വിന്‍ഡോസ് 7 ഉപയോഗിക്കുന്ന സിസ്റ്റെത്തിന്റെ ബൂട്ട് അപ്പും ഷട്ട് ഡൌനും എങ്ങനെ വേഗത്തിലാക്കാം എന്ന് നോക്കാം.അതിനായി ആദ്യം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്തു ആദ്യം കാണുന്ന സേര്‍ച്ച് ബോക്സില്‍ msconfig എന്ന് ടൈപ് ചെയ്തു എന്റര്‍ ചെയ്യുക.അല്ലെങ്കില്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്തു റണ്‍ കമാന്‍ഡ് പ്രോമ്പ്റ്റ് സെലക്റ്റ് ചെയ്യുക.(ഷോര്‍ട്ട് കട്ട്- വിന്‍ഡോ ബട്ടണ്‍==++++ പ്ലസ് R)തുടര്‍ന്ന് വരുന്ന ബോക്സില്‍ msconfig എന്ന് ടൈപ് ചെയ്തു എന്റര്‍ ചെയ്യുക.
തുടര്‍ന്ന് വരുന്ന ജാലകത്തില്‍ നിന്നും ബൂട്ട് ടാബ് മെനു സെലക്റ്റ് ചെയ്യുക. സ്ക്രീനിനു വലതു ഭാഗത്തെ ടൈം ഔട്ട് 30 സെക്കണ്ട് എന്നത് 3 എന്നാക്കുക. ഇത് നിങ്ങളുടെ ബോട്ട് അപ്പും ഷട്ട് ഡൌനും വേഗത്തിലാക്കാന്‍ സഹായിക്കും.
അതെ ജാലകത്തില്‍ നിന്നും സ്റ്റാര്‍ട്ട് അപ്പ് ടാബ് പ്രസ് ചെയ്തു സിസ്റ്റം ലോഡ് ആകുമ്പോള്‍ നിങ്ങള്ക്ക് ആവശ്യമില്ലാത്ത അപ്പ്ലിക്കെഷനുകള്‍
സ്റ്റാര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം. ആപ്പ്ലികെഷനുകളുടെ ഇടതു ഭാഗത്ത് കാണുന്ന ടിക്ക് മാര്‍ക്ക് ഒഴിവാക്കിയാല്‍ മതി...
0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......