Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

സെറ്റ് ചെയ്യാം വിഫി പാസ്‌വേഡ്

>> Tuesday, July 10, 2012

ഇന്ന് നമുക്കിടയില്‍ കാണുന്ന ഒരു കാഴ്ചയാണ് കയ്യില്‍ ഒരു മൊബൈലുമായി വിഫി തിരഞ്ഞു നടക്കുന്ന ആളുകള്‍....... ........, കയ്യില്‍ ഒരു വിഫി ഫോണുമായി സൌജന്യ നെറ്റും തിരഞ്ഞു നടക്കുന്നവരില്‍ പലര്‍ക്കും തങ്ങള്‍ ചെയ്യുന്നത് സൈബര്‍ കുറ്റമാണ് എന്ന് അറിയില്ല. അനുവാദമില്ലാതെ മറ്റൊരാളുടെ നെറ്റ്‌വര്‍ക്ക് സേവനതിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കുകയാണ് അവര്‍ ചെയ്യുന്നത്. അവര്‍ അയക്കുന്ന മെയിലുകളുടെയും തുറക്കുന്ന സൈറ്റുകളുടെയും പരിപൂര്‍ണ ഉത്തരവാദിത്തം കമ്പ്യൂട്ടെര്‍ ഉടമസ്ഥനാണ്. പക്ഷെ കമ്പ്യൂട്ടെറിന്റെ ഡേറ്റബേസില്‍ സൂക്ഷിച്ചു വെക്കുന്ന സൌജന്യ ബ്രൌസിംഗ്കാരുടെ വിവരങ്ങള്‍ നിങ്ങളെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കും എങ്കിലും നിങ്ങളുടെ ഡേറ്റ ഉപയോഗം അവരാല്‍ കൂടപ്പെടുന്നു എന്നത് ഒരു വലിയ പ്രശ്നമാണ്.... 
                                   
എന്നിരുന്നാലും നമ്മള്‍ പണം കൊടുത്തു വാങ്ങുന്ന സേവനം നമ്മുടെ തൊട്ടടുത്ത വീട്ടിലോ തൊട്ടടുത്തോ ഇരുന്നു വേറൊരുത്തന്‍ ഫ്രീയായി ഉപയോഗിച്ചാല്‍ നമ്മള്‍ മലയാളികളാണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം....

 ഇത്തരക്കാരെ ഒഴിവാക്കാന്‍ നമ്മള്‍ തന്നെ കരുതല്‍ എടുക്കണം. നമ്മുടെ മോടത്തിനു വിഫി പാസ്‌വേഡ് സെറ്റ് ചെയ്യണം. സാധാരണ നെറ്റ് ഉപയോക്താക്കള്‍ക്ക് അറിയാത്ത ഒരു കാര്യമാണ് ഇത്....


വിഷമിക്കേണ്ട, നിങ്ങളുടെ മോഡത്തിനെ വിഫി കള്ളന്മാരില്‍ നിന്നും രക്ഷിക്കാന്‍ ഉള്ള മാര്‍ഗം ഞാന്‍ പറഞ്ഞു തരാം....


നിങ്ങളുടെ മോടത്തിനു വിഫി പാസ്‌വേര്‍ഡ് ഇടുക എന്നതാണ് അതിനുള്ള ഒരേയൊരു മാര്‍ഗം... ഇനി പാസ്‌വേര്‍ഡ് എങ്ങനെ ഇടാം എന്ന് ഞാന്‍ പറഞ്ഞു തരാം.


ആദ്യം നിങ്ങളുടെ ബ്രൌസേരിന്റെ അഡ്രസ്‌ ബാറില്‍ 192.168.1.1 എന്നാ ലിങ്ക് ടൈപ്പ് ചെയ്യുക. എന്നിട്ട് വരുന്ന ജാലകത്തില്‍ നിങ്ങളുടെ യൂസെര്നെയിമും പാസ്‌വേഡും ചോദിക്കും... അതില്‍ രണ്ടും നിങ്ങള്‍ admin എന്ന് കൊടുത്തു ലോഗിന്‍ ചെയ്യുക... 


അപ്പോള്‍ വരുന്ന ജാലകത്തില്‍ നിന്നും Network എന്ന ലിങ്ക് സെലക്ട്‌ ചെയ്യുക... അപ്പോള്‍ വരുന്ന താഴത്തെ ബാറില്‍ നിന്നും WLAN എന്ന ലിങ്കും ക്ലിക്ക് ചെയ്യുക... 


അപ്പോള്‍ സൈഡില്‍ കാണുന്നതില്‍ നിന്നും  Basic Setting  തിരഞ്ഞെടുക്കുക...


അതില്‍ താഴെ കാണുന്ന കളം മാര്‍ക്ക് ചെയ്യാതെ ഇരിക്കുക...
  Disable Wireless LAN Interface
അതില്‍ നിന്നും  SSID: എന്നുള്ളിടത്ത് നിങ്ങളുടെ പേര് കൊടുക്കുക...

എന്നിട്ട് സേവ് ചെയ്യുക....പിന്നീട്  Security  എന്നത് തിരഞ്ഞെടുക്കുക... അതില്‍ Encryption:  എന്നുള്ളിടത്ത് WEP സെലക്റ്റ് ചെയ്യുക...എന്നിട്ട് set WEP key സെലെക്റ്റ് ചെയ്തു
Key Length: എന്നുള്ളത് 128 bit സെലക്റ്റ് ചെയ്യുക.....

എന്നിട്ട്  Encryption Key 1: എന്നുള്ള ആദ്യത്തെ കോളത്തില്‍ നിങ്ങള്‍ ആര്‍ക്കും അടിച്ചുമാറ്റാന്‍ പറ്റാത്ത വിധം ഒരു 13 അക്ക പാസ്‌വേര്‍ഡ് കൊടുക്കുക.... എന്നിട്ട് സേവ് കൊടുത്തോളൂ... എന്നിട്ട് Admin എന്നത് സെലക്റ്റ് ചെയ്തു  commit changes കൊടുത്തു reboot എന്നതും കൊടുക്കുക.....എല്ലാം തീര്‍ന്നു.... ഇനി വിഫിയുമായി വരുന്നവര്‍ക്ക് നിങ്ങളുടെ പാസ്‌വേഡ് ഇല്ലാതെ നിങ്ങളുടെ നെറ്റ് ഉപയോഗിക്കാനാകില്ല....

വിഫി പാസ്‌വേഡ് സെറ്റ് ചെയ്യാത്തവര്‍ എത്രയും വേഗം സെറ്റ് ചെയ്തു സുരക്ഷിതരായിക്കോളൂ.....

സംശമുള്ളവര്‍ ഈ വീഡിയോയും കണ്ടോളൂ...

1 comments: മറുപടി

Unknown July 11, 2012 at 7:37 PM  

Cisco Certifications
http://mycareermanual.blogspot.com/2012/04/it-certifications-cisco-certification.html

Oracle Certifications
http://mycareermanual.blogspot.com/2012/04/it-certifications-oracle-certifications.html

RedHat Certifications
http://mycareermanual.blogspot.com/2012/04/it-certification-red-hat-linux.html

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP