നെറ്റിനൊരു പുതുജീവന്‍
>> Thursday, July 5, 2012
നിങ്ങളുടെ ഇന്റര്‍നെറ്റ് സേവന ദാതാവ് നിങ്ങള്‍ക്ക് എത്ര സ്പീഡ് ആണ് വാഗ്ദാനം ചെയ്തത്?
ഒരു സാധാരണ BSNL BROADBAND സേവനമാണെങ്കില്‍ നിങ്ങള്‍ക്ക് അവര്‍ വാഗ്ദാനം ചെയ്യുന്ന ഡൌണ്‍ലോഡിംഗ് സ്പീഡ് മിക്കവാറും 100kbps ആയിരിക്കും. അതായത് ഒരു നിമിഷം നിങ്ങള്‍ക്ക് 100kb ഡേറ്റ ലോഡ് ചെയ്തെടുക്കാന്‍ കഴിയും... പക്ഷെ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും ഈ സ്പീഡ് കിട്ടുന്നില്ല. പലര്‍ക്കും തങ്ങളുടെ ഇന്‍റെര്‍നെറ്റ് സ്പീഡ് എങ്ങനെ പരിശോധിക്കണം എന്നും അറിയില്ല.... നിങ്ങളുടെ ഇന്‍റെര്‍നെറ്റ് സ്പീഡ് മേച്ച്ചപ്പെടുത്തുന്നതിനു മുന്‍പ് ആദ്യം നിങ്ങളുടെ നിലവിലെ സ്പീഡ് ഒന്ന് ടെസ്റ്റ് ചെയ്താലോ?
നിങ്ങളുടെ ഇന്‍റെര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യൂ
എന്താ, ടെസ്റ്റ് കഴിഞ്ഞോ? ഇനി നെറ്റിന്റെ സ്പീടല്‍പ്പം കൂട്ടാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്നൊന്ന് നോക്കിക്കളയാം.....
ആവശ്യത്തിനു റാം ഇന്‍റെര്‍നെറ്റ് സ്പീഡ് കൂട്ടുന്നു
നിങ്ങളുടെ കമ്പ്യൂട്ടെരിലെ റാമിന്‍റെ അളവ് നിങ്ങളുടെ നെറ്റിന്റെ സ്പീഡിനെ സ്വാധീനിക്കുന്ന ഒന്നാണ്. ഒരു സാധാരണ കമ്പ്യൂട്ടെര്‍ ഉപയോക്താവാണ് നിങ്ങളെങ്കില്‍ ഒരു 2GB റാം നല്ല സ്പീഡ് നല്‍കും
ബ്രൌസെറിനെ പറ്റി ചിലത്
നല്ല സ്പീഡ് ഉള്ള ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ് മുതലായ ബ്രൌസെരുകള്‍ ഉപയോഗിക്കുക. ഇതില്‍ മോസില്ല ഒരു ഓപ്പന്‍ സൊര്‍സ് ബ്രൌസര്‍ ആണ്. ഇതില്‍ ഏത് ഉപയോഗിച്ചാലും അതില്‍ അധികം എക്സ്റ്റെന്‍ഷനുകള്‍ ചേര്‍ക്കാതിരിക്കുക. അല്ലെങ്കില്‍ അവ സ്പീഡ് കുറക്കുന്നതിനു കാരണമാകും
സ്പീഡ് കൂട്ടാന്‍ ഒരു ഉപകരണം
സ്പീഡ് കൂട്ടാനും നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ പ്രവര്‍ത്തനം അല്‍പം മെച്ചപ്പെടുത്താനും ഒരു ഉപകരണം ഇന്ന് ഞാന്‍ പറഞ്ഞു തരാം.....
ഈ ഉപകരണം കിട്ടാനായി
ഒരു സ്കാനും കഴിഞ്ഞു പെര്‍ഫോര്‍മന്‍സ് കൂടിയാല്‍ ഒന്ന് അറിയിചെക്കനെ.....
0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......