Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

3 ജിയിലേക്ക് മാറാന്‍

>> Saturday, August 18, 2012

ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളും 3 ജി സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്നുണ്ട്.കൂടുതല്‍ സൌകര്യമുള്ള 3 ജി ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ഒരു 3 ജി സിം കൂടി സംഘടിപ്പിച്ചാല്‍ അതിവേഗ നെറ്റ്വര്‍ക്കിങ്ങിലേക്ക് കടക്കാന്‍ കഴിയും.2 ജി സിം ആണ് നിങ്ങളുടെ പക്കല്‍ ഉള്ളതെങ്കില്‍ 3 ജി സേവനത്തിനു വേറെ സിം എടുക്കുകയോ നമ്പര്‍ മാറ്റുകയോ ഒന്നും വേണ്ട... 2 ജിയില്‍ നിന്ന് കൊണ്ട് തന്നെ 3 ജിയിലേക്ക് മാറാന്‍ കഴിയും.ഒരു എസ്എംഎസ് അയക്കേണ്ട കാര്യമേ ഉള്ളൂ.... ഇനി എങ്ങനെ എസ്എംഎസ് അയക്കണം എന്ന് നോക്കാം....

എയര്‍ടെല്‍ 3 ജി ആക്ടിവേറ്റ് ആക്കാന്‍ ACT 3 G എന്ന് ടൈപ് ചെയ്തു 121ലേക്ക് മെസേജ് അയക്കുക...

ടാറ്റാ ടോക്കൊമോയില്‍ ആക്ടിവേറ്റ് ചെയ്യാന്‍ ACT 3 G എന്ന് ടൈപ് ചെയ്തു 53333 എന്ന നമ്പരിലേക്ക് മെസേജ് അയക്കുക.

ഐടിയയില്‍ ആക്ടിവേറ്റ് ചെയ്യാന്‍ ACT 3 G എന്ന് 12345ലേക്ക് മെസേജ് അയക്കുക.

വോടഫോനില്‍ 3 ജി ലഭിക്കാന്‍ ACT 3 G എന്ന് 111ലേക്കോ 144ലേക്കോ മെസേജ് ചെയ്യുക 

ബിഎസഎന്‍എല്ലില്‍  കിട്ടാന്‍ M3G എന്ന് 53733ലേക്ക് മെസേജ് അയക്കുക.

എയര്‍സെല്‍ 3 ജി സേവനം കിട്ടാന്‍ START 3G എന്ന് 121ലേക്ക് അയക്കുക.

റിലയന്‍സില്‍ 3 ജി കിട്ടാന്‍ 18001003333ലേക്ക് വിളിച്ചു നിര്‍ദേശങ്ങള്‍ കേള്‍ക്കുക.... 

Read more...

വിന്‍ഡോസ്‌ 8 ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം.....

>> Friday, August 10, 2012

വിന്‍ഡോസിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് വിന്‍ഡോസ്‌ 8. ഇത് നിങ്ങളുടെ കമ്പ്യൂട്ടെരില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആദ്യം ചെയ്യേണ്ടത് വിന്‍ഡോസ്‌ 8 ഡൌണ്‍ലോഡ് ചെയ്തു ഒരു ഡിവിഡി വാങ്ങി അതിലേക്കു മാറ്റി ഒരു ബൂടബിള്‍  സിഡി ഉണ്ടാക്കുക എന്നതാണ്....ഇതിനുള്ള ഐഎസ്ഒ ഫയല്‍ ഇവിടെ നിന്നും


                                               
ആദ്യം വിന്‍ഡോസ്‌ 8 ബൂടബില്‍ ഡിസ്ക് കമ്പ്യൂട്ടെരില്‍ ഇട്ട ശേഷം സിസ്റ്റെം റീസ്റ്റോര്‍ ചെയ്യുക. ഇനി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി കീബോര്‍ഡില്‍ ഏതെങ്കിലും കീ അമര്‍ത്തുക.
                   ആദ്യം വിന്‍ഡോസ്‌ ഈസ്‌ സ്റ്റാര്‍ട്ടിംഗ് എന്ന് പറഞ്ഞു റണ്ണിംഗ് തുടങ്ങുന്നതാണ്. അല്‍പ്പം കഴിയുമ്പോള്‍ വിന്‍ഡോസ്‌ സ്ടാര്ട്ടിംഗ് എന്നാ സ്ക്രീന്‍ വരും. അതിനു ശേഷം ഭാഷയും രാജ്യവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരും. ഇത് രണ്ടും തിരഞ്ഞെടുത്തു നെക്സ്റ്റ് അടിക്കുക. തുടര്‍ന്ന് ഇന്‍സ്റ്റാള്‍ നൌ അമര്‍ത്തുക. തുടര്‍ന്ന് തീം ആന്‍ഡ്‌ കണ്ടീഷന്‍ എന്ന് ചോദിക്കും, അത് ഒകെ കൊടുത്തു നെക്സ്റ്റ് അമര്‍ത്തുക. തുടര്‍ന്ന് വരുന്നതില്‍ രണ്ടാമത്തെ ഓപ്ഷന്‍ എടുത്തു ഒകെ കൊടുക്കുക.
                    അടുത്ത മെനുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡ്രൈവ് ചോദിക്കും. ഡ്രൈവ് തിരഞ്ഞെടുത്തു ഇന്‍സ്റ്റാള്‍ ചെയ്യുക.അതല്ല പാര്ടീശന്‍ ചെയ്യണമെങ്കില്‍ അഡ്വാന്‍സ്ട് ബട്ടന്‍ അമര്‍ത്തി പാര്‍ട്ടീഷന്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് അല്‍പ്പ നേരം കാത്തു നില്‍ക്കുക. വിന്‍ഡോസ്‌ ഫയല്‍ ഇന്‍സ്റ്റാള്‍ ആകുന്നതാണ്.
                    ഫയലുകള്‍ എല്ലാം ലോഡ് ആയിക്കഴിയുമ്പോള്‍ സിസ്റ്റെം റീബൂട്ട് ആകുന്നതാണ്.റീബൂട്ട് കഴിഞ്ഞു സിസ്റ്റെം പൂര്‍ണമായി വരുന്നിടം വരെ നിങ്ങള്‍ കീബോര്‍ഡില്‍ ഒരു കീയും അമര്‍ത്തരുത്.അമര്‍ത്തിയാല്‍ സെറ്റ്അപ്പ്‌ ക്യാന്‍സല്‍ ആയി ആദ്യം മുതല്‍ ഇന്‍സ്റ്റലേഷന്‍ നടക്കും.
                    റീബൂട്ട് കഴിഞ്ഞു അല്‍പ്പസമയം കാത്തു നില്‍ക്കുക. വിന്‍ഡോസ്‌ ലോഡ് ആകുന്നതാണ്.വീണ്ടും ഫയലുകള്‍ ലോഡ് ആയ ശേഷം ഒരിക്കല്‍ കൂടി റീബൂട്ട് നടക്കുന്നതാകും.
                     ശ്രദ്ധിക്കുക-റീബൂട്ട് കഴിഞ്ഞു സിസ്റ്റെം പൂര്‍ണമായി വരുന്നിടം വരെ നിങ്ങള്‍ കീബോര്‍ഡില്‍ ഒരു ബട്ടനും അമര്ത്തരുത്.
                     ലോഡിംഗ് കഴിഞ്ഞു വരുന്ന മെനുവില്‍ നിങ്ങളുടെ പേര് നല്‍കി നെക്സ്റ്റ് കൊടുക്കുക.തുടര്‍ന്ന് വരുന്ന ടാബില്‍ കണ്ടിന്യൂ കൊടുക്കുക.തുടര്‍ന്ന് വരുന്ന നാല് പേജുകളില്‍ നെക്സ്റ്റ് ക്ലിക്ക് ചെയ്തു പോകുക.
                     അടുത്തതായി വരുന്ന പേജില്‍ യൂസെര്‍നെയിം,പാസ്‌വേര്‍ഡ്  എന്നിവ നല്‍കി നെക്സ്റ്റ് അടിക്കുക.അല്‍പ്പസമയം കാത്തുനില്‍ക്കുക.അപ്പോള്‍ ബൂട്ടിംഗ് സ്ക്രീന്‍ വന്നു വിന്‍ഡോസ്‌ 8 ലോഡ് ആകുന്നതാണ്. ഇത്രയും ആയാല്‍ വിന്‍ഡോസ്‌ 8 പൂര്‍ണമായും ഇന്‍സ്റ്റോള്‍ ആവുന്നതാണ്......                         

Read more...

ബ്ലോഗിനെ പരസ്യപ്പെടുത്താം ഫ്രീയായി.....

>> Thursday, August 9, 2012

ഈ ചിത്രം ഒന്ന് നോക്കൂ.... എന്റെ ബ്ലോഗാണ്... ഇതില്‍ ചുവപ്പ് വട്ടം വരച്ചിരിക്കുന്നത് മറ്റുള്ളവരുടെ ബ്ലോഗില്‍ നിന്നും എന്റെ ബ്ലോഗിലേക്കൊരു ലിങ്ക് കൊടുക്കാനാണ്. ഇതെങ്ങനെയാണ് നിങ്ങളുടെ ബ്ലോഗില്‍ ഇടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ആ എളുപ്പമുള്ള പ്രക്രിയ ഞാന്‍ നിങ്ങള്ക്ക് പറഞ്ഞു തരാം.....

                                  
ഇത് പോലുരു ബോക്സ്‌ നിങ്ങളുടെ ബ്ലോഗില്‍ കൊടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഒരു html വിട്ജെറ്റ്‌ ആയി നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ത്താല്‍ മതിയാകും....


<textarea rows="3" cols="30" readonly="readonly">
<a href="ഇവിടെ ബ്ലോഗ്‌ അട്രെസ് " target="_blank"><img border="0" alt="Time Pass" width="80" src="ഇവിടെ ഇമേജ് യു ആര്‍ എല്‍ " height="15"/></a>
</textarea>

Read more...

മലയാളം യുണികോഡ് ഫോണ്ടുകള്‍ മൊബൈലില്‍ വായിക്കാം

>> Tuesday, August 7, 2012

മൊബൈലില്‍ യുണികോഡ് ഫോണ്ട് വായിക്കാന്‍ പറ്റാത്ത ഒരുപാട് പേരെ എനിക്കറിയാം.....
യുണികോഡ് വഴി ടൈപ് ചെയ്ത ഫോണ്ടുകള്‍ എങ്ങനെയാണ് മൊബൈലില്‍ വായിക്കുന്നത്?
പലര്‍ക്കും അറിയാവുന്ന ഈ കുഞ്ഞു അറിവ് മറ്റൊരു വലിയ വിഭാഗത്തിനു അറിയില്ല..... അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്.....

അപ്പൊ എങ്ങനാ ഐശ്വര്യമായിട്ടങ്ങു തുടങ്ങുവല്ലേ..... തല്‍ക്കാലം ഗുരുദക്ഷിണ ഒന്നും വേണ്ട.... ഞാന്‍ ഫ്രീയായി പഠിപ്പിച്ചു തന്നേക്കാം....


  1. ആദ്യം നിങ്ങളുടെ ഫോണില്‍ "opera mini " എന്ന ബ്രൌസര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
  2. ഒപെര മിനി തുറക്കുക....
  3. ഇനി അഡ്രെസ്സ് ബാറില്‍ config: എന്ന് ടൈപ് ചെയ്യുക.
  4. ഇപ്പോള്‍ power user settings എന്ന പേജില്‍ എത്തിച്ചേരും.
  5. ഇനി താഴേക്കു സ്ക്രോള്‍ ചെയ്യുക.
  6. ഇനി Use bitmap fonts for complex scripts എന്ന സെറ്റിംഗ് no എന്ന് കാണുന്നത് Yes എന്നാക്കി കൊടുക്കുക.
  7. ശേഷം സെറ്റിംഗ്സ് സേവ് ചെയ്യുക.
ഇതിനു ശേഷം മലയാളം യുണികോഡ് ഫോണ്ടുകളുള്ള വെബ്സൈറ്റുകള്‍  ഫെയ്സ്ബുക് പേജുകള്‍ മുതലായവ തുറന്നു നോക്കാവുന്നതാണ്.

ഇനി ഗുരുദക്ഷിണ വെച്ചോളൂ..... പൈസ ഒന്നും തല്‍ക്കാലം വേണ്ട... രണ്ടു കമന്റ്‌ അടിച്ചിട്ടു പൊയ്ക്കോ....




Read more...

ബ്ലോഗില്‍ ഒരു ഫോട്ടോ സ്ലൈഡ്ഷോ ഇടാം

>> Thursday, August 2, 2012

ബ്ലോഗില്‍ നിങ്ങളുടെ ഫോട്ടോകളുടെ ഒരു സ്ലൈഡ്ഷോ ഉണ്ടാക്കണം എന്ന് തോന്നിയിട്ടുണ്ടോ? അതിനെന്താ ചെയ്യുക? കാര്യം വളരെ എളുപ്പമാണ്..... ആദ്യം  
 Google Picasa എന്ന ഗൂഗിളിന്‍റെ ഫോട്ടോ സൂക്ഷിപ്പുകാരനിലേക്ക് പോകുക.... അതിനു മുന്‍പ് ആദ്യമേ സ്ലൈഡ്ഷോയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഫോട്ടോകള്‍ കമ്പ്യൂട്ടെരില്‍ ഒരു ഫോള്‍ടെരിലാക്കി സൂക്ഷിച്ചാല്‍ നന്നായിരിക്കും. വേഗം എടുത്തു പെരുമാറാമല്ലോ.....




അപ്ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്തു തിരഞ്ഞെടുത്തു വെച്ചിരിക്കുന്ന ഫോട്ടോകള്‍ പിക്കാസയിലേക്ക് കയറ്റുക..... ആല്‍ബം പ്രൈവസി Limited, anyone with the link എന്നാക്കാന്‍ ശ്രെധിക്കുമല്ലോ.... എല്ലാം കഴിഞ്ഞു ആല്‍ബത്തില്‍ ക്ലിക്ക് ചെയ്തു അത് തുറക്കുക. വലതു ഭാഗത്ത് കാണുന്ന Link to this album എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

തുടര്‍ന്ന് Embed Slideshow എന്നതിലും ക്ലിക്ക് ചെയ്യുക.
 
തുടര്‍ന്ന് വരുന്ന ജാലകത്തിലെ മഞ്ഞ ബോക്സിലെ കോഡ്‌ കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ സ്ലൈഡ്ഷോ ഇടാന്‍ പറ്റിയ സ്ഥലത്ത് ഒരു html /java വിട്ഗെറ്റ്‌ ആയി ആഡ് ചെയ്യുക.... സംഗതി ശുഭം......

Read more...

ഹാക്ക് ചെയ്യാം മൊബൈല്‍ ഫോണ്‍

കൂട്ടുകാരന്‍റെ അല്ലെങ്കില്‍ അടുത്തിരിക്കുന്നവന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ വിളിക്കണം, അല്ലെങ്കില്‍ ഒരു മെസേജ് അയക്കണം, നമ്മള്‍ എന്ത് ചെയ്യും? മാന്യമായി അവരോടു ഫോണ്‍ ചോദിക്കും. ചിലര്‍ തരും. നമ്മള്‍ വാങ്ങി ഉപയോഗിച്ചു അല്പം മാന്യതയ്ക്ക് ഒരു നന്ദിയും പറയും. പ്രശ്നം തീര്‍ന്നു. എന്നാല്‍ ചില ആരു പിശുക്കന്മാര്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു നമ്മളെ ഒഴിവാക്കാന്‍ ശ്രെമിക്കും. ചിലര്‍ ഉടനെ ഫോണില്‍ ബാലന്‍സ് ചെക്ക് ചെയ്തു സീറോ ബാലന്‍സ് നമ്മളെ കാണിക്കുകയും ചെയ്യും. അങ്ങനുള്ള പാവപ്പെട്ടവന്മാരെ വേര്യ്തെ വിട്ടേക്കണം. എന്നാല്‍ ഫോണ്‍ നിറയെ ബാലന്‍സും വെച്ചു ഒരുത്തനും കൊടുക്കാത്തവരാനെങ്കിലോ? അവന്‍ ഒരു പണി അര്‍ഹിക്കുന്നു. അങ്ങനെയുള്ളവന്മാര്‍ക്കുള്ള പണിയാണ് ഞാന്‍ ഇന്ന് പറഞ്ഞു തരുന്നത്. ശ്രെധിച്ചു കേട്ടോണം.....
           ഈ സാധനത്തിന്‍റെ പേരെന്താണെന്ന് ആദ്യം അങ്ങ് പറഞ്ഞേക്കാം. Super Bluetooth Hack v.1.8 എന്നാണു ഈ സാധനത്തിന്‍റെ പേര്. ഇത് കൊണ്ട് നമുക്ക് അവരുടെ ഫോണില്‍ നിന്നും ഒരു കോള്‍ വിളിക്കാം എന്ന് മാത്രമല്ല, ആ ഫോണില്‍ എന്ത് പണി വേണേല്‍ കാണിക്കാം. നമ്മുടെ ഫോണില്‍ നിന്ന് കോള്‍ വിളിച്ചാലും ബാലന്‍സ് പോകുന്നത് അവരുടെ ഫോണില്‍ നിന്നായിരിക്കും.


ആദ്യം ഈ സംഗതി അങ്ങ് ഡൌണ്‍ലോഡ് ചെയ്തേക്ക്‌..........


സിപ്‌ ഫോള്‍ഡര്‍ ആയിരിക്കും കിട്ടുന്നത്. അത് അന്‍സിപ്പ് ചെയ്യുക. എന്നിട്ട് അത് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് കയറ്റി ഇന്‍സ്റ്റോള്‍ ചെയ്യുക. ഇപ്പോള്‍ നമ്മുടെ ഹാക്കര്‍ പ്രവര്‍ത്തനസജ്ജമായി. ഇനി ഈ സോഫ്റ്റ്‌വെയര്‍ വെച്ചു മറ്റു ഡിവൈസുകളെ തിരയുക. ഡിവൈസുകളെ കണക്റ്റ് ചെയ്യുമ്പോള്‍ 0000 എന്ന കോഡ് ഉപയോഗിക്കുക.


മുന്നറിയിപ്പ്: ഹാക്കിംഗ് ഒരു സൈബര്‍ കുറ്റമാണ്. കൌതുകത്തിനു വേണ്ടി ഇട്ട ഒരു പോസ്റ്റാണ് ഇത്. ആരും ഈ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്യാതിരിക്കുക.  

Read more...

നെറ്റിന്‍റെ സ്പീഡ് കൂട്ടാം 20 %

>> Wednesday, August 1, 2012

നെറ്റ് ഉപയോഗിക്കുന്നതിനു സ്പീഡ് കുറവാണെന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ സ്പീഡ് കൂട്ടാന്‍ ഒരു നുറുങ്ങു വിദ്യ പറഞ്ഞു തരാം.... മൈക്രോസോഫ്റ്റ് സാധാരണ 20 % ബാന്‍ഡ് വിഡ്ത്ത് അവരുടെ ആവശ്യങ്ങളായ വിന്‍ഡോസ്‌ അപ്ഡേറ്റ് എറര്‍ റിപ്പോര്‍ട്ട് സെന്റിംഗ് എന്നിവക്കായി മാറ്റി വെക്കാറുണ്ട്. ഇത്  നമ്മളുടെ നെറ്റ് ഉപയോഗത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. മൈക്രോസോഫ്റ്റ് നമ്മളോട് ചെയ്യുന്ന ഈ കൊലച്ചതി കാരണം നമ്മളുടെ നെറ്റിന്‍റെ സ്പീഡ് ഏകദേശം 20 % കണ്ടു കുറയുന്നു. 


                                  

പോസ്റ്റ് നീട്ടാനായി ഒന്നും എഴുതുന്നില്ല. എങ്ങനെ നെറ്റിന്‍റെ സ്പീഡ് കൂട്ടാം എന്നങ്ങു പറഞ്ഞേക്കാം.


ആദ്യം സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്തു gpedit.msc എന്ന് ടൈപ് ചെയ്തു എന്റര്‍ കൊടുക്കുക. ഇനി താഴെ പറയുന്ന വഴിയേ പോകുക.



--> Local Computer Policy
--> Computer Configuration
--> Administrative Templates
--> Network
--> QOS Packet Scheduler
--> Limit Reservable Bandwidth.
  



ഇനി Limit Reservable bandwidth എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഡിഫോള്‍ട്ട് ആയി അതില്‍ not configured എന്നായിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. അതില്‍ വിവരണമായി കൊടുത്തിട്ടുള്ളത് വായിച്ചു നോക്കൂ.... അപ്പോഴറിയാം ഞാന്‍ മുന്‍പ് പറഞ്ഞ മൈക്രോസോഫ്റ്റിന്റെ കൊലച്ചതി." By default, the Packet Scheduler limits the system to 20 percent of the bandwidth of a connection, but you can use this setting to override the default." എന്നാണു അവര്‍ നിലവിലെ സെറ്റിങ്ങിനെ കുറിച്ചു വിവരിക്കുന്നത്. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം? നമ്മള്‍  ENABLE എന്നത് സെലക്റ്റ് ചെയ്തു 20 % എന്നുള്ളത് മാറ്റി 0 ആക്കി സെറ്റ് ചെയ്യണം. ഇപ്പോള്‍ നമ്മുടെ വിന്‍ഡോസ്‌ അവരുടെ ആവശ്യത്തിനായി ഒന്നും തന്നെ റിസര്‍വ് ചെയ്തു വെച്ചിട്ടില്ല. ഇനി നോക്കിക്കോ നെറ്റിനു സ്പീഡ് കൂടിയിട്ടുണ്ടോന്നു.......







Read more...

ബ്ലോഗില്‍ വായനക്കാരെ കൂട്ടാം

>> Monday, July 30, 2012

ഒരു മലയാളം ബ്ലോഗര്‍ക്കുള്ള വിവരങ്ങളാണ് ഞാന്‍ ഇവിടെ ചേര്‍ക്കുന്നത്. മലയാളത്തിലെ എഴുതാന്‍ കഴിവുള്ളവരുടെ പുതിയ മാധ്യമമാണ് ബ്ലോഗ്‌.., എന്നാല്‍ നമ്മള്‍ എഴുതിവെച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. നമ്മളുടെ പോസ്റ്റുകള്‍ ആരും വായിക്കുന്നില്ലെങ്കില്‍ കഷ്ടപ്പെട്ട് പോസ്റ്റുകള്‍ എഴുതി തയ്യാറാക്കിയ നമുക്ക് എന്ത് വിഷമമാകും????????
ഈ പ്രശ്നം പരിഹരിച്ചു നമ്മളുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ ബ്ലോഗ്‌ ലോകത്തെ വായനക്കാരുടെ മുന്നിലെത്തിക്കുന്ന സൈറ്റുകളാണ് അഗ്രഗേറ്ററുകള്‍..., നമ്മുടെ ബ്ലോഗ്‌ വായിക്കാന്‍ അങ്ങനെ വെറുതെ ആരും വരില്ല, അത് എത്ര നല്ല കാര്യങ്ങള്‍ പോസ്റ്റ് ചെയ്താലും. നമ്മളുടെ ബ്ലോഗുകള്‍ നമ്മള്‍ തന്നെ പരസ്യപ്പെടുത്തണം. ഇനി എവിടെ പരസ്യപ്പെടുത്തണം എന്നല്ലേ? അത് പരസ്യപ്പെടുത്തെണ്ട സ്ഥലമാണ് അഗ്രഗേറ്ററുകള്‍., പരസ്യം എന്ന് കേട്ട് പേടിക്കുക ഒന്നും വേണ്ട. ഇത് സൌജന്യമായി ചെയ്യാവുന്ന കാര്യമാണ് കേട്ടോ.....

ഇനി മലയാളത്തിലെ കുറച്ചു അഗ്രഗേട്ടരുകളെ പരിചയപ്പെടുത്താം.


  • മലയാളത്തിലെ ഒന്നാം നമ്പര്‍ അഗ്രഗേട്ടരാന് ജാലകം. ഇവിടെ നിന്ന് ജാലകത്തിലേക്ക് പൊയ്ക്കോളൂ.... അവിടെ നിങ്ങളുടെ ബ്ലോഗ്‌ ലിസ്റ്റ് ചെയ്യുക. 
  • ഇനി അടുത്തത് ചിന്തയാണ്. അവിടെയും ലിസ്റ്റ് ചെയ്യുക.
  • ഇനി തനിമലയാളം. ഇവിടെ ഓരോ പോസ്റ്റും മാനുവല്‍ ആയി രെജിസ്റ്റെര്‍ ചെയ്യാനുള്ള സൌകര്യവും ഉണ്ട്.
  • ഇനി അടുത്തതിലേക്ക് പൊയ്ക്കോളൂ......
എല്ലായിടത്തും ലിസ്റ്റ് ഒക്കെ ചെയ്തു വായനക്കാര്‍ കുമിഞ്ഞുകൂടുമ്പോള്‍ ഈ പാവപ്പെട്ടവനെ മറക്കല്ലേ......

Read more...

ബ്ലോഗിലെ കള്ളന്മാരെ തടയാം....

>> Saturday, July 28, 2012

ബ്ലോഗ്‌ ഭൂലോകത്ത് ഒരുപാട് കള്ളന്മാരുണ്ട്. നമ്മള്‍ ഉറക്കമൊഴിച്ചിരുന്നു എഴുതിയുണ്ടാക്കുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ യാതൊരു നാണവുമില്ലാതെ കോപ്പി ചെയ്തോന്ടങ്ങ്‌ പോകും. അത് വല്ല നല്ല കാര്യത്തിനും ഉപയോഗിക്കുകയാണെങ്കില്‍ ക്ഷെമിക്കാം, എന്നാല്‍ ഈ ഭൂലോക കള്ളന്മാര്‍ ചെയ്യുന്നതോ? കോപ്പി ചെയ്ത പോസ്റ്റ് അവരുടെ ബ്ലോഗിലങ്ങു പോസ്റ്റ് ചെയ്യും. കഷ്ടപ്പെട്ട് ബ്ലോഗെഴുതിയ നമ്മളാരായി? ഇത് ഒരു പരിധി വരെയെങ്കിലും തടഞ്ഞേ പറ്റൂ.... ബ്ലോഗിലെ ഈ കള്ളന്മാര്‍ സ്വയം പല പ്രശ്നങ്ങള്‍ വരുത്തിവെക്കുന്നു എന്ന് മാത്രമല്ല, സ്വന്തം ഭാവി കലയുകയുമാണ് ചെയ്യുന്നത്. 
നെറ്റില്‍ നിന്ന് കിട്ടുന്ന പല വിവരങ്ങളും പോസ്റ്റ് ചെയ്യാന്‍ ഉപയോഗിക്കാമെങ്കിലും ഒരു പോസ്റ്റ് മുഴുവന്‍ കോപ്പി അടിക്കുന്നത് മാന്യന്മാര്‍ക്കു ചേര്‍ന്ന പണിയല്ല.


                       ഇനി കോപ്പി തടയാനുള്ള ചില മാര്‍ഗങ്ങള്‍ പറഞ്ഞു തരാം.
ഒന്നാമത്തെ മാര്‍ഗം.

  1. Log into your blogger dashboard.
  2. Navigate to your blog’s Layout >> Page Elements page.
  3. Now add a new widget by navigating to Add a Gadget >> HTML / JavaScript
  4. Add the following code to HTML / JavaScript box.


<script language=”JavaScript”>
<!–
//Disable right mouse click Script
//By Maximus (maximus@nsimail.com) w/ mods by DynamicDrive
//For full source code, visit http://www.dynamicdrive.com
var message=”Function Disabled!”;
///////////////////////////////////
function clickIE4(){
if (event.button==2){
alert(message);
return false;
}
}
function clickNS4(e){
if (document.layers||document.getElementById&&!document.all){
if (e.which==2||e.which==3){
alert(message);
return false;
}
}
}
if (document.layers){
document.captureEvents(Event.MOUSEDOWN);
document.onmousedown=clickNS4;
}
else if (document.all&&!document.getElementById){
document.onmousedown=clickIE4;
}
document.oncontextmenu=new Function(“alert(message);return false”)
// –>
</script>

ഇനി വിട്ഗെറ്റ്‌ സേവ് ചെയ്യുക.

രണ്ടാമത്തെ മാര്‍ഗം....


ഇതു മലയാളത്തിലെ ബ്ലോഗിങ് അതികായന്‍ മുല്ലൂക്കാരന്‍ പറഞ്ഞു തന്ന വിദ്യയാണ്.


ഇത് അല്‍പം പണിയുള്ള സംഗതിയാണ്. ആദ്യമായി ടെമ്പ്ലേറ്റ് ബാക്കപ്പ് ചെയ്തു സൂക്ഷിക്കുക. പിന്നീട് html എഡിറ്റ് ചെയ്യുക. 
ആദ്യം <head>  കണ്ടു പിടിക്കുക(ctrl +F ). അതിനു തൊട്ടു താഴെയായി ഈ കോഡ്‌ ചേര്‍ക്കുക.



<!-- disable copy paste http://indradhanuss.blogspot.com-->
<script language='JavaScript1.2'>
function disableselect(e){
return false
}
function reEnable(){
return true
}
document.onselectstart=new Function ("return false")
if (window.sidebar){
document.onmousedown=disableselect
document.onclick=reEnable
}
</script>

ഇനി </head>  കണ്ടുപിടിക്കുക.അതിനു തൊട്ടു താഴെ ഈ കോഡ്‌ ചേര്‍ക്കുക.



<body oncontextmenu='return false;'>
Ind disable</body>

ഇതു അല്‍പം പടാനെങ്കിലും ഫലപ്രദമാണ്. ഒരു റൈറ്റ് ക്ലിക്കും കോപ്പിയും നടക്കില്ല.

ഇത് സത്യസന്ധരായ ബ്ലോഗര്‍മാര്‍ക്ക് നിങ്ങളുടെ ബ്ലോഗില്‍ നിന്നും ആവശ്യമുള്ള കോഡുകള്‍ കോപ്പി ചെയ്യാന്‍ പറ്റില്ല എന്നത് ഒരു പോരായ്മയാണ്, ആവശ്യമുള്ളവര്‍ക്ക് അവരുടെ മെയില്‍ വാങ്ങി ഒരു മെയില്‍ അയച്ചു കൊടുത്താല്‍ ആ പ്രശ്നവും തീരും. 

പണിയരിയാവുന്നവന്റെ അടുത്ത് ഈ പണിയൊന്നും നടക്കില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.... നമ്മള്‍ ഇക്കണ്ട പണിയൊക്കെ ചെയ്തിട്ടും നല്ല മിടുക്കന്മാര്‍ നമ്മുടെ പോസ്റ്റും കൊണ്ട് മുങ്ങിയാല്‍ എന്ത് ചെയ്യും? അങ്ങനെ എവിടെയെങ്കിലും കാണാന്‍ ഇടയായാല്‍ ആ വ്യക്തിക്ക് ഇത് എന്‍റെ പോസ്റ്റാണ് എന്ന് കാണിച്ചു ഒരു മെയില്‍ അയക്കുക. അത് അവരുടെ ബ്ലോഗില്‍ നിന്നും നീക്കം ചെയ്യാനും ആവശ്യപ്പെടുക. ഒരു 7 ദിവസത്തെ സമയം അവര്‍ക്ക് നല്‍കാം. അതിനകം അവര്‍ മാറ്റിയാല്‍ നമ്മള്‍ വിജയിച്ചു. അത് കഴിഞ്ഞും മാറ്റിയില്ലെങ്കില്‍ കുറച്ചു കൂടി കടുത്ത ഭാഷയില്‍ ഒരു മെയില്‍ കൂടി അയക്കാം. ഒരു രണ്ടു ദിവസത്തെ സമയം കൂടി നല്‍കാം. എന്നിട്ടും അവര്‍ മാറ്റിയില്ലെങ്കില്‍ നമുക്ക് കടുത്ത നടപടികളിലേക്ക് കടക്കാം. 

അവ എന്തൊക്കെയാനെന്നല്ലേ? പറഞ്ഞു തരാം.


ഇതൊക്കെ ചെയ്യുന്ന പക്ഷം നിങ്ങള്ക്ക് അവരുടെ ബ്ലോഗ്‌ ഈ ഭൂലോകത്ത് നിന്ന് നീക്കം ചെയ്യുന്ന വരെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാം. എന്നാല്‍ കോടിക്കണക്കിനു ബ്ലോഗര്‍മാരുള്ള ഈ ഭൂലോകത്ത് ഈ നടപടി എത്രമാത്രം പ്രവര്ത്തികമാകും എന്നത് സംശയമാണ്.

ഇനി മറ്റു ചില വഴികള്‍, ഇത് നിങ്ങളുടെ പോസ്റ്റുകള്‍ മറ്റാരെങ്കിലും അടിച്ചുമാറ്റിയോ എന്നറിയാനുള്ള കുറച്ചു വേലകളാണ്.

ഇത് നടക്കുന്നത് CopyGator , CopyrightSpot  , CopyScape എന്നുള്ള സൈറ്റുകള്‍ വഴിയാണ്. ഇത് വഴി നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ നേരിട്ട് അടിച്ചു മാറ്റിയ വീരന്മാരെ നമുക്ക് ട്രെയ്സ് ചെയ്യാം.  

ഈറ്റവും നല്ല മാര്‍ഗം സന്മാര്‍ഗികലാകുക എന്നതാണ്..... മലയാളികളായ നമുക്ക് സന്മാര്‍ഗികലാകാം എന്ന് പ്രഖ്യാപിച്ചു കൊണ്ട് എന്‍റെ ഈ എളിയ പോസ്റ്റ് ഞാന്‍ ചുരുക്കുന്നു......




Read more...

ഡൌണ്‍ലോഡ് ചെയ്യാം പിഎസ്സി ഹാള്‍ടിക്കെറ്റ്

>> Friday, July 27, 2012

പി എസ് സി ഹാള്‍ ടിക്കെറ്റ് ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നു അറിയാമോ? ഇന്ന് പലരുടെയും വീട്ടില്‍ കമ്പ്യൂട്ടെരും പ്രിന്റെരും ഒക്കെ ഉണ്ടെങ്കിലും പലര്‍ക്കും അറിയാത്ത ഒരു കാര്യമാണിത്. ഇനി അത് എങ്ങനെയാണെന്ന് നോക്കാം....
 ആദ്യം ഓണ്‍ലൈന്‍ ആപ്ലികേഷന്‍ ലിങ്കിനു താഴെയുള്ള ഓണ്‍ലൈന്‍ ഹാള്‍ടിക്കെറ്റ് ക്ലിക്ക് ചെയ്യുക. 


 പിന്നീട് വരുന്ന ജാലകത്തില്‍ നിന്നും  എല്ലാ കാര്യങ്ങളും സെലക്റ്റ് ചെയ്ത ശേഷം I have read the instructions എന്നതിന് നേര്‍ക്കുള്ള കോളത്തില്‍ ടിക്ക് മാര്‍ക്ക്‌ ചെയ്യുക. എന്നിട്ട് പ്രൊസീഡ് കൊടുത്താല്‍ ഹാള്‍ടിക്കെറ്റ് ലഭ്യമാകും.... 

Read more...

ബ്ലോഗില്‍ ഉണ്ടാക്കാം ഒരു ഡ്രോപ്പ് ഡൌണ്‍ മെനു

>> Thursday, July 26, 2012



ഇങ്ങനെ ഒരു ഡ്രോപ്പ് ഡൌണ്‍ മെനു നിങ്ങളുടെ ബ്ലോഗില്‍ ഇടണം എന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? റ്റെമ്പ്ലട്ടുകള്‍ മാറി മാറി പരീക്ഷിച്ചാലും ചിലപ്പോള്‍ നല്ല ഡ്രോപ്പ് ഡൌണ്‍ മെനു ഉള്ള ഒന്ന് കിട്ടണം എന്നില്ല. ഡ്രോപ്പ് ഡൌണ്‍ മെനു ഉള്ള ഒരു റ്റെംപ്ലേറ്റ് ഉപയോഗിച്ചാലും അതില്‍ ഇഷ്ടമുള്ള ലിങ്കുകള്‍ കൊടുക്കാന്‍ ഒരുപാട് കഷ്ടപ്പെടെന്റി വരും. എന്നാല്‍ ഇനി ആശങ്കകള്‍ക്കെല്ലാം വിരാമം. നല്ല ഒരു  റ്റെംപ്ലേറ്റ് തിരഞ്ഞെടുത്തോളൂ.... ഡ്രോപ്പ് ഡൌണ്‍ മെനു ഇടാനുള്ള വിദ്യ ഞാന്‍ പറഞ്ഞു തരാം..... 

വളരെ എളുപ്പമായ ഈ വിദ്യക്ക് ആദ്യം ലേയൌട്ടില്‍ പോയി ഒരു html ഗാഡ്‌ജെറ്റ്   
ആഡ് ചെയ്യുക. എന്തോന്നെടുത്തിട്ടു ആഡ് ചെയ്യും എന്നല്ലേ. പറഞ്ഞു തരാം.


<div id='mbtnavbar'> 
      <ul id='mbtnav'> 
        <li> 
          <a href='#'>Home</a> 
        </li> 
        <li> 
          <a href='#'>About</a> 
       </li> 
        <li> 
          <a href='#'>Contact</a> 
        </li> 
  <li> 
           <a href='#'>Sitemap</a>
            <ul>
                <li><a href='#'>Sub Page #1</a></li>
                <li><a href='#'>Sub Page #2</a></li>
                <li><a href='#'>Sub Page #3</a></li>
              </ul>
 
        </li>
      </ul> 
    </div>


ഇനി അല്‍പം പണിയുണ്ട്. ശ്രെധിച്ചു ചെയ്തില്ലേല്‍ പണി പാളും, കളി html വെച്ചാണെന്ന് ഓര്‍ക്കണം. ഇനി നിങ്ങള്‍ ചെയ്യണ്ട പണി എന്താണെന്ന് കൂടി പറഞ്ഞു തന്നേക്കാം.... # ചിഹ്നം മാറ്റി ക്ലിക്ക് ചെയ്യുമ്പോള്‍ എത്തേണ്ട അഡ്രെസ്സ് കൊടുക്കുക. മഞ്ഞ നിറത്തില്‍ കൊടുത്തിരിക്കുന്ന കൊഡാണ് ഡ്രോപ്പ് ഡൌണ്‍ മെനു ഉണ്ടാക്കുന്നത്‌.., Sub Page #1 എന്നുള്ളിടത്ത് അത് മാറ്റി ആവശ്യമുള്ള പേജ് അട്രെസ്സുകള്‍ കൊടുക്കുക. അങ്ങനെ 3  പേജുകള്‍ താഴേക്കു വരാനുള്ള കോടാണ്  
ഇവിടെ തന്നിരിക്കുന്നത്. ആവശ്യമെങ്കില്‍ എത്ര പേജ് വേണമെങ്കിലും കൊടുക്കാം. എല്ലാ ടാബിനും സബ് പേജുകള്‍ കൊടുക്കാവുന്നതാണ്. അതിനു മഞ്ഞ ഭാഗത്തുള്ള കോഡ്‌  </li> എന്ന ടാഗിന് തൊട്ടു മുകളിലായി കൊടുത്തു വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. ഇനി ഒരു ടാബ് കൂടി കൊടുക്കണോ? അത് വളരെ എളുപ്പമാണ്.</ul> എന്ന കോഡിനു തൊട്ടു മുകളില്‍ 


<li> 
          <a href='#'>Tab Name</a> 
        </li> 

എന്ന ടാഗ് ചേര്‍ത്താല്‍ മതിയാകും.

ഇതെല്ലാം ചെയ്തു തീര്‍ന്നാല്‍ വിട്ഗെറ്റ്‌ സേവ് ചെയ്യുക.

ഇനി നേരെ ടെംപ്ലേറ്റില്‍ പോയി ടെംപ്ലേറ്റ് ബാക്കപ്പ് ചെയ്തു സൂക്ഷിക്കുക. പണി പാളിയാലും കൊളമാവരുതല്ലോ. ഇനി html എഡിറ്റ് ചെയ്യുക. എക്സ്പാണ്ട് വിട്ഗെറ്റ്‌ കൊടുക്കുക. എന്നിട്ട് ]]></b:skin> കണ്ടുപിടിക്കുക.(Ctrl+F ഉപയോഗിക്കുക). അതിനു തൊട്ടു മുകളിലായി താഴെയുള്ള കോഡ്‌ കൊടുക്കുക.


/*----- MBT Drop Down Menu ----*/


#mbtnavbar { 
    background: #060505
    width: 960px; 
    color: #FFF; 
        margin: 0px; 
        padding: 0; 
        position: relative; 
        border-top:0px solid #960100; 
        height:35px;
}


#mbtnav { 
    margin: 0; 
    padding: 0; 

#mbtnav ul { 
    float: left; 
    list-style: none; 
    margin: 0; 
    padding: 0; 

#mbtnav li { 
    list-style: none; 
    margin: 0; 
    padding: 0; 
        border-left:1px solid #333
        border-right:1px solid #333
        height:35px; 

#mbtnav li a, #mbtnav li a:link, #mbtnav li a:visited { 
    color: #FFF
    display: block; 
   font:normal 12px Helvetica, sans-serif   margin: 0; 
    padding: 9px 12px 10px 12px; 
        text-decoration: none; 
        

#mbtnav li a:hover, #mbtnav li a:active { 
    background: #BF0100
    color: #FFF
    display: block; 
    text-decoration: none; 
        margin: 0; 
    padding: 9px 12px 10px 12px; 
        
    
        
}
#mbtnav li { 
    float: left; 
    padding: 0; 

#mbtnav li ul { 
    z-index: 9999; 
    position: absolute; 
    left: -999em; 
    height: auto; 
    width: 160px; 
    margin: 0; 
    padding: 0; 

#mbtnav li ul a { 
    width: 140px; 

#mbtnav li ul ul { 
    margin: -25px 0 0 161px; 

#mbtnav li:hover ul ul, #mbtnav li:hover ul ul ul, #mbtnav li.sfhover ul ul, #mbtnav li.sfhover ul ul ul { 
    left: -999em; 

#mbtnav li:hover ul, #mbtnav li li:hover ul, #mbtnav li li li:hover ul, #mbtnav li.sfhover ul, #mbtnav li li.sfhover ul, #mbtnav li li li.sfhover ul { 
    left: auto; 

#mbtnav li:hover, #mbtnav li.sfhover { 
    position: static; 
}
#mbtnav li li a, #mbtnav li li a:link, #mbtnav li li a:visited { 
    background: #BF0100
    width: 120px; 
    color: #FFF; 
    display: block; 
    font:normal 12px Helvetica, sans-serif; 
    margin: 0; 
    padding: 9px 12px 10px 12px; 
        text-decoration: none; 
z-index:9999; 
border-bottom:1px dotted #333;
    

#mbtnav li li a:hover, #mbtnavli li a:active { 
    background: #060505
    color: #FFF; 
    display: block;     margin: 0; 
    padding: 9px 12px 10px 12px; 
        text-decoration: none; 
}







  • #060505  എന്നത് മാറ്റി ഇഷ്ടമുള്ള കളര്‍ മെനു ബാറിനു നല്‍കാം.
  • മഞ്ഞ നിറത്തിലുള്ളത് മാറ്റി ടെക്സ്റ്റ്‌ നിറവും ഫോണ്ടും എല്ലാം മാറ്റാം 
  • #BF0100  എന്നത് മാറ്റിയാല്‍ ഡ്രോപ്പ് മെനുവിന്‍റെ കളര്‍ മാറ്റാം.
  • #BF0100  എന്നത് മാറ്റി മൗസ് വെക്കുമ്പോഴുള്ള മെയിന്‍ മെനുവിന്‍റെ കളര്‍ മാറ്റാം.
  • #060505  എന്നത്  മാറ്റി മൗസ് വെക്കുമ്പോഴുള്ള ഡ്രോപ്പ് മെനു കളര്‍ മാറ്റാം.

എന്നിട്ട് ടെമ്പ്ലേറ്റ്  സേവ് ചെയ്യുക.  മാറ്റമൊന്നും വേണ്ടെങ്കില്‍ അല്ലാതെ സേവ് ചെയ്യുക.


എല്ലാം ശെരിയായി. ഇപ്പോള്‍ നിങ്ങള്‍ ഒരു ഡ്രോപ്പ് ഡൌണ്‍ മെനുവിന്‍റെ ഉടമയാണ്.


                                 നിര്‍ദ്ദേശങ്ങള്‍

  • ആദ്യം ടെമ്പ്ലേറ്റ് സേവ് ചെയ്തു സൂക്ഷിക്കുക.
  • ടെമ്പ്ലേറ്റില്‍ അധികം പണികള്‍ നടത്തിയിട്ടുള്ള നിര്‍ഭാഗ്യവാന്മാര്‍ ഇത് ചെയ്‌താല്‍ പണി പൊളിയാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടാവുന്ന പക്ഷം ഇവിടെ വന്നു പരാതി പറയാതിരിക്കുക.
ഇനി പൊയ്ക്കോ..... 


Read more...

കുറച്ചു സ്റ്റൈലിഷ് ടെമ്പ്ലേട്സ്

>> Tuesday, July 24, 2012

 
 

ബ്ലോഗറിലെ സാധാരണ ടെമ്പ്ലേട്സ്  ഉപയോഗിച്ചു മനം മടുത്തോ? നിങ്ങള്ക്ക് സൌജന്യമായി കിട്ടുന്ന ഒട്ടേറെ  സ്റ്റൈലിഷ് ടെമ്പ്ലേട്സ് നെറ്റില്‍ ഉള്ളപ്പോള്‍ എന്തിനു വെറുതെ ഭംഗിയില്ലാത്തവ ഉപയോഗിക്കണം?

ഇങ്ങനെ  സൌജന്യമായി ടെമ്പ്ലേട്സ് കിട്ടുന്ന ഒരുപാട് സൈറ്റുകളില്‍ ചിലത് ഞാന്‍ താഴെ ചേര്‍ക്കാം....
ഇതില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തോളൂ...... ഇനി ഡൌണ്‍ലോഡ് ചെയ്ത ടെമ്പ്ലേട് എങ്ങനെ ബ്ലോഗില്‍ ഇടും എന്ന് അറിയണോ? പറഞ്ഞു തരാം....

ആദ്യം ഇവിടെ  പോയി ബ്ലോഗില്‍ കയറൂ....











Click on "Browse".









Now select your new blogger template file and click on "Open".















 6.Click on "Upload".








Now confirmation message will appear.Click on "KEEP WIDGETS".









എല്ലാം കഴിഞ്ഞു.... ഇനി ധൈര്യമായി പണി തുടങ്ങിക്കോ.....എനിക്കുള്ള കമന്റ്‌ തന്നില്ലേല്‍ പണി പാളും കേട്ടോ....

Read more...
what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP