുള്ള ഫാക്ടറികളും, ഉല്പാദനോപകരണങ്ങളും വിപുലീകരിക്കുക, ഒരു പൊതുപദ്ധതിയനുസരിച്ചു് തരിശുനിലങ്ങള്‍ കൃഷിക്കുപയോഗപ്പെടുത്തുകയും പൊതുവില്‍ മണ്ണിന്റെ ഗുണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. പണിയെടുക്കാന്‍ എല്ലാവര്‍ക്കും തുല്യമായ ബാദ്ധ്യത. വ്യവസായികോല്പാദനത്തിനും. വിശേഷിച്ചു് കൃഷിക്കും, തൊഴില്‍പ്പടകള്‍ ഏര്‍പ്പെടുത്തുക. കാര്‍ഷികോല്പാദനത്തെ വ്യാവസായികോല്പാദനവുമായി കൂട്ടിയിണക്കുക, രാജ്യത്തെ ജനസംഖ്യാവിതരണം കുറേക്കൂടി സമീകരിച്ചിട്ടു് നാടും നഗരവും തമ്മിലുള്ള വ്യത്യാസം ക്രമേണയില്ലാതാക്കുക. പൊതുവിദ്യാലയങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും സൌജന്യമായ വിദ്യാഭ്യാസം നല്‍ക്കുക, ഇന്നത്തെ രൂപത്തില്‍ കുട്ടികളെകൊണ്ടു് ഫാക്ടറിയില്‍ പണിയെടുപ്പിക്കുന്നതു് നിര്‍ത്തുക, വ്യവസായോല്പാദനവും വിദ്യാഭ്യാസവും കൂട്ടിയിണക്കുക മുതലായവ. ഊ വികാസഗതിയില്‍ വര്‍ഗ്ഗവ്യത്യാസമെല്ലാം ഇല്ലാതാവുകയും ഒരു വിപുലസമാജമായി സംഘടിപ്പിച്ചിട്ടുള്ള രാഷ്ട്രത്തിന്റെ കൈകളില്‍ ഉല്പാദനമെല്ലാം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍, ഭരണാധികാരത്തിനു് അതിന്റെ രാഷ്ട്രീയസ്വഭാവം നഷ്ടപ്പെടും. രാഷ്ട്രീയാധികാരം, ശരിയായി പറഞ്ഞാല്‍, മറ്റൊരു വര്‍ഗ്ഗത്തെ മര്‍ദ്ദിക്കാനുള്ള ഒരു വര്‍ഗ്ഗത്തിന്റെ സംഘടിതശക്തി മാത്രമാണു്. ബൂര്‍ഷ്വാസിയുമായുള്ള പോരാട്ടത്തിനിടയില്‍, പരിസ്ഥിതികളുടെ നിര്‍ബന്ധംകൊണ്ടു് തൊഴിലാളിവര്‍ഗ്ഗത്തിനു് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ സ്വയം സംഘടിക്കേണ്ടിവരുന്നുണ്ടെങ്കില്‍, ഒരു വിപ്ലവംമൂലം അതു് സ്വയം ഭരണാധികാരിവര്‍ഗ്ഗമായിത്തീരുകയും ആ നിലയ്ക്കു് ഉല്പാദനത്തിന്റെ പഴയ ബന്ധങ്ങളെ ബലം പ്രയോഗിച്ചു തുടച്ചുനീക്കുകയും ചെയ്യുന്നുവെങ്കില്‍. ഈ ബന്ധങ്ങളോടൊപ്പം വര്‍ഗ്ഗവൈരങ്ങളുടേയും, പൊതുവില്‍ വര്‍ഗ്ഗങ്ങളുടേയും നിലനില്പിനുള്ള സാഹചര്യങ്ങളേയും അതു് തുടച്ചുനീക്കുന്നതായിരിക്കും. അങ്ങിനെ ഒരു വര്‍ഗ്ഗമെന്ന നിലയ്ക്കുള്ള സ്വന്തം ആധിപത്യത്തേയും അതു് അവസാനിപ്പിക്കുന്നതായിരിക്കും. വര്‍ഗ്ഗങ്ങളും വര്‍ഗ്ഗവൈരങ്ങളുമുള്ള പഴയ ബൂര്‍ഷ്വാ സമൂഹത്തിന്റെ സ്ഥാനത്തു്, ഒരോരുത്തരും സ്വതന്ത്രമായി വളര്‍ന്നുവന്നാല്‍മാത്രം എല്ലാവരും സ്വതന്ത്രമായി വളരുന്ന സമൂഹം നമ്മുക്കു് ലഭിക്കുന്നതായിരിക്കും.

  III: സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും

1.പിന്തിരിപ്പന്‍ സോഷ്യലിസം 
 എ) ഫ്യൂഡല്‍ സോഷ്യലിസം 

ചരിത്രപരമായ തങ്ങളുടെ സവിശേഷ സ്ഥാനം കാരണം, ആധുനിക ബൂര്‍ഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകള്‍ എഴുതുക എന്നത് ഫ്രാന്‍സിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീര്‍ന്നു. 1830 ജൂലൈ മാസത്തില്‍ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും, ഇംഗ്ലണ്ടിലെ ഭരണപരിഷ്കാര പ്രക്ഷോഭത്തിലും ഈ പ്രഭുക്കന്മാര്‍ വെറുക്കപ്പെട്ട പുത്തന്‍പണക്കാരുടെ മുന്നില്‍ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്ന് വന്നു. ഈ സാഹിത്യപ്പോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളൂ. എന്നാല്‍ സാഹിത്യരംഗത്ത് പോലും 'റെസ്റ്റോറേഷന്‍ കാലഘട്ടത്തിലെ' പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു. അനുകമ്പയുണര്‍ത്തുവാന്‍ വേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മാത്രം താല്പര്യം മുന്‍നിര്‍ത്തി ബൂര്‍ഷ്വാസിക്കെതിരയ കുറ്റപത്രം തയ്യാറാക്കുന്നതായും ഭാവിക്കുവാന്‍ പ്രഭുവര്‍ഗ്ഗം നിര്‍ബ്ബന്ധിതമായി. അങ്ങനെ തങ്ങളുടെ പുതിയ യജമാനനെപ്പറ്റി പരിഹാസപ്പാട്ട് പാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ച് അയാളുടെ ചെവിയില്‍ ദുരുദ്ദേശപൂര്‍ണ്ണമായ പ്രവചനങ്ങള്‍ മന്ത്രിച്ചുകൊണ്ടും പ്രഭുവര്‍ഗ്ഗം പക വീട്ടുവാന്‍ തുടങ്ങി. ഇങ്ങനെയാണ് ഫ്യൂഡല്‍ സോഷ്യലിസം ആവിര്‍ഭവിച്ചത്. അത് പകുതി വിലാപമാണ്, പകുതി പരിഹാസമാണ്, പകുതി ഭൂതകാലത്തിന്റെ പ്രതിദ്ധ്വനിയാണ്, പകുതി ഭാവിയെപ്പറ്റിയുള്ള ഭീഷണിയും, ചിലപ്പോഴൊകെ അത് അതിന്റെ രൂക്ഷവും സരസവും മൂര്‍ച്ചയേറിയതുമായ വിമര്‍ശനം വഴി ബൂര്‍ഷ്വാസിയുടെ ഹൃദയത്തിന്റെ മര്‍മ്മത്തില്‍ത്തന്നെ ആഞ്ഞടിക്കുന്നുണ്ടെങ്കിലും, ആധുനിക ചരിത്രത്തിന്റെ ഗതി മനസ്സിലാക്കുവാനുള്ള തികഞ്ഞ കഴിവുകേട് നിമിത്തം അത് ഫലത്തില്‍ എന്നും പരിഹാസ്യമായിരുന്നു. ജനങ്ങളെ സ്വന്തം ഭാഗത്ത് അണിനിരത്തുവാന്‍ വേണ്ടി പ്രഭുവര്‍ഗ്ഗം പിച്ചപ്പാളയാണ് പതാകയ്ക്ക് പകരം മുമ്പില്‍ പിടിച്ചത്. പക്ഷെ, ജനങ്ങള്‍ അവരുടെ കൂടെ ചേര്‍ന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിന്റെ പഴയ കുലചിഹ്നങ്ങള്‍ അവരുടെ പിന്നാമ്പുറത്ത് കാണുകയാല്‍, തീരെ അനാദരവോടെ ഉറക്കെച്ചിരിച്ചു കൊണ്ടവരെ ഉപേക്ഷിക്കുകയാണുണ്ടായത്. ഫ്രഞ്ച് 'ലെജിറ്റിമിസ്റ്റുകാരില്‍' ഒരു വിഭാഗവും, 'യങ്ങ് ഇംഗ്ലണ്ട്' കക്ഷിക്കാരും ഈ കാഴ്ച പ്രദര്‍ശിപ്പിച്ചു. തങ്ങളുടെ ചൂഷണരീതി ബൂര്‍ഷ്വാസിയുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, തികച്ചും വ്യത്യസ്തവും, ഇന്ന് കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതഃസ്ഥിതികളിലുമാണ് തങ്ങള്‍ ചൂഷണം നടത്തിയിരുന്നതെന്ന് ഫ്യൂഡലുകള്‍ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിന്‍കീഴില്‍ ആധുനിക തൊഴിലാളിവര്‍ഗ്ഗം ഒരിക്കലുമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ സാമൂഹ്യക്രമത്തിന്റെ അവശ്യസന്തതയാണ് ആധുനിക ബൂര്‍ഷ്വാസിയെന്ന് അവര്‍ വിസ്മരിക്കുന്നു. ഇത്രയും കഴിഞ്ഞാല്‍പ്പിന്നെ, അവരുടെ വിമര്‍ശനത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവത്തെ അവര്‍ വളരെക്കുറച്ച് മാത്രമെ മറച്ച് വയ്ക്കുന്നുള്ളൂ. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയുവാന്‍ വിധിക്കപ്പെട്ട ഒരു വര്‍ഗ്ഗം ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ് ബൂര്‍ഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം. ഒരു തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണ് അവര്‍ ബൂര്‍ഷ്വാസിയെ പഴിക്കുന്നത്. അതുകൊണ്ട്, പ്രായോഗികരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവര്‍ തൊഴിലാളി വര്‍ഗ്ഗത്തിനെതിരായ എല്ലാ മര്‍ദ്ദന നടപടികളോടും കൂട്ട് നില്‍ക്കുന്നു. അവര്‍ വീമ്പിളക്കുന്നത് എന്ത് തന്നെയായാലും, നിത്യ ജീവിതത്തില്‍ അവര്‍ വ്യവസായ വൃക്ഷത്തില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന സ്വര്‍ണ്ണഫലങ്ങള്‍ പെറുക്കിയെടുക്കുവാനും കമ്പിളിയുടെയും പഞ്ചസാരയുടെയും വാറ്റ് ചാരായത്തിന്റെയും വ്യാപരത്തിനായി സത്യവും സ്നേഹവും മാനവും വില്‍ക്കുവാന്‍ മടിക്കുന്നില്ല. പുരോഹിതന്‍ എന്നും ജന്മിയുടെ കൈ കോര്‍ത്തുപിടിച്ചു നടന്നിട്ടുള്ളപോലെ തന്നെ, പൗരോഹിത്യ സോഷ്യലിസം എന്നും ഫ്യൂഡല്‍ സോഷ്യലിസത്തിന്റെ കൂടെയാണ്. സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും കൃസ്ത്യന്‍ സന്യാസത്തിന് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നില്ല. കൃസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തിനെയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്ക് പകരം ദാനധര്‍മ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്റെ ഹൃദയവേദനകളെ ശുദ്ധീകരിക്കുവാന്‍ പുരോഹിതന്‍ തളിക്കുന്ന തീര്‍ത്ഥജലം മാത്രമാണ് കൃസ്ത്യന്‍ സോഷ്യലിസം.

  ബി) പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗം മാത്രമല്ല ബൂര്‍ഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വര്‍ഗ്ഗത്തിന്റെ ജീവിതോപാധികള്‍ മാത്രമല്ല ആധുനികബൂര്‍ഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂര്‍ഷ്വാസിയുടെ പൂര്‍വ്വികര്‍. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളര്‍ന്നിട്ടുള്ള രാജ്യങ്ങളില്‍, ഉയര്‍ന്നു വരുന്ന ബൂര്‍ഷ്വാസിയോടൊപ്പം ഈ രണ്ടു വര്‍ഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ട്. ആധുനിക നാഗരികത പൂര്‍ണ്ണമായി വളര്‍ന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളില്‍, പുതിയൊരു പെറ്റിബൂര്‍ഷ്വാവര്‍ഗ്ഗം രൂപം കൊണ്ടിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിനും ബൂര്‍ഷ്വാസിക്കുമിടയ്ക്ക് ആടിക്കളിക്കുകയും ബൂര്‍ഷ്വാവര്‍ഗ്ഗസമൂഹത്തിന്റെ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗമാണിത്. എന്നാല്‍ മത്സരത്തിന്റെ പ്രവര്‍ത്തനം കൊണ്ട് ഈ വര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തികള്‍ നിരന്തരം തൊഴിലാളിവര്‍ഗ്ഗത്തിന്റെ അണികളിലേക്ക് പിടിച്ചുതള്ളപ്പെടുന്നുണ്ട്. മാത്രമല്ല, ആധുനികവ്യവസായം വളര്‍ച്ച പ്രാപിക്കുന്നതോടുകൂടി ഇന്നത്തെ സമൂഹത്തിലെ ഒരു സ്വതന്ത്രവിഭാഗമെന്ന നിലയ്ക്ക് തങ്ങള്‍ തീരെ നശിച്ചു പോവുകയും, വ്യവസായത്തിലും കൃഷിയിലും വ്യാപാരത്തിലും മറ്റും ആവശ്യമായ മേസ്ത്രിമാരും കാര്യസ്ഥന്മാരും വില്പനക്കാരും തങ്ങളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്ന ആ സന്ദര്‍ഭം അടുത്തുവരുന്നത് അവര്‍ കാണുകപോലും ചെയ്യുന്നുണ്ട്. ജനസംഖ്യയുടെ പകുതിയിലും എത്രയോ കൂടുതല്‍ കൃഷിക്കാരായ ഫ്രാന്‍സിനെപ്പോലുള്ള രാജ്യങ്ങളില്‍, ബൂര്‍ഷ്വാസിക്കെതിരായി തൊഴിലാളിവര്‍ഗ്ഗത്തിന്റെ പക്ഷത്തുചേര്‍ന്ന എഴുത്തുകാര്‍ ബൂര്‍ഷ്വാ ഭരണത്തിനെതിരായ അവരുടെ വിമര്‍ശനത്തില്‍ കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും മാനദണ്ഡം ഉപയോഗിച്ചു എന്നതും ഈ ഇടത്തരവര്‍ഗ്ഗങ്ങളുടെ നിലപാടില്‍ നിന്ന് കൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിനുവേണ്ടി വാളെടുത്തു എന്നതും സ്വാഭാവികമായിരുന്നു. ഇങ്ങനെയാണ് പെറ്റിബൂര്‍ഷ്വാ സോഷ്യലിസം ആവിര്‍ഭവിച്ചത്. ഫ്രാന്‍സിലെന്നല്ല, ഇംഗ്ലണ്ടിലും സിസ്മൊണ്ടി ആയിരുന്നു ഈ ചിന്താഗതിയുടെ നേതാവ്. ഈ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ആധുനികോല്പാദനബന്ധങ്ങളിലടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങളെ അതിതീക്ഷണതയോടെ വിശകലനം ചെയ്തു. ധനശാസ്ത്രജ്ഞന്മാരുടെ കാപട്യം നിറഞ്ഞ ന്യായീകരണങ്ങളെ അവര്‍ തുറന്ന് കാട്ടി. യന്ത്രവല്‍ക്കരണത്തിന്റെയും തൊഴില്‍വിഭജനത്തിന്റെയും കുറച്ചുപേരുടെ കയ്യില്‍ ഭൂമിയും മൂലധനവും കേന്ദ്രീകരിച്ചിട്ടുള്ളതിന്റെയും അമിതോല്പാദനത്തിന്റെയും പ്രതിസന്ധികളുടെയും വിനാശകരമായ ഫലങ്ങള്‍ അവര്‍ അനിഷേധ്യമായി തെളിയിച്ചു. ഇടത്തരക്കാരുടെയും കര്‍ഷകരുടെയും ഉല്പാദനത്തിന്റെ അരാജകാവസ്ഥയിലേക്കും സമ്പത്തിന്റെ വിതരണത്തിലെ പ്രസ്പഷ്ടമായ അസമത്വങ്ങളിലേക്കും രാഷ്ട്രങ്ങള്‍ തമ്മില്‍ നടത്തുന്ന സര്‍വ്വസംഹാരകങ്ങളായ വ്യവസായിക യുദ്ധങ്ങളിലേക്കും പഴയ ധാര്‍മ്മിക കെട്ടുപാടുകളുടെയും പഴയ കുടുംബബന്ധങ്ങളുടെയും പഴയ ദേശീയജനവിഭാഗങ്ങളുടെയും ശിഥിലീകരണത്തിലേക്കും അവര്‍ വിരല്‍ ചൂണ്ടി. പക്ഷെ, സോഷ്യലിസത്തിന്റെ ഈ രൂപത്തിന്റെ ക്രിയാത്മകമായ ലക്ഷ്യം, ഒന്നുകില്‍ പഴ്യ ഉല്പാദന-വിനിമയോപാധികളേയും അതോടൊന്നിച്ച് പഴയ സ്വത്തുടമബന്ധങ്ങളേയും, പഴയ സമൂഹത്തെയും പുനഃസ്ഥാപിക്കുക, അല്ലെങ്കില്‍ ഇന്നത്തെ ഉല്പാദന-വിനിമയോപാധികളെ പഴയ സ്വത്തുടമ-ബന്ധങ്ങളുടെ - ഈ ഉപാധികള്‍ തകര്‍ത്തു കഴിഞ്ഞതും തകര്‍ക്കാതിരിക്കുവാന്‍ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ - ചട്ടക്കൂടിനുള്ളില്‍ ഞെക്കിഞെരുങ്ങി നിര്‍ത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്. അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തില്‍ പണ്ടത്തെ ഗില്‍ഡുകള്‍, കൃഷിയില്‍ പിതൃതന്ത്രാത്മകബന്ധങ്ങള്‍, അവസാനം കടുത്ത ചരിത്രവസ്തുതകള്‍ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോള്‍ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയില്‍ ചെന്ന് കലാശിച്ചു.

  സി) ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

 ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി അവിടത്തെ ഫ്യൂഡല്‍ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാന്‍ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദര്‍ഭത്തിലാണ് ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ - അധികാരത്തിലിരിക്കുന്ന ബൂര്‍ഷ്വാസിയുടെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങള്‍ - ജര്‍മ്മനിയിലേക്ക് കടന്നു ചെന്നത്. ജര്‍മ്മന്‍ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാന്‍ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു. പക്ഷേ, ഈ സാഹിത്യം ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോള്‍, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജര്‍മ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്‌തുത അവര്‍ വിസ്‌മരിച്ചു എന്ന് മാത്രം. ജര്‍മ്മന്‍ സാമൂഹ്യസ്ഥിതിഗതികളുമായി ഇടപഴകിയപ്പോള്‍ ഈ ഫ്രഞ്ചു സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്‌ടപ്പെട്ടു. അതിന്റെ വെറും സാമൂഹ്യവശം മാത്രം അവശേഷിച്ചു. അത് മനുഷ്യസത്തയുടെ സാക്ഷാല്‍ക്കരണത്തെക്കുറിച്ചുള്ള കഴമ്പില്ലാത്ത വേദാന്തം പറച്ചിലാവാതെ തരമില്ലായിരുന്നു. അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ തത്വജ്ഞാനികളുടെ ദൃഷ്‌ടിയില്‍ ഒന്നാം ഫ്രഞ്ചുവിപ്ലവത്തിന്റെ ആവശ്യങ്ങളില്‍ 'പ്രായോഗികയുക്തിയുടെ' സാമാന്യവശങ്ങളില്‍ കൂടുതലൊന്നുമുണ്ടയിരുന്നില്ല. അവരുടെ ദൃഷ്ടിയില്‍ ശുദ്ധമായ ഇച്ഛയുടെ, പൊതുവില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥമായ മനുഷ്യേച്ഛയുടെ, നിയമങ്ങളായിരുന്നു, വിപ്ലവകാരിയായ ഫ്രഞ്ചു ബൂര്‍ഷ്വാസിയുടെ ഇച്ഛയില്‍ പ്രകടമായത്. തങ്ങളുടെ പൗരാണിക ദാര്‍ശനികബോധത്തെ ഈ പുതിയ ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുത്തുക, അഥവാ സ്വന്തം ദാര്‍ശനിക വീക്ഷണം കൈവിടാതെ ഫ്രഞ്ച് ആശയങ്ങളെ പിടിച്ചെടുക്കുക - ഇത്ര മാത്രമാണ് ജര്‍മ്മന്‍ എഴുത്തുകാര്‍ ചെയ്‌തത്.ഒരു വിദേശീയഭാഷയെ പരിഭാഷയിലൂടെ സ്വായത്തമാക്കുന്നതെങ്ങിനെയോ അതേ രീതിയിലാണ് ഈ വെട്ടിപ്പിടുത്തവും നടന്നത്. പൗരാണിക വിഗ്രഹാരാധകരുടെ ഇതിഹാസകൃതികളടങ്ങുന്ന കയ്യെഴുത്തുരേഖകളുടെ മീതെ കൃസ്‌ത്യന്‍ സന്ന്യാസിമാര്‍ കത്തോലിക്കാപുണ്യവാളന്മാരുടെ കഥയില്ലാത്ത ജീവചരിത്രങ്ങളെഴിതിച്ചേര്‍ത്തതെങ്ങിനെയെന്ന് സുവിദിതമാണ്. എന്നാല്‍ ഫ്രഞ്ച് നിഷിദ്ധസാഹിത്യത്തിന്റെ കാര്യത്തില്‍ ജര്‍മ്മന്‍ എഴുത്തുകാര്‍ നേരെ മറിച്ചാണ് ചെയ്തത്. അവര്‍ ഫ്രഞ്ചുമൂലധനത്തിന്റെ ചുവടെ തങ്ങളുടെ സ്വന്തം ദാര്‍ശനിക വിഡ്ഢിത്തങ്ങളെഴുതിച്ചേര്‍ത്തു. ഉദാഹരണം പറയുകയാണെങ്കില്‍, പണത്തിന്റെ സാമ്പത്തികധര്‍മ്മത്തെപ്പറ്റിയുള്ള ഫ്രഞ്ചുവിമര്‍ശനത്തിന്റെ ചുവടെ അവര്‍ "മനുഷ്യസത്തയുടെ അന്യവല്‍ക്കരണം" എന്നെഴുതി. ബൂര്‍ഷ്വാ ഭരണകൂടത്തെപ്പറ്റിയുള്ള ഫ്രഞ്ച് വിമര്‍ശനത്തിന്റെ ചുവടെ "സാമാന്യഗണത്തിന്റെ സ്ഥാനഭ്രംശം" എന്നുമെഴുതിച്ചേര്‍ത്തു. ഫ്രഞ്ചുകാരുടെ ചരിത്രവിമര്‍ശനങ്ങളുടെ പിന്‍വശത്ത് ഈ ദാര്‍ശനികപദപ്രയോഗങ്ങള്‍ എഴുതി വച്ചതിന് "കര്‍മ്മമീമാംസയെന്നും", "സത്യ സോഷ്യലിസമെന്നും", "സോഷ്യലിസത്തിന്റെ ജര്‍മ്മന്‍ ശാസ്‌ത്രമെന്നും" "സോഷ്യലിസത്തിന്റെ ദാര്‍ശനികാടിസ്ഥാനമെന്നും" അവര്‍ നാമകരണം ചെയ്തു. ഇങ്ങനെ ഫ്രഞ്ച് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യത്തെ നിശേഷം ഹതവീര്യമാക്കി. പോരെങ്കില്‍, ജര്‍മ്മന്‍കാരന്റെ കയ്യില്‍ കിട്ടിയതോടു കൂടി ഈ സാഹിത്യം ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തിനെതിരായി നടത്തുന്ന സമരത്തെ പ്രകാശിപ്പിക്കാത്തായത് കൊണ്ട്, "ഫ്രഞ്ചുകാരന്റെ ഏകപക്ഷീയത"യെ കീഴടക്കിയിരിക്കുന്നുവെന്നും, താന്‍ പ്രതിനിധാനം ചെയ്യുന്നത് സത്യമായ ആവശ്യങ്ങളെയല്ല, സത്യത്തിന്റെ ആവശ്യങ്ങളെയാണെന്നും, തൊഴിലാളീ വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെയല്ല, മനുഷ്യ സ്വഭാവത്തിന്റെ - ഒരു വര്‍ഗ്ഗത്തിലും പെടാത്തവനും യഥാര്‍ത്ഥമല്ലാത്തവനും ദാര്‍ശനികസങ്കല്പത്തിന്റെ മൂടല്‍മഞ്ഞ് നിറഞ്ഞ ലോകത്തില്‍ മാത്രം ജീവിക്കുന്നവനുമായ സാമാന്യമനുഷ്യന്റെ - താല്പര്യങ്ങളെന്നും അയാള്‍ വിശ്വസിക്കുവാനിടയായി. സ്‌കൂള്‍ കുട്ടികള്‍ക്ക് യോജിച്ച തങ്ങളുടെ അഭ്യാസങ്ങളെ ഗൗരവതരവും പ്രാധാന്യമുള്ളതുമായി കരുതുകയും വിലകെട്ട സ്വന്തം ചരക്കിന്റെ മാഹാത്മ്യത്തെപ്പറ്റി മുറിവൈദ്യന്റെ മട്ടില്‍ പ്രസംഗിക്കുകയും ചെയ്ത ഈ ജര്‍മ്മന്‍ സോഷ്യലിസത്തിന് അതിന്റെ പാണ്ഡിത്യപരമായ നിഷ്‌കളങ്കത ക്രമേണ നഷ്‌ടപ്പെട്ടു. ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിനും സ്വേച്ഛാധിപത്യപരമായ രാജവാഴ്‌ചയ്‌ക്കും എതിരായ ജര്‍മ്മനിയിലേയും, വിശേഷിച്ചു പ്രഷ്യയിലേയും, ബൂര്‍ഷ്വാസിയുടെ സമരം, അതായത് ലിബറല്‍ പ്രസ്ഥാനം കൂടുതല്‍ ഗൗരവതരമായിത്തീര്‍ന്നു. സോഷ്യലിസ്റ്റാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രസ്ഥാനത്തെ നേരിടുവാനും, ലിബറലിസത്തിനും പ്രതിനിധി ഭരണത്തിനും ബൂര്‍ഷ്വാമത്സരത്തിനും ബൂര്‍ഷ്വാ പത്രസ്വാതന്ത്ര്യത്തിനും ബൂര്‍ഷ്വാനിയമനിര്‍മ്മാണത്തിനും ബൂര്‍ഷ്വാസമത്വസ്വാതന്ത്ര്യങ്ങള്‍ക്കുമെതിരായി പരമ്പരാഗതമായ ശാപവചനങ്ങള്‍ വര്‍ഷിക്കുവാനും, ഈ ബൂര്‍ഷ്വാ പ്രസ്ഥാനം നിമിത്തം സര്‍വ്വതും നഷ്‌ടപ്പെടാമെന്നല്ലാതെ യാതൊന്നും നേടാനാവില്ലെന്നതും ബഹുജനങ്ങ‌ള്‍ക്കിടയില്‍ പ്രചരണം നടത്തുവാനും, "സത്യ" സോഷ്യലിസം ആറ്റുനോറ്റുകൊണ്ടിരുന്ന അവസരം അതിന് അത് മൂലം ലഭിച്ചു. അതിന്റെ നിലനില്പിനാവശ്യമായ സാമ്പത്തിക സ്ഥിതിഗതികളോടും അതിനനുയോജ്യമായ രാഷ്‌ട്രീയഭരണഘടനയോടും കൂടിയ ഒരാധുനിക ബൂര്‍ഷ്വാ സമൂഹം നിലനില്‍ക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് - ഇതേ സംഗതികള്‍ നേടുകയെന്നതായിരുന്നു ജര്‍മ്മനിയിലാസന്നമായിരുന്ന സമരത്തിന്റെ ലക്ഷ്യം - ഫ്രഞ്ചു വിമര്‍ശനം ഉയര്‍ന്നു വന്നതെന്ന് അതിന്റെ ബാലിശപ്രതിദ്ധ്വനി മാത്രമായ ജര്‍മ്മന്‍ സോഷ്യലിസം, സമയം വന്നപ്പോള്‍ മറന്ന് കളഞ്ഞു. പുരോഹിതന്മാരുടെയും പ്രൊഫസര്‍മാരുടെയും യുങ്കര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അനുചരവൃന്ദത്തോടുകൂടിയ സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിയിരുന്ന ബൂര്‍ഷ്വാസിക്കെതിരായി ഉപയോഗിക്കുവാനുള്ള സ്വാഗതാര്‍ഹമായ ഒരു ഇമ്പാച്ചിയായി അതുപകരിച്ചു. അക്കാലത്ത് നടന്ന ജര്‍മ്മന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ കലാപങ്ങളെ നേരിടുവാന്‍ ഇതേ ഗവണ്‍മെന്റ് തന്നെ ഉപയോഗിച്ചചാട്ടവാറടികളുടെയും വെടിയുണ്ടകളുടെയും കയ്പേറിയ ഗുളികയ്‌ക്ക് ശേഷം, ഇത് മധുരമേറിയ ഒരു പര്യവസാനമായിരുന്നു. ഇങ്ങനെ ഈ ‘സത്യ സോഷ്യലിസം ’ അന്നത്തെ ഗവണ്‍മെന്റുകള്‍ക്ക് ജര്‍മ്മന്‍ ബൂര്‍ഷ്വാസിയോട് പോരാടുവാനുള്ള ഒരായുധമായി ഉപകരിച്ചപ്പോള്‍ തന്നെ, അത് ഒരു പിന്തിരിപ്പന്‍ താല്പര്യത്തെയാണ്, ജര്‍മ്മന്‍ ഫിലിസ്റ്റൈനുകളുടെ താല്പര്യത്തെയാണ്, നേരിട്ട് പ്രതിനിധാനം ചെയ്‌തത്. ജര്‍മ്മനിയില്‍ നിലവിലുള്ള സ്ഥിതിഗതികളുടെ സാമൂഹ്യാടിസ്ഥാനം പെറ്റി ബൂര്‍ഷ്വാവര്‍ഗ്ഗമാണ്. 16-ആം നൂറ്റാണ്ടിന്റെ അവശിഷ്ടമായ ഈ വര്‍ഗ്ഗം പിന്നീട് പല രൂപത്തിലും കൂടെക്കൂടെ തല പൊക്കിക്കൊണ്ടിരുന്നു. ഈ വര്‍ഗ്ഗത്തെ വെച്ചുപുലര്‍ത്തുകയെന്ന് വെച്ചാല്‍ ജര്‍മ്മനിയിലെ നിലവിലുള്ള സ്ഥിതിഗതികളെ വച്ചുപുലര്‍ത്തുകയെന്നര്‍ത്ഥമാണ്. ബൂര്‍ഷ്വാസിയുടെ വ്യാവസായികവും രാഷ്‌ട്രീയവുമായ ആധിപത്യം ഈ വര്‍ഗ്ഗത്തിന്റെ മുമ്പില്‍ നിസ്സംശയമായ വിനാശത്തിന്റെ ഭീഷണിയുയര്‍ത്തി. ഒരു ഭാഗത്ത് മൂലധനകേന്ദ്രീകരണത്തില്‍ നിന്നും മറുഭാഗത്ത് വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തില്‍ നിന്നും ഉളവായതായിരുന്നു ആ ഭീഷണി. "സത്യ" സോഷ്യലിസം ഒരൊറ്റ വെടിക്ക് ഈ രണ്ടു പക്ഷികളെയും കൊല്ലുമെന്ന് തോന്നി. അത് ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്ന് പിടിച്ചു. വാഗ്‌ധോരണിയുടെ പുഷ്പങ്ങള്‍ തുന്നിപ്പിടിപ്പിച്ചതും നിര്‍ജ്ജീവവികാരങ്ങളുടെ മഞ്ഞുതുള്ളികളില്‍ മുക്കിയെടുത്തതുമായ ഊഹാപോഹ ചിലന്തിവലയുടെ പട്ടുടയാട - വെറും എല്ലും തോലുമായിത്തീര്‍ന്നിട്ടുള്ള തങ്ങളുടെ ദയനീയ ‘സനാതനസത്യങ്ങളെ’ കെട്ടിപ്പൊതിയുവാന്‍ ജര്‍മ്മന്‍ സോഷ്യലിസ്റ്റുകാര്‍ ഉപയോഗിച്ച ആദ്ധ്യാത്മിക പട്ടുടയാട - അത്തരക്കാരായ പൊതുജനങ്ങള്‍ക്കിടയില്‍ അവരുടെ ചരക്കിന്റെ ചെലവു വര്‍ദ്ധിപ്പിക്കുവാന്‍ അത്ഭുതകരമാം വിധം സഹായിച്ചു. അതോടൊപ്പം, പെറ്റിബൂര്‍ഷ്വാ ഫിലിസ്റ്റൈന്‍ വര്‍ഗ്ഗത്തിന്റെ വാചമടിക്കുന്ന പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് സ്വന്തം ധര്‍മ്മമെന്ന് ജര്‍മ്മന്‍ സോഷ്യലിസം അധികമധികം അംഗീകരിക്കുകയും ചെയ്തു. ജര്‍മ്മന്‍ രാഷ്‌ട്രമാണ് മാതൃകാരാഷ്‌ട്രമെന്നും, അല്പനായ ജര്‍മ്മന്‍ ഫിലിസ്റ്റൈനാണ് മാതൃകാമനുഷ്യനെന്നും അത് പ്രഖ്യാപിച്ചു. ഈ മാതൃകാമനുഷ്യന്റെ അധമമായ എല്ലാ അല്പത്തത്തിനും, അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തിന് വിപരീതമായി, നിഗൂഢവും കൂടുതല്‍ ഉയര്‍ന്നതുമായ ഒരു സോഷ്യലിസ്റ്റ് വ്യാഖ്യാനം അത് നല്‍കി. കമ്മ്യൂണിസത്തിന്റെ "മൃഗീയമാംവിധം നശീകരണാത്മകമായ" പ്രവണതകളെ നേരിട്ടെതിര്‍ക്കുകയും എല്ലാ വര്‍ഗ്ഗസമരങ്ങളോടും അതിനുള്ള അതി കഠിനവും നിക്ഷ്പക്ഷവുമായ അവജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന അങ്ങേയറ്റത്തെ നിലവരെ അത് പോയി. സോഷ്യലിസ്റ്റ് സാഹിത്യമെന്നും കമ്മ്യൂണിസ്റ്റ് സാഹിത്യമെന്നും പേര് പറഞ്ഞിന്ന് (1847) ജര്‍മ്മനിയില്‍ പ്രചരിച്ച് വരുന്ന പ്രസിദ്ധീകരണങ്ങളില്‍ അല്പം ചിലതൊഴിച്ച് ബാക്കിയുള്ളതെല്ലാം തന്നെ നാറിപുളിച്ചും ചുണകെട്ടതുമായ ഈ സാഹിത്യശാഖയില്‍ പെട്ടതാണ്.


2.യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം 


 ബൂര്‍ഷ്വാ സമൂഹത്തിന്റെ തുടര്‍ച്ചയായ നിലനില്‍പ്പ് സുരക്ഷിതമാക്കുന്നതിനുവേണ്ടി ബൂര്‍ഷ്വാസിയില്‍ ഒരു വിഭാഗം സാമൂഹ്യമായ അവശതകള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു. ധനശാസ്ത്രജ്ഞന്‍മാര്‍, പരോപകാരികള്‍, മനുഷ്യസ്നേഹികള്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതി ഭേദപ്പെടുത്തുന്നവര്‍, ധര്‍മ്മസ്ഥാപന സംഘാടകര്‍, ജന്തുഹിംസാ നിവാരണ സംഘക്കാര്‍, മദ്യവര്‍ജ്ജനഭ്രാന്തന്മാര്‍, എല്ലാ തരത്തിലുംപെട്ട തട്ടിപ്പുകാരായ പരിഷ്കരണവാദികള്‍ എല്ലാം ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. മാത്രമല്ല, ഈ രൂപത്തിലുള്ള സോഷ്യലിസത്തെ സമ്പൂര്‍ണ്ണ വ്യവസ്ഥകളായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സോഷ്യലിസ്റ്റ് രൂപത്തിന്റെ ദൃഷ്ടാന്തമായി നമ്മുക്ക് പ്രുദോന്റെ 'ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്ര'മെടുക്കാം. ആധുനിക സാമൂഹ്യസ്ഥിതികളുടെ ഫലമായുണ്ടാകുന്ന സമരങ്ങളും ആപത്തുകളും ഇല്ലാതെ അവയുടെ ഗുണങ്ങളെല്ലാം കിട്ടണമെന്നാണ് സോഷ്യലിസ്റ്റ് ബൂര്‍ഷ്വാകളുടെ മോഹം. നിലവിലുള്ള സമൂഹത്തിലെ വിപ്ലവശക്തികളേയും ശിഥിലീകരണഘടകങ്ങളേയും ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഈ സമൂഹത്തെ നിലനിര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തൊഴിലാളിവര്‍ഗ്ഗമില്ലാത്ത ഒരു ബൂര്‍ഷ്വാസിക്കുവേണ്ടിയാണ് അവര്‍ ആശിക്കുന്നത്. തങ്ങള്‍ പരമാധികാരികളായിട്ടുള്ള ലോകമാണ് ഏറ്റവും മെച്ചപ്പെട്ടതെന്ന് ബൂര്‍ഷ്വാസി സ്വാഭാവികമായും ധരിക്കുന്നു. സുഖകരമായ ഈ ധാരണയെ ബൂര്‍ഷ്വാസോഷ്യലിസം ഏതാണ്ട് സമ്പൂര്‍ണ്ണമായ വിവിധവ്യവസ്ഥകളാക്കി വളര്‍ത്തിയിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥ നടപ്പാക്കണമെന്നും അങ്ങനെ പുതിയൊരു സാമൂഹ്യയരൂശലമിലേക്ക് നേരിട്ടു മാര്‍ച്ചു ചെയ്യണമെന്നും അതു തൊഴിലാളി വര്‍ഗ്ഗത്തോട്, ആവശ്യപ്പെടുമ്പോള്‍, തൊഴിലാളിവര്‍ഗ്ഗം നിലവിലുള്ള സമൂഹത്തിന്റെ നാലതിരുകളില്‍ ഒതുങ്ങി നില്‍ക്കണമെന്നും ബൂര്‍ഷ്വാസിയെ സംബന്ധിച്ച എല്ലാ ഗര്‍ഹണീയാഭിപ്രായങ്ങളും വലിച്ചെറിയണമെന്നും ആവശ്യപ്പെടുക മാത്രമാണ് അതു വാസ്തവത്തില്‍ ചെയ്യുന്നത്. ഈ സോഷ്യലിസത്തിന്റെ ഇത്ര തന്നെ സംഘടിതമല്ലെങ്കിലും കൂടുതല്‍ പ്രായോഗികമായ രണ്ടാമതൊരു രൂപം, വെറും രാഷ്ട്രീയമായ പരിഷ്കാരങ്ങള്‍ കൊണ്ടൊന്നും ഗുണമില്ലെന്നും ഭൗതികജീവിതസാഹചര്യങ്ങള്‍ക്ക്, സാമ്പത്തികബന്ധങ്ങള്‍ക്ക്, മാറ്റം വന്നാല്‍ മാത്രമേ മെച്ചമുള്ളൂവെന്നും തെളിയിച്ചുകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിന്റെ കണ്ണില്‍ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും കരിതേച്ചു കാണിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, ഈ സോഷ്യലിസത്തിന്റെ വിവക്ഷയില്‍, ഭൗതിക ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയെന്നതിന്റെ അര്‍ത്ഥം, ബൂര്‍ഷ്വാ ഉല്പാദനബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നല്ല - അതിന് ഒരു വിപ്ലവം തന്നെ വേണമല്ലോ - നേരെമറിച്ചു, ഈ ബന്ധങ്ങള്‍ തുടര്‍ന്ന് നിലനിര്‍ത്തിക്കൊണ്ടുള്ള ഭരണപരിഷ്കാരങ്ങളാണ്; അതായത്, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള ബന്ധങ്ങളെ ഒരു വിധത്തിലും ബാധിക്കാത്തതും, കവിഞ്ഞപക്ഷം ബൂര്‍ഷ്വാഗവണ്‍മെന്റിന്റെ ചെലവു ചുരുക്കുവാനും ഭരണ നിര്‍വ്വഹണ ജോലിയെ ലഘൂകരിക്കുവാനും മാത്രം ഉതകുന്നതുമായ പരിഷ്കാരങ്ങള്‍. വെറുമൊരു അലങ്കാരശബ്ദമായി തീരുമ്പോള്‍ മാത്രമാണ്, ബൂര്‍ഷ്വാസോഷ്യലിസത്തിന് മതിയായ പ്രകടരൂപം ലഭിക്കുന്നത്. സ്വതന്ത്രവ്യാപാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, ജയില്‍ പരിഷ്കാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി. ഇതാണ് ബൂര്‍ഷ്വാസോഷ്യലിസത്തിന്റെ അവസാനവാക്ക്, കാര്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വാക്ക്. ഇത് ഇങ്ങനെ ചുരുക്കിപ്പറയാം. ബൂര്‍ഷ്വാ ബൂര്‍ഷ്വയായിരിക്കുന്നത് - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനുവേണ്ടിയാണ്.  

3.വിമര്‍ശനാത്മക-ഉട്ടോപ്യന്‍ സോഷ്യലിസവും കമ്മ്യൂണിസവും

 മഹത്തായ ഓരോ ആധുനിക വിപ്ലവത്തിലും, ബബേഫും മറ്റും ചെയ്തിട്ടുള്ള പോലെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആവശ്യങ്ങളെ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സാഹിത്യത്തെപ്പറ്റിയല്ല ഞങ്ങളിവിടെ സൂചിപ്പിക്കുന്നത്. ഫ്യൂഡല്‍ സമൂഹത്തെ അട്ടിമറിച്ചുകൊണ്ടിരുന്ന ഘട്ടത്തിലെ സാര്‍വ്വത്രിക കോളിളക്കത്തിനിടയില്‍ സ്വന്തം ലക്ഷ്യങ്ങള്‍ നേടുവാന്‍ തൊഴിലാളിവര്‍ഗ്ഗം നട്ടത്തിയ ആദ്യത്തെ പ്രത്യക്ഷസംരഭങ്ങള്‍ അനിവാര്യമായ പരാജയത്തില്‍ കലാശിച്ചു. ഇതിനുള്ള കാരണം, തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവികസ്ഥിതിയും അതിന്റെ മോചനത്തിനാവശ്യമായ സാമ്പത്തികോപാധികളുടെ അഭാവവുമായിരുന്നു. ഈ ഉപാധികള്‍ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായിട്ടാണിരുന്നത്. ആസന്നമായ ബൂര്‍ഷ്വാ യുഗത്തിനു മാത്രമേ അവയെ സൃഷ്ടിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പ്രഥമസംരംഭങ്ങളെ അനുഗമിച്ചുണ്ടായ വിപ്ലവ സാഹിത്യത്തിന് അവശ്യം ഒരു പിന്തിരിപ്പന്‍ സ്വഭാവമുണ്ടായിരുന്നു. സാര്‍വ്വത്രികമായ സര്‍വ്വസംഗപരിത്യാഗവും ഏറ്റവും പ്രാകൃതമായ രൂപത്തിലുമുള്ള സാമൂഹ്യസമീകരണവുമാണ് അതു പഠിപ്പിച്ചത്. സോഷ്യലിസ്റ്റെന്നും, കമ്മ്യൂണിസ്റ്റെന്നും ശരിക്കു വിളിക്കാവുന്ന സംഹിതകള്‍ - അതായത്, സെന്‍-സിമോന്‍, ഫര്യേ, ഓവന്‍ തുടങ്ങിയവരുടെ സംഹിതകള്‍ - നിലവില്‍ വരുന്നത് തൊഴിലാളിവര്‍ഗ്ഗവും ബൂര്‍ഷ്വാസിയും തമ്മിലുള്ള (ബൂര്‍ഷ്വാകളും തൊഴിലാളിയും എന്ന ഒന്നാം അദ്ധ്യായം നോക്കുക) സമരത്തിന്റെ മുന്‍വിവരിച്ച പ്രാരംഭഘട്ടത്തിലാണ്. ഈ സംഹിതകളുടെ സ്ഥാപകന്മാര്‍ വര്‍ഗ്ഗവൈരങ്ങളും നിലവിലുള്ള സാമൂഹ്യക്രമത്തിലെ വിനാശകശക്തികളുടെ പ്രവര്‍ത്തനങ്ങളും കാണുന്നുവെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ അന്ന് ശൈശവാവസ്ഥയില്‍ മാത്രമായിരുന്ന തൊഴിലാളിവര്‍ഗ്ഗം ചരിത്രപരമായ മുന്‍കൈയോ സ്വതന്ത്രമായ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ ഇല്ലാത്ത ഒരു വര്‍ഗ്ഗമായ്യിട്ടാണ് അവരുടെ കാഴ്ചയില്‍ പെട്ടത്. വര്‍ഗ്ഗവൈരത്തിന്റെ വികാസം വ്യവസായത്തിന്റെ വികാസവുമായി ചുവടൊപ്പിച്ചു നീങ്ങുന്നതുകൊണ്ട് അന്നത്തെ സാമ്പത്തികസ്ഥിതിയില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനാവശ്യമായ ഭൗതികോപാധികള്‍ അവര്‍ക്കു കാണുവാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവര്‍ ഈ ഉപാധികളുടെ സൃഷ്ടിക്ക് ആവശ്യമായ ഒരു പുതിയ സാമൂഹ്യശാസ്ത്രത്തേയും പുതിയ സാമൂഹ്യ നിയമങ്ങളേയും തേടിപ്പോകുന്നു. ചരിത്രത്തിന്റെ പ്രവര്‍ത്തനം അവര്‍ സ്വന്തമായി കണ്ടുപിടിക്കുന്ന പ്രവര്‍ത്തനത്തിന് വഴങ്ങിക്കൊടുക്കണം, ചരിത്രപരമായി സൃഷ്ടിക്കപ്പെടുന്ന മോചനോപാധികള്‍ സങ്കല്പിതങ്ങളായ ഉപാധികള്‍ക്ക് വഴി മാറിക്കൊടുക്കണം. ക്രമേണ സ്വമേധയാ വളരുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗസംഘടന ഈ കണ്ടുപിടുത്തക്കാര്‍ പ്രത്യേകം കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സംഘടനയ്ക്ക് വഴങ്ങണം. തങ്ങളുടെ സാമൂഹ്യപദ്ധതികള്‍ക്കു വേണ്ടി പ്രചാരവേല നടത്തുകയും അവ നടപ്പില്‍ വരുത്തുകയും ചെയ്യുക - ഇതു മാത്രമാണ് അവരുടെ ദൃഷ്ടിയില്‍ ഭാവിചരിത്രത്തിന്റെ രത്നച്ചുരുക്കം. ഏറ്റവും കഷ്ടതയനുഭവിക്കുന്ന വര്‍ഗ്ഗമെന്ന നിലയ്ക്ക് തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ മുഖ്യമായും ശ്രദ്ധിക്കണമെന്ന ബോധത്തോടുകൂടിയാണ് അവര്‍ അവരുടെ പദ്ധതികള്‍ രൂപീകരിച്ചിട്ടുള്ളത്. ഏറ്റവും കഷ്ടതയനുഭവിക്കുന്ന വര്‍ഗ്ഗമെന്ന് നിലയ്ക്ക് മാത്രമേ അവരെ സംബന്ധിച്ചിടത്തോളം തൊഴിലാളി വര്‍ഗ്ഗം നിലനില്‍ക്കുന്നുള്ളൂ. വര്‍ഗ്ഗസമരത്തിന്റെ അവികസിതസ്ഥിതിയും അതുപോലെ സ്വന്തം പരിതസ്ഥിതികളും മൂലം തങ്ങള്‍ എല്ലാ വര്‍ഗ്ഗവൈരങ്ങള്‍ക്കും എത്രയോ ഉപരിയാണെന്ന് ഇത്തരം സോഷ്യലിസ്റ്റുകള്‍ സ്വയം കരുതുന്നു. സമൂഹാംഗങ്ങളില്‍ ഓരോരുത്തരുടെയും, ഏറ്റവും സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവരുടെ പോലും, സ്ഥിതി നന്നാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തല്‍ഫലമായി വര്‍ഗ്ഗവ്യത്യാസം നോക്കാതെ സമൂഹത്തോടൊട്ടാകെ, പോരാ, ഭരണാധികാരിവര്‍ഗ്ഗത്തോട് പ്രത്യേകിച്ചും, അവര്‍ എപ്പോഴും അഭ്യര്‍ത്ഥിക്കുന്നു. കാരണം, തങ്ങളുടെ സംഹിതയെ ജനങ്ങള്‍ ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, സാദ്ധ്യമായതില്‍ ഏറ്റവും നല്ല സമൂഹത്തിനുള്ള ഏറ്റവും നല്ല പദ്ധതി അവര്‍ അതില്‍ എങ്ങനെ ദര്‍ശിക്കാതെയിരിക്കും? അതുകൊണ്ട് അവര്‍ എല്ലാ രാഷ്ട്രീയപ്രവര്‍ത്തനത്തേയും, വിശേഷിച്ച് എല്ലാ വിപ്ലവപ്രവര്‍ത്തനത്തേയും, നിരസിക്കുന്നു. സമാധാനപരമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് സ്വന്തം ലക്ഷ്യം നേടുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. പരാജയപ്പെടാതെയിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത ചെറുപരീക്ഷണങ്ങള്‍ നടത്തിയും മാതൃക കാണിച്ചുകൊടുത്തും ഈ പുതിയ സാമൂഹ്യ സുവിശേഷത്തിലേക്കു വഴി തെളിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. തൊഴിലാളിവര്‍ഗ്ഗം അപ്പോഴും വളരെ അവികസിതമായ ഒരു നിലയില്‍ കഴിയുകയും സ്വന്തം നിലയെപ്പറ്റി ഒരു കാല്പനികബോധം മാത്രം വച്ചു പുലര്‍ത്തുകയും ചെയ്യുന്ന കാലത്ത്, ഭാവി സമൂഹത്തെസംബന്ധിച്ച് വരച്ചു കാട്ടുന്ന ഇത്തരം സാങ്കല്പിക ചിത്രങ്ങള്‍ സമൂഹത്തെ പൊതുവില്‍ പുതുക്കിപ്പണിയണമെന്നുള്ള ആ വര്‍ഗ്ഗത്തിന്റെ നൈസര്‍ഗ്ഗികമായ അഭിലാഷങ്ങള്‍ക്ക് അനുരൂപമാണ്. എന്നാല്‍ ഈ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളില്‍ വിമര്‍ശനത്തിന്റെ ഒരംശവും അടങ്ങിയിട്ടുണ്ട്. നിലവിലുള്ള സമൂഹത്തിന്റെ എല്ലാ പ്രമാണങ്ങളേയും അവ എതിര്‍ക്കുന്നു. അതുകൊണ്ട് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉല്‍ബുദ്ധതയ്ക്ക് ഏറ്റവും വിലപിടിച്ച സംഗതികള്‍ അവയില്‍ നിറയെ ഉണ്ട്. ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസത്തേയും കുടുംബത്തേയും സ്വകാര്യവ്യക്തികളുടെ ഗുണത്തിനുവേണ്ടി വ്യവസായം നടത്തുന്നതിനേയും കൂലി സമ്പ്രദായത്തേയും ഉച്ചാടനം ചെയ്യുക; സാമൂഹ്യമൈത്രി പ്രഖ്യാപിക്കുക; ഭരണകൂടത്തിന്റെ കര്‍ത്തവ്യങ്ങള്‍ ഉല്പാദനത്തിന്റെ മേല്‍നോട്ടം വഹിക്കല്‍ മാത്രമായി മാറ്റുക മുതലായ അവയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രായോഗിക നടപടികളെല്ലാം വര്‍ഗ്ഗവൈരങ്ങളുടെ തിരോധാനത്തിലേക്കു മാത്രമാണ് വിരല്‍ ചൂണ്ടുന്നത്. അക്കാലത്ത് പൊട്ടിപ്പുറപ്പെടുവാന്‍ തുടങ്ങുക മാത്രം ചെയ്തിരുന്ന ഈ വൈരങ്ങളെ അവയുടെ അവ്യക്തവും അനിര്‍വ്വചിതവുമായ ആദ്യരൂപങ്ങളില്‍ മാത്രമേ ഈ പ്രസിദ്ധീകരണങ്ങള്‍ അംഗീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ നിര്‍ദ്ദേശങ്ങള്‍ തനി ഉട്ടോപ്യന്‍ സ്വഭാവത്തോടുകൂടിയതാണ്. വിമര്‍ശനപരവും ഉട്ടോപ്യനുമായ ഈ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രാധാന്യത്തിനു ചരിത്രവികാസവുമായി ഒരു വിപരീതബന്ധമാണുള്ളത്. ആധുനിക വര്‍ഗ്ഗസമരം എത്രത്തോളം വളര്‍ന്ന് വ്യക്തരൂപം കൈക്കൊള്ളുന്നുവോ അത്രത്തോളം തന്നെ, ആ സമരത്തില്‍ നിന്ന് അയഥാര്‍ത്ഥമായി ഒഴിഞ്ഞു നില്‍ക്കുകയും അതിനെ അയഥാര്‍ത്ഥമായി എതിര്‍ക്കുകയും ചെയ്യുന്നതിനൊരു പ്രായോഗികമൂല്യമോ താത്വികന്യായീകരണമോ ഇല്ലാതാവുന്നു. അതുകൊണ്ട്, ഈ സംഹിതകളുടെ പ്രണേതാക്കള്‍ പല നിലയ്ക്കും വിപ്ലവകാരികളായിരുന്നുവെങ്കില്‍ക്കൂടി, അവരുടെ ശിഷ്യന്മാര്‍ ഒന്നൊഴിയാതെ വെറും പിന്തിരിപ്പന്‍ സംഘങ്ങള്‍ രൂപീകരിക്കുകയാണുണ്ടായത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പുരോഗമനപരമായ ചരിത്രവികാസത്തിന്റെ ഘടകവിരുദ്ധമായി അവര്‍ തങ്ങളുടെ ഗുരുനാഥന്മാരുടെ മൂലപ്രമാണങ്ങളെ മുറുകെ പിടിച്ചു നില്‍ക്കുന്നു. അതുകൊണ്ട് അവര്‍ വര്‍ഗ്ഗസമരത്തെ മരവിപ്പിക്കുവാനും വര്‍ഗ്ഗവൈരങ്ങളെ അനുരഞ്ജിപ്പിക്കുവാനും നീക്കുപോക്കില്ലാതെ ശ്രമിക്കുന്നു. പരീക്ഷണം വഴി തങ്ങളുടെ സാങ്കല്പികലോകങ്ങള്‍ സാക്ഷാല്‍ക്കരിക്കാമെന്ന്, ഒറ്റപ്പെട്ട 'ഫലന്‍സ്തേറുകള്‍' നിര്‍മ്മിക്കുകയും 'ഹോം കോളനികള്‍' ഒരു 'ചെറു ഇക്കാറിയ'* പടുത്തുയര്‍ത്തുകയും ചെയ്യാമെന്ന് - പുതിയ ജറൂസലേമിന്റെ കൊച്ചു പതിപ്പുകള്‍ സ്ഥാപിക്കാമെന്ന് - അവര്‍ ഇപ്പോഴും സ്വപ്നം കാണുന്നു. മാത്രമല്ല, ഈ ആകാശക്കോട്ടകള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ ബൂര്‍ഷ്വാകളുടെ വികാരങ്ങളേയും മടിശ്ശീലയേയും അവര്‍ക്കു ശരണം പ്രാപിക്കേണ്ടി വരുന്നു. മുന്‍വിവരിച്ച പിന്തിരപ്പന്‍ അഥവാ യാഥാസ്ഥിതിക സോഷ്യലിസ്റ്റുകാരുടെ ഗണത്തിലേക്ക് അവര്‍ ക്രമേണ അധഃപതിക്കുകയും ചെയ്യുന്നു. പക്ഷേ, അവരില്‍ നിന്നും ഒരു വ്യത്യാസം ഇവര്‍ക്കുണ്ട്. കൂടുതല്‍ ചിട്ടയോടെ കൂടിയ പാണ്ഡിത്യഗര്‍വ്വും തങ്ങളുടെ സാമൂഹ്യശാസ്ത്രത്തിന്റെ അത്ഭുതസിദ്ധിയിലുള്ള ഭ്രാന്തുപിടിച്ച അന്ധവിശ്വാസവും പിന്തിരിപ്പന്‍ സോഷ്യലിസ്റ്റുകാരില്‍ നിന്ന് ഇവരെ വേര്‍തിരിക്കുന്നു. അതുകൊണ്ട് ഇവര്‍ തൊഴിലാളിവര്‍ഗ്ഗം നടത്തുന്ന എല്ലാ രാഷ്ട്രീയപ്രവര്‍ത്തനങ്ങളേയും രൂക്ഷമായി എതിര്‍ക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം തങ്ങളുടെ പുതിയ സുവിശേഷത്തിലുള്ള അവിശ്വാസമാണെന്നത്രെ അവരുടെ അഭിപ്രായം. ഇംഗ്ലണ്ടിലെ ഓവന്‍ പക്ഷക്കാരും ഫ്രാന്‍സിലെ ഫുര്യേ പക്ഷക്കാരും യഥാക്രമം ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനക്കാരേയും റിഫോര്‍മിസ്റ്റ് പ്രസ്ഥാനക്കാരേയും എതിര്‍ക്കുന്നു.  

IV: നിലവിലുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്

 ഇംഗ്ലണ്ടിലെ ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനക്കാര്‍, അമേരിക്കയിലെ കാര്‍ഷികപരിഷ്കരണവാദികള്‍ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അദ്ധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിയന്തിരലക്ഷ്യങ്ങള്‍ നേടുവാനും അവരുടെ താല്‍ക്കാലിക താല്പര്യങ്ങള്‍ നടപ്പിലാക്കുവാനും വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പൊരുതുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെ പ്രസ്ഥാനത്തില്‍, ആ പ്രസ്ഥാനത്തിന്റെ ഭാവിയേയും അവര്‍ പ്രതിനിധാനം ചെയ്യുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാന്‍സില്‍ യാഥാസ്ഥിതികരും സമൂലപരിവര്‍ത്തനവാദികളുമായി ബൂര്‍ഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ഡെമോക്രാറ്റുകക്ഷിയുമായി സഖ്യമുണ്ടാക്കുന്നു. പക്ഷെ, മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പൈതൃകമെന്നോണം കൈമാറി വന്നിട്ടുള്ള വാക്കുകളുടെയും വ്യാമോഹങ്ങളുടെയും കാര്യത്തില്‍ വിമര്‍ശനപരമായ ഒരു നിലപാടെടുക്കുവാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാര്‍ കൈവിടുകയില്ല. സ്വിറ്റ്സര്‍ലണ്ടില്‍ അവര്‍ റാഡിക്കല്‍ കക്ഷിയെ അനുകൂലിക്കുന്നു. പക്ഷെ, ആ കക്ഷിയില്‍ വിരുദ്ധശക്തികള്‍ - ഭാഗികമായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകാരും (ഫ്രഞ്ച് അര്‍ത്ഥത്തില്‍) ഭാഗികമായി റാഡിക്കല്‍ ബൂര്‍ഷ്വാകളും - അടങ്ങിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം അവര്‍ വിസ്മരിക്കുന്നില്ല. ദേശീയമോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയില്‍ കാര്‍ഷിക വിപ്ലവത്തില്‍ ഊന്നിപ്പറയുന്ന പാര്‍ട്ടിയെയാണ്, 1846-ല്‍ ക്രക്കോവിലെ സായുധകലാപം ഇളക്കിവിട്ട പാര്‍ട്ടിയെയാണ്, പോളണ്ടില്‍ കമ്മ്യൂണിസ്റ്റുകാര്‍ പിന്താങ്ങുന്നത്. സ്വേച്ഛാധിപത്യപരമായ രാജവാഴ്ചയ്ക്കും ഫ്യൂഡല്‍ ദുഷ്‌പ്രഭുത്വത്തിനും പെറ്റിബൂര്‍ഷ്വാസിക്കുമെതിരായി വിപ്ലവകരമായ രീതിയില്‍ ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി എപ്പോഴെല്ലാം പ്രവര്‍ത്തിക്കുന്നുവോ അപ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ അവരോടൊപ്പം പോരാടുന്നു. എന്നാല്‍ ബൂര്‍ഷ്വാസിക്ക് ആധിപത്യം കിട്ടുന്നതോടുകൂടി അത് നിലവില്‍ വരുത്താതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ ഉടന്‍തന്നെ ബൂര്‍ഷ്വാസിക്കെതിരായി അത്രയും ആയുധങ്ങളായി മാറ്റുവാനും ജര്‍മ്മനിയില്‍ പിന്തിരിപ്പന്‍ വര്‍ഗ്ഗങ്ങള്‍ നിലംപതിച്ചു കഴിഞ്ഞാല്‍ ഉടനടി ബൂര്‍ഷ്വാസിക്കെതിരായ പോരാട്ടം ആരംഭിക്കുവാനും വേണ്ടി ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള വര്‍ഗ്ഗവൈരത്തെക്കുറിച്ച് സാദ്ധ്യമായത്ര ഏറ്റവും വ്യക്തമായ ബോധം തൊഴിലാളിവര്‍ഗ്ഗത്തില്‍ ഉളവാക്കുന്നതിന് അവര്‍ അനവരതം പ്രവര്‍ത്തിക്കും. യൂറോപ്യന്‍ നാഗരികതയുടെ കൂടുതല്‍ വികസിച്ച സാഹചര്യങ്ങളിലും 17-ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലേയും 18-ആം നൂറ്റാണ്ടിലെ ഫ്രാന്‍സിലേയും തൊഴിലാളിവര്‍ഗ്ഗത്തേക്കാള്‍ എത്രയോ അധികം വളര്‍ന്നിട്ടുള്ള ഒരു തൊഴിലാളിവര്‍ഗ്ഗത്തിന്റെ പിന്‍ബലത്തോടുകൂടിയും നടക്കുമെന്നുറപ്പിക്കാവുന്ന ഒരു ബൂര്‍ഷ്വാവിപ്ലവത്തിന്റെ വക്കത്ത് ജര്‍മ്മനി എത്തിച്ചേര്‍ന്നിരിക്കുന്നതുകൊണ്ടും ജര്‍മ്മനിയിലെ ബൂര്‍ഷ്വാ വിപ്ലവം അതേത്തുടര്‍ന്ന് ഉടനടിയുണ്ടാക്കുന്ന തൊഴിലാളി വര്‍ഗ്ഗവിപ്ലവത്തിന്റെ നാന്ദി മാത്രമായിരിക്കുമെന്നതുകൊണ്ടും കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ശ്രദ്ധ പ്രധാനമായും ജര്‍മ്മനിയില്‍ കേന്ദ്രീകരിക്കുന്നു. ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയക്രമങ്ങള്‍ക്കെതിരായ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും പിന്താങ്ങുന്നു. ഈ പ്രസ്ഥാനങ്ങളിലെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാര്‍ സ്വത്തുടമയുടെ പ്രശ്നത്തെ - ആ സമയത്ത് അത് എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് നോക്കാതെ - പ്രമുഖ പ്രശ്നമായി മുന്നോട്ടുകൊണ്ടു വരുന്നു. അവസാനമായി അവര്‍ എല്ലാ രാജ്യങ്ങളിലുമുള്ള ജനാധിപത്യപാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് എല്ലായിടത്തും പരിശ്രമിക്കുക. സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓര്‍ത്ത് ഭരണാധികാരിവര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ. തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലക്കെടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല. അവര്‍ക്കു നേടുവാനോ ഒരു ലോകമുണ്ടുതാനും.

  സര്‍വ്വരാജ്യതൊഴിലാളികളേ, ഏകോപിക്കുവിൻ!

0 comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP