തമോഗര്‍ത്തത്തില്‍ നിന്നും ഒരു ബ്ലോഗ്
>> Tuesday, July 3, 2012
ഒരുപാട് അറിവുകള്‍ സ്വരുക്കൂട്ടി ഒരു കുഞ്ഞു ബ്ലോഗ് ഉണ്ടാക്കി അതിനു ഒരുപാട് വായനക്കാരും പിന്തുടര്‍ച്ചക്കാരും ഒക്കെ ഉണ്ടായ ശേഷം ഒരു കൈപിശകിന് ആ ബ്ലോഗങ്ങ് ഡിലീറ്റ് ആയിപോയാല്‍ എങ്ങനെയിരിക്കും?
ഡിലീറ്റ് ആയിപ്പോയ ബ്ലോഗുകള്‍ എങ്ങനെ തിരിച്ചു പിടിക്കാം എന്ന് എപ്പോഴെങ്കിലും ആലോചിച്ചിടുണ്ടോ? ചിലപ്പോള്‍ നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒന്നായിരിക്കും ഇത്........ എന്ത് ചെയ്യാം, എന്നെ പോലെ ചെറിയ അറിവുകള്‍ ഉള്ളവര്‍ക്കും എഴുതാന്‍ എന്തെങ്കിലും വേണ്ടേ?
ഇനി വിഷയത്തിലേക്ക് വരാം..... നിങ്ങളുടെ ഏതെങ്കിലും ബ്ലോഗുകള്‍ അവിചാരിതമായി ഡിലീറ്റ് ആയിപ്പോയാല്‍ അത് എങ്ങനെ റിക്കവര്‍ ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു തരാം...
ഇത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. നിങ്ങള്‍ ആദ്യം ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്തിട്ട് നേരെ ബ്ലോഗ് ഡാഷ്ബോര്‍ഡിലേക്ക് പോകുക... അവിടെ
New Blog എന്നതിന് താഴെയായി deleted blogs എന്നാ ഒരു ലിങ്ക് കാണാം. അവിടെ ക്ലിക്ക് ചെയ്തു ഡിലീറ്റ് ആയ ബ്ലോഗ് സെലക്ട് ചെയ്യുക....
ഈ ചിത്രത്തില്‍ കാണുന്ന പോലെ ചെയ്തു ബ്ലോഗ് തിരിച്ചു പിടിക്കുക..... എന്താ,സന്തോഷമായില്ലേ?
ദയവു ചെയ്തു ആരും പരീക്ഷിക്കാനായി സ്വന്തം ബ്ലോഗ് ഡിലീറ്റ് ചെയ്യാതിരിക്കുക.... ചിലപ്പോള്‍ ബ്ലോഗിലെ എല്ലാം തിരുച്ചു കിട്ടിയില്ല എന്ന് വരാം........ ഇത് ചെയ്തു 90 ദിവസം കഴിഞ്ഞും ബ്ലോഗ് തിരിച്ചു കിട്ടിയില്ലെങ്കില്‍ അത് എന്റെ കുറ്റമല്ല എന്ന് സവിനയം അറിയിച്ചുകൊള്ളുന്നു.....
0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......