Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

ഹാക്ക് ചെയ്യാം മൊബൈല്‍ ഫോണ്‍

>> Thursday, August 2, 2012

കൂട്ടുകാരന്‍റെ അല്ലെങ്കില്‍ അടുത്തിരിക്കുന്നവന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ വിളിക്കണം, അല്ലെങ്കില്‍ ഒരു മെസേജ് അയക്കണം, നമ്മള്‍ എന്ത് ചെയ്യും? മാന്യമായി അവരോടു ഫോണ്‍ ചോദിക്കും. ചിലര്‍ തരും. നമ്മള്‍ വാങ്ങി ഉപയോഗിച്ചു അല്പം മാന്യതയ്ക്ക് ഒരു നന്ദിയും പറയും. പ്രശ്നം തീര്‍ന്നു. എന്നാല്‍ ചില ആരു പിശുക്കന്മാര്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു നമ്മളെ ഒഴിവാക്കാന്‍ ശ്രെമിക്കും. ചിലര്‍ ഉടനെ ഫോണില്‍ ബാലന്‍സ് ചെക്ക് ചെയ്തു സീറോ ബാലന്‍സ് നമ്മളെ കാണിക്കുകയും ചെയ്യും. അങ്ങനുള്ള പാവപ്പെട്ടവന്മാരെ വേര്യ്തെ വിട്ടേക്കണം. എന്നാല്‍ ഫോണ്‍ നിറയെ ബാലന്‍സും വെച്ചു ഒരുത്തനും കൊടുക്കാത്തവരാനെങ്കിലോ? അവന്‍ ഒരു പണി അര്‍ഹിക്കുന്നു. അങ്ങനെയുള്ളവന്മാര്‍ക്കുള്ള പണിയാണ് ഞാന്‍ ഇന്ന് പറഞ്ഞു തരുന്നത്. ശ്രെധിച്ചു കേട്ടോണം.....
           ഈ സാധനത്തിന്‍റെ പേരെന്താണെന്ന് ആദ്യം അങ്ങ് പറഞ്ഞേക്കാം. Super Bluetooth Hack v.1.8 എന്നാണു ഈ സാധനത്തിന്‍റെ പേര്. ഇത് കൊണ്ട് നമുക്ക് അവരുടെ ഫോണില്‍ നിന്നും ഒരു കോള്‍ വിളിക്കാം എന്ന് മാത്രമല്ല, ആ ഫോണില്‍ എന്ത് പണി വേണേല്‍ കാണിക്കാം. നമ്മുടെ ഫോണില്‍ നിന്ന് കോള്‍ വിളിച്ചാലും ബാലന്‍സ് പോകുന്നത് അവരുടെ ഫോണില്‍ നിന്നായിരിക്കും.


ആദ്യം ഈ സംഗതി അങ്ങ് ഡൌണ്‍ലോഡ് ചെയ്തേക്ക്‌..........


സിപ്‌ ഫോള്‍ഡര്‍ ആയിരിക്കും കിട്ടുന്നത്. അത് അന്‍സിപ്പ് ചെയ്യുക. എന്നിട്ട് അത് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് കയറ്റി ഇന്‍സ്റ്റോള്‍ ചെയ്യുക. ഇപ്പോള്‍ നമ്മുടെ ഹാക്കര്‍ പ്രവര്‍ത്തനസജ്ജമായി. ഇനി ഈ സോഫ്റ്റ്‌വെയര്‍ വെച്ചു മറ്റു ഡിവൈസുകളെ തിരയുക. ഡിവൈസുകളെ കണക്റ്റ് ചെയ്യുമ്പോള്‍ 0000 എന്ന കോഡ് ഉപയോഗിക്കുക.


മുന്നറിയിപ്പ്: ഹാക്കിംഗ് ഒരു സൈബര്‍ കുറ്റമാണ്. കൌതുകത്തിനു വേണ്ടി ഇട്ട ഒരു പോസ്റ്റാണ് ഇത്. ആരും ഈ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്യാതിരിക്കുക.  

7 comments:

Unknown August 17, 2012 at 7:38 PM  

പറഞ്ഞ പോലെ ചെയ്തിട്ടുണ്ട്
എന്താ സംഭവിക്കുക എന്ന് നോക്കട്ടെ

APJ August 18, 2012 at 6:13 PM  

എന്നിട്ട് ആര്‍ക്കെങ്കിലും പണി കൊടുത്തോ???

Abid Omar September 21, 2012 at 2:07 PM  

ഇത് കൊണ്ട് പലര്‍ക്കും പല പണിയും ചെയ്യാം...ശത്രുവിന്‍റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒബാമയെ കൊല്ലുമെന്ന് പറയാം...


സംഗതി അപകടകരമാണ്....ദുഷ്ട്ടന്‍ ന്‍റെ കഴില്‍ എത്തിയാല്‍...

alimajaf September 21, 2012 at 2:08 PM  

ഇത് കൊള്ളാം. ലവന്റെ ഫോനിന്നു ലവളുടെ ഫോണിലേക്ക് ഒരു മിസ്കാല്‍, അവള്‍ അവനെ ഒന്ന് നോക്കുന്നു. അവന്‍ ഒന്നും അറിയാത്ത പോലെ ഇരിക്കുന്നു. പിന്നിലെ ബെഞ്ചില്‍ ഇരുന്നു ഞാനും കൂട്ടുക്കാരും ചിരിക്കുന്നു. ഇങ്ങനത്തെ പണികള്‍ ഒപ്പിക്കാന്‍ സൂപ്പര്‍.

ഷാജു അത്താണിക്കല്‍ September 22, 2012 at 1:29 PM  

ആശംസകൾ

ലംബൻ September 22, 2012 at 6:20 PM  

ഇത് എട്ടിന്‍റെ പണി കൊടുക്കാന്‍ പറ്റിയ സാധനം ആണല്ലോ.

safeer November 6, 2012 at 11:18 AM  

സൂപ്പര്‍ ബ്ലുടൂത്ത് ഹാക്ക് v ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു പക്ഷെ win rar archive മോടെലിലാണ് ഡൌണ്‍ലോഡ് ആയത്‌ . ഇത് എങ്ങിനെ എന്റെ മൊബൈലിലേയ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാനാവും .ദയവു ചെയ്തു പറഞ്ഞു തരിക

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP