ഫ്രീയായി ഒരു കോള്‍ വിളിക്കാം....
>> Thursday, July 12, 2012
നമ്മള്‍ പലരും ഇന്ന് വിദേശത്ത് അനേകം സുഹൃത്തുക്കള്‍ ഉള്ളവര്‍ ആണ്... വിദേശത്തെക്കൊക്കെ ഒന്ന് വിളിക്കണമെങ്കില്‍ എന്താ ഒരു ചെലവ്.... ആലോചിച്ചാല്‍ തന്നെ ഉള്ളു കാളിപ്പോകും... എങ്ങനാ ഈ ഫ്രണ്ട്സിനെ ഒക്കെ ഒന്ന് വിളിക്കുക? കാശങ്ങോട്ടു ചിലവാക്കാനും മടി... എന്ത് ചെയ്യാം, അത് മലയാളികളുടെ സ്വതവേ ഉള്ള ശീലമായിപ്പോയി... ഇനി അതങ്ങോട്ട് മാറ്റാനും പാടായിരിക്കും അല്ലെ? എതായാലു ഒരു കൂട്ടുകാരനെ വിളിക്കാനായി മലയാളിയുടെ "എച്ചി" സ്വഭാവം മാറ്റാനൊന്നും നില്‍ക്കണ്ട.... കൂട്ടുകാരെ വിളിക്കാന്‍ പറ്റില്ല എന്ന് വിഷമിക്കുകയും വേണ്ട.... ഞാന്‍ ഒരു വിദ്യ പറഞ്ഞു തരാം...... ഇനി കൂട്ടുകാരുമായി വേര് സംഭാഷണം മാത്രമാക്കണ്ട, ഒരു വീഡിയോ കോള്‍ തന്നെ ആയിക്കോളൂ.... ഇതിനു ചില പ്രരംഭിക ചിലവുകള്‍ ഉണ്ട് കേട്ടോ.... ഒരു
ഹെഡ്സെറ്റും വെബ് കാമും വാങ്ങണം... രണ്ടും കൂടി കൂടിപ്പോയാല്‍ ഒരു 1000 രൂപ ചിലവാകും... കണ്ടു സംസാരിക്കണ്ട എന്നാണെങ്കില്‍ 150 രൂപ കൊടുത്തു ഒരു ഹെഡ്സെറ്റും വാങ്ങി പണി തുടങ്ങിക്കോളൂ....
ഇനി കാര്യത്തിലേക്ക് വരാം.... എങ്ങനെ ഇതൊക്കെ നടക്കും എന്നല്ലേ? ഇതിനു നിങ്ങള്‍ ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയറിന്റെ പേരാണ് "സ്കൈപ്". ഇനി സംഗതി എങ്ങനെ ആണെന്ന് പറഞ്ഞു തരാം.... ആദ്യം ചെയ്യേണ്ടത് സ്കൈപില്‍ ഒരു അക്കൌണ്ട് തുടങ്ങുക എന്നതാണ്... അക്കൌണ്ട് എന്ന് കേട്ട് പേടിക്കുക ഒന്നും വേണ്ട കേട്ടോ... ഇത് കാശൊന്നും വേണ്ടാത്ത ഒരു സീറോ ബാലന്‍സ് അക്കൌണ്ട് ആണ്.... ആദ്യമായി അക്കൌണ്ട് തുടങ്ങാന്‍ ഇവിടെ ഒന്ന് ഞെക്കിക്കോ....
ഇനി നിങ്ങളുടെ പണിയാണ്... എല്ലാ വിവരങ്ങളും നല്‍കി സ്കൈപില്‍ ഒരു അക്കൌണ്ട് ഉണ്ടാക്കുക... അതിനു ശേഷം അഗ്രീയും ചെയ്തു പോകുമ്പോള്‍ നിങ്ങള്‍ക്ക് നല്ല ഒന്നാന്തരം ഒരു കമ്പനി ലോഗോ സ്കൈപ് സോഫ്റ്റ്‌വെയറും അവിടുന്ന് തന്നെ കിട്ടും..... അതും ഡൌണ്‍ലോഡ് ചെയ്തു തുടങ്ങിക്കോ ഫ്രീ വീഡിയോ കോളിംഗ്.... ഫോണിലേക്കാണ് വിളിക്കെണ്ടാതെങ്കില്‍ അതിനുമുണ്ട് മാര്‍ഗം.... പക്ഷെ അല്പം പണച്ചിലവുണ്ട് എന്ന് മാത്രം... പക്ഷെ അധികമില്ല കേട്ടോ.... ഇനിയും നിങ്ങള്‍ മലയാളികളുടെ എച്ചിത്തരം വിടാന്‍ ഒരുക്കമല്ല എങ്കില്‍ എന്നെ വിട്ടേക്ക് മാഷന്മാരെ....
1 comments:
വളരെയധികം ഉപകാരപ്രദമായ ലേഖനം അല്‍പ്പം കൂടി വിശദീകരണം ആവാമായിരുന്നു.അഭിനന്ദനനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോട്.. നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഈ സൈറ്റ്
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......