ഒരു ഫ്രീവെയര്‍ കണ്‍വേര്‍ട്ടര്‍
>> Thursday, July 19, 2012
ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ഒരു വീഡിയോ കണ്‍വേര്‍ട്ടര്‍ പരിചയപ്പെടുത്തിയിരുന്നല്ലോ? എന്താ, എല്ലാവരും ഡൌണ്‍ലോഡ് ചെയ്തോ അത്? അഭിപ്രായമൊന്നും കണ്ടില്ല......... നിങ്ങള്‍ കമന്റ് അടിച്ചില്ലേലും ഞാന്‍ പോസ്റ്റുകള്‍ ഇട്ടോണ്ടെ ഇരിക്കും........ ഞാന്‍ ഈ പോസ്റ്റ് ഇടുന്നതിനു മുന്‍പ് ഒരു കാര്യം പറയട്ടെ.... ഇത് എന്റെ ഐഡിയ അല്ല കേട്ടോ, ഷാഹിദ് എന്നാ എന്റെ ഒരു സുഹൃത്ത് പറഞ്ഞു തന്ന ട്രിക്ക് ആണിത്. ഇനി കാര്യത്തിലേക്ക് വരാം..... കഴിഞ്ഞ പോസ്റ്റിലെ കണ്‍വേര്‍ട്ടര്‍ ക്രാക്ക് ചെയ്തതായിരുന്നുവെങ്കില്‍ ഇത് ഒട്ടും കള്ളത്തരമില്ലാത്ത ഒരു പരിപാടിയാണ്..... ക്ലാരിറ്റി കുറഞ്ഞ ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ മാറ്റാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണിത്...... ഇത് വെറും കണ്‍വേര്‍ട്ടര്‍ മാത്രം അല്ല കേട്ടോ, ഒരു നല്ല മീഡിയ പ്ലയെര്‍ കൂടിയാണ്...
VLC PLAYER എന്നാണു സംഗതിയുടെ പേര്...
ഇത് ഒരു ഓപന്‍ സോഫ്റ്റ്‌വെയര്‍ ആണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ......... നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഈ സംഗതി ഡൌണ്‍ലോഡ് ചെയ്യേണ്ടതാണ്.... അതിനു ഇവിടെ ക്ളിക്കിക്കോളൂ.......
എന്താ, ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തോ? ഒരു വീഡിയോ എടുത്തിട്ടു കണ്ടു നോക്ക് കോയാ.... ഇനി ഇതിലുള്ള ഒരു വീഡിയോ കണ്‍വേര്‍ട്ടര്‍ ട്രിക്ക് പറഞ്ഞു തരാം. ആദ്യം പ്ലയെര്‍ ഓണാക്കുക. എന്നിട്ടതില്‍ നിന്നും ചിത്രത്തില്‍ കാണുന്ന പോലെ media എന്നത് സെലക്റ്റ് ചെയ്യുക.
അതില്‍ നിന്നും convert/save എന്നത് എടുക്കുക.... എന്നിട്ട് വരുന്ന ജാലകത്തില്‍ കണ്‍വരട്ട് ചെയ്യേണ്ട വീഡിയോ ആഡ് ചെയ്യുക.
എന്നിട്ട് ചിത്രത്തില്‍ കാണുന്നത് പോലെ വീഡിയോ ഫോര്‍മാറ്റ് സെലക്റ്റ് ചെയ്യുക. എന്നിട്ട് സ്റ്റാര്‍ട്ട് ചെയ്തോളൂ... എന്താ പണി കൊള്ളാമോ?
2 comments:
Freemake Video Converter 3.0.2.15 ഇതൊന്നു പരീക്ഷിച്ചു നോക്കൂ ...........
:)
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......