Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

ഒരു വൈറസ്‌ ഫ്രീ കംപ്യുട്ടര്‍

>> Friday, July 6, 2012

എത്ര ആരോഗ്യമുള്ള മനുഷ്യനായാലും ഒരു നല്ല പനി പിടിച്ചാല്‍ എന്താ അവസ്ഥ? ശരീരം മുഴുവന്‍ ക്ഷയിക്കും. പനി പിടിപ്പിക്കുന്ന വൈരസുകലെപ്പോലെതന്നെയാണ് കമ്പ്യുട്ടെരുകളില്‍ നുഴഞ്ഞു കയറുന്ന ചില വിരുതന്‍ 'പുഴുക്കളും' .....
                                       
കമ്പ്യൂട്ടെര്‍ വൈറസുകള്‍ ബുദ്ധി അമിതമായി മണ്ടന്മാരായ ചില കമ്പ്യൂട്ടെര്‍ ബുദ്ധിജീവികളുടെ തലയില്‍ നിന്നും ഉദിക്കുന്ന പ്രോഗ്രാമുകളാണ്. ഒരു കമ്പ്യൂട്ടെര്‍ എന്നല്ല, ഒരു കമ്പ്യൂട്ടെര്‍ സൃങ്ങലയെ തന്നെ തകര്‍ക്കാന്‍ കേല്പ്പുല്ലവയാണ് ഇവ. അതീവ സുരക്ഷാ നടപടികളുള്ള കമ്പ്യൂട്ടെര്‍ സൃങ്ങലകളെ തകര്‍ക്കാമെങ്കില്‍ ഒരു സാധാരണക്കാരനായ  കമ്പ്യൂട്ടെര്‍ ഉപയോക്താവിന്‍റെ വിവരങ്ങള്‍ നശിപ്പിക്കുക എന്നത് ഒരു വൈറസിന് എത്ര എളുപ്പമാണെന്ന് പറയേണ്ടതില്ലല്ലോ....

ഒരു വൈറസിന് ഒരു കമ്പ്യൂറെരിനുള്ളില്‍ പ്രവേശിക്കാനുള്ള രണ്ടു എളുപ്പ മാര്‍ഗങ്ങളാണ് യുഎസ്‌ബിയും ഇന്റര്‍നെറ്റും. 
                                      
ഇന്നത്തെ സൈബര്‍ ലോകത്ത് വൈറസുകളെ പൂര്‍ണമായി കമ്പ്യൂട്ടെരില്‍ നിന്നും അകറ്റി നിര്‍ത്തുക പ്രാവര്‍ത്തികമല്ല. നിമിഷം തോറും ആയിരക്കണക്കിന് പുതിയ വൈറസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് തന്നെ പ്രധാന കാരണം. വൈരസുകളിലൂടെ നമ്മുടെ കമ്പ്യൂട്ടെരിലെ വിവരങ്ങള്‍ നശിപ്പിക്കാനും ചൂഴ്ന്നെടുക്കാനും വൈറസ് നിര്‍മാതാക്കള്‍ക്ക് കഴിയും. പെന്‍ ഡ്രൈവുകള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് സ്കാന്‍ ചെയ്യുക, പരിചയമില്ലാത്ത വിലാസത്തില്‍ നിന്നും വരുന്ന മെയിലുകള്‍ തുറക്കാതിരിക്കുക, അശ്ലീല സൈറ്റുകളില്‍ കയരാതിരിക്കുക എന്നിങ്ങനെ ഒരുപാട് മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ വൈറസുകളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താം. എല്ലാ മുന്കരുതലുകലെക്കാലും പ്രധാനം ഒരു നല്ല ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക എന്നതാണ്. 
 വെറുതെ ഒരു ആന്റിവൈറസ് ഉപയോഗിച്ചത് കൊണ്ട് കാര്യമില്ല.ദിവസേന കമ്പ്യൂട്ടെര്‍ സ്കാന്‍ ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും വേണം. കഴിയുമെങ്കില്‍ ഓട്ടോ അപ്ഡേറ്റ് ഓപ്ഷന്‍ ഓണ്‍ ചെയ്യുക. അങ്ങനെ ചെയ്യുന്ന പക്ഷം നിങ്ങളുടെ കമ്പ്യൂട്ടെരിനെ വൈറസുകളില്‍  
നിന്നും ഒരു പരിധി വരെ സംരക്ഷിക്കാം.

ഇനി നിങ്ങള്ക്ക് ഒരു നല്ല ആന്റിവൈറസ് കൂടി തന്നാല്‍ എന്റെ ജോലി തീര്‍ന്നു. ഇന്ന് ഞാന്‍ നിങ്ങള്ക്ക് തരുന്നത് വളരെ ശക്തമായ ഫയര്‍വാളും ഡേറ്റബേസും ഒക്കെയുള്ള AVG എന്ന ആന്റിവൈറസ് ആണ്.നിങ്ങള്‍ക്ക് ഇത് വേണമെങ്കില്‍ 

                                 ഇവിടെ ക്ലിക്ക് ചെയ്തോളൂ

ആന്റിവൈറസ് പൂര്‍ണമായ ഒരു സുരക്ഷാമാര്‍ഗമല്ല എന്ന് ഞാന്‍ പറഞ്ഞത് മറക്കല്ലേ............ ആന്റിവൈറസ് ഇല്ലാത്തവര്‍ എത്രയും  വേഗം ഇത് ഡൌണ്‍ലോഡ് ചെയ്യൂ....

2 comments:

Unknown July 9, 2012 at 9:37 AM  

avg njan instal cheythu.athile firewll enable avunnila.enthenkilu margam undo

APJ July 9, 2012 at 6:43 PM  

firewall ithuvare enable aayille? http://www.avg.com/us-en/avgtechbuddy?clnkid=cban-techbuddy-2012-support enna linkil click cheythu 'chat now' kodukkanam. ennittu register cheythu chat cheyyan thudangikkoloo.. avar solution suggest cheyyum

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP