Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

നെറ്റില്‍ ടൈപ് ചെയ്യാം മലയാളത്തില്‍

>> Thursday, July 19, 2012

                     

മലയാളം എന്ന് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക വികാരം കൊള്ളുന്നവരാണ് നമ്മള്‍ മലയാളികള്‍....... ., അങ്ങനെയുള്ള നമുക്ക് ഇംഗ്ലീഷ് ഭാഷ വാണരുളുന്ന കമ്പ്യൂട്ടെര്‍ ലോകത്ത് മലയാളിയാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു അവെരേജ് മലയാളി എന്ന് പറഞ്ഞിട്ട് എന്താ കാര്യം? നല്ല രീതിയില്‍ മലയാളം ടൈപ് ചെയ്യണമെങ്കില്‍ കുറച്ചു പാട് പെടണം എന്നത് എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും അറിവുള്ള കാര്യമായിരിക്കുമല്ലോ......... പക്ഷെ എന്നും കുറുക്കുവഴികള്‍ ഒരു ശീലമാക്കിയ നമുക്കും ഉണ്ട് ഒരു വഴി. ഒരു അസ്സല്‍ മലയാളിയായ ഈ ഞാനും ഈ കുറുക്കു വഴി കൊണ്ട് തന്നെയാണ് ഈ മലയാളം പോസ്റ്റ്‌ ടൈപ് ചെയ്യുന്നത്..... ഈ വഴി കൊണ്ട് നിങ്ങള്‍ക്ക്‌ ഫെയ്സ്ബൂക്, ബ്ലോഗ്‌, വിക്കിപീടിയ തുടങ്ങി എല്ലാ സൈടുകളിലും മലയാളം ടൈപ് ചെയ്യാം. 
                ഈ വിദ്യ വളരെ എളുപ്പമാണ്, സംഗതി മംഗ്ലീഷ് ഭാഷയാണ്‌ ഉപയോഗിക്കുന്നത്. ഒരു ഉദാഹരണം നോക്കിക്കോളൂ......


ഹായ് എന്ന് ടൈപ് ചെയ്യുന്നതിന് hai എന്ന് ടൈപ് ചെയ്‌താല്‍ മതി, അത് സ്പെയ്സ് അടിക്കുമ്പോള്‍ മലയാളം ആയിക്കോളും. കാര്യങ്ങള്‍ അങ്ങനെ പോണു...... ഇനി ഈ സംഗതി എങ്ങനെ നിങ്ങള്‍ക്കും ഉപയോഗിക്കാം എന്നല്ലേ?

ഇതൊരു സിമ്പിള്‍ വിദ്യയാണ്. ഫോണ്ടുകള്‍ ഒന്നും ഡൌണ്‍ലോഡ് ചെയ്യണ്ട, ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണ്ട....... പിന്നെയോ? ഞാന്‍ പറഞ്ഞു തരാം...........


Facebook Malayalam


Chrome icon ഗൂഗിള്‍ ക്രോമില്‍ മലയാളം............

ആദ്യം ഞാന്‍ പറയുന്നത് ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കുള്ള നിര്‍ദേശമാണ്............ ശ്രദ്ധിച്ചു കേള്‍ക്കണം കേട്ടോ.....

ctrl +B പ്രസ്‌ ചെയ്തു ബുക്മാര്‍ക്ക് ബാര്‍ എനേബിള്‍ ചെയ്യുക.
Ensuring Bookmarkls toolbar is visible in Chrome

ഇനി ചെയ്യേണ്ടത് വളരെ സിമ്പിള്‍ ആയ ഒരു കാര്യമാണ്. ഈ ലിങ്ക്
 മലയാളം (Malayalam)  ഡ്രാഗ് ചെയ്തു നിങ്ങളുടെ ബുക്മാര്‍ക്ക് ബാറില്‍ കൊണ്ടുപോയി വെക്കുക..... എല്ലാം തീര്‍ന്നു. ഇനി മലയാളത്തില്‍ ടൈപ് ചെയ്തു തുടങ്ങാം..... അതിനായി ബുക്മാര്‍ക്ക് ചെയ്ത ലിങ്കി ക്ലിക്ക് ചെയ്യുക, അപ്പോള്‍ ഗൂഗിള്‍ ട്രാന്‍സലേഷന്‍ ലോടാകും. പിന്നെ മന്ഗ്ലിഷില്‍ ടൈപ് ചെയ്‌താല്‍ മതിയാകും. അത് മലയാളമായിക്കോലും. 

Firefox icon ഇനി മലയാളം ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്ക്.


ഇനി ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളാണ്.

മലയാളം (Malayalam) . ആദ്യം ഈ ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക....


Adding bookmarklet to Firefox toolbar "Bookmark This Link"എന്നതില്‍ ക്ലിക്ക് ചെയ്യുക.


Choosing Bookmarks toolbar in Firefox "Folder" ഒപ്ഷനിലുള്ള "Bookmarks Toolbar" സെലക്റ്റ് ചെയ്തു  "Done" അടിക്കുക..........


അങ്ങനെ അതും തീര്‍ന്നു....... ഇപ്പോള്‍ ഈ ലിങ്ക് നിങ്ങളുടെ ബുക്മാര്‍ക്ക് ബാറില്‍ വന്നു കഴിഞ്ഞു....
Firefox Bookmarks toolbar

ബുക്മാര്‍ക്ക് ആദ്യമേ എനേബിള്‍ ചെയ്യാന്‍ മറക്കില്ലല്ലോ?


IE icon ഇനി ഐ ഈ ഉപയോഗിക്കുന്നവര്‍ക്കുള്ളതും തന്നേക്കാം 


 മലയാളം (Malayalam)  ഈ ലിങ്കില്‍ ആദ്യം റൈറ്റ് ക്ലിക്ക് ചെയ്യുക. Adding bookmarklet to favorites in IE

ഇനി വരുന്നതില്‍ നിന്നും "Add to Favorites" ക്ലിക്കുക. 


IE security message for Javascript: URL എസ് കൊടുക്കുക

Selecting Links folder for bookmarklet "Links" സെലക്റ്റ് ചെയ്യുക


എന്നിട്ട് "Add" അടിക്കുക........... ഇപ്പോള്‍ സംഗതി നിങ്ങളുടെ ബുക്മാര്‍ക്ക് ബാറില്‍ വന്നിട്ടുണ്ട്.


Links toolbar in IE ഇതിലും ആദ്യമേ ബുക്മാര്‍ക്ക് ബാര്‍ എനേബിള്‍ ചെയ്യണം എന്നത് വീണ്ടും പറയുന്നു......

ഇനി മലയാളം ടൈപ് ചെയ്തു തുടങ്ങാം..................


ആദ്യം ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഗൂഗിള്‍  ട്രാന്‍സലേഷന്‍ ലോടാകും. അപ്പോള്‍ ഒരു ചിന്നം നിങ്ങള്‍ക്ക്‌ കിട്ടും. അതിനര്‍ഥം ടൈപ് ചെയ്യാന്‍ തുടങ്ങാം എന്നാണു. ഇനി മംഗ്ലിഷില്‍ ടൈപ് ചെയ്തോളൂ..... മലയാളമായിക്കോലും. എന്താ ഒകെ അല്ലെ? ഇനി മലയാളം മാറണമെങ്കില്‍ ചിന്നത്തില്‍ ഒന്ന് ക്ലിക്ക് ചെയ്താ മതി. 


ഒരു കമന്റ്‌ ഒക്കെ അടിച്ചിട്ടു പോ മച്ചൂ.................


ഇനി ഇതൊന്നും വര്‍ക്ക്‌ ആകാത്തവര്‍ക്കുള്ള കാര്യമാണ് ഇനി പറയുന്നത്...
ഇവിടെ പോയി  മലയാളം ഇട്ടോളൂ....

5 comments:

AnuRaj.Ks July 21, 2012 at 12:07 PM  

Very useful Topic...Pakshe pattunnilla

AnuRaj.Ks July 21, 2012 at 12:08 PM  

Very useful Topic...Pakshe pattunnilla

ആറങ്ങോട്ടുകര മുഹമ്മദ്‌ July 21, 2012 at 4:02 PM  

ഒന്നിനും പറ്റുന്നില്ല.
സുഹൃത്തെ,ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വായനക്കാരന് പ്രാവര്‍ത്തികമാക്കാന്‍ ഉതകും വിധത്തില്‍ അവതരിപ്പിക്കുക.

APJ July 21, 2012 at 5:54 PM  

ഇത് പറ്റാത്തവര്‍ ക്ഷെമിക്കുക,
ഇവിടെ ഒന്ന് നോക്കിക്കോളൂ....

Anonymous July 21, 2012 at 9:14 PM  

ഇതിലും വളരെ എളുപ്പമാണ് ഗൂഗിള്‍ transliteration താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ചാല്‍ മതി
http://www.google.com/transliterate/indic/മലയാളം

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP