Powered by Blogger.

message

ഒരു പുതിയ ബ്ലോഗ്‌ കൂടി തുടങ്ങി.... anandsplash.blogspot.in ഇതാണ് ബ്ലോഗ്‌...., എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ കുറിച്ചിടാന്‍ തുടങ്ങിയ ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം......

വിലപ്പെട്ട സമയം

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

നെറ്റിന്‍റെ സ്പീഡ് കൂട്ടാം 20 %

>> Wednesday, August 1, 2012

നെറ്റ് ഉപയോഗിക്കുന്നതിനു സ്പീഡ് കുറവാണെന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ സ്പീഡ് കൂട്ടാന്‍ ഒരു നുറുങ്ങു വിദ്യ പറഞ്ഞു തരാം.... മൈക്രോസോഫ്റ്റ് സാധാരണ 20 % ബാന്‍ഡ് വിഡ്ത്ത് അവരുടെ ആവശ്യങ്ങളായ വിന്‍ഡോസ്‌ അപ്ഡേറ്റ് എറര്‍ റിപ്പോര്‍ട്ട് സെന്റിംഗ് എന്നിവക്കായി മാറ്റി വെക്കാറുണ്ട്. ഇത്  നമ്മളുടെ നെറ്റ് ഉപയോഗത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. മൈക്രോസോഫ്റ്റ് നമ്മളോട് ചെയ്യുന്ന ഈ കൊലച്ചതി കാരണം നമ്മളുടെ നെറ്റിന്‍റെ സ്പീഡ് ഏകദേശം 20 % കണ്ടു കുറയുന്നു. 


                                  

പോസ്റ്റ് നീട്ടാനായി ഒന്നും എഴുതുന്നില്ല. എങ്ങനെ നെറ്റിന്‍റെ സ്പീഡ് കൂട്ടാം എന്നങ്ങു പറഞ്ഞേക്കാം.


ആദ്യം സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്തു gpedit.msc എന്ന് ടൈപ് ചെയ്തു എന്റര്‍ കൊടുക്കുക. ഇനി താഴെ പറയുന്ന വഴിയേ പോകുക.--> Local Computer Policy
--> Computer Configuration
--> Administrative Templates
--> Network
--> QOS Packet Scheduler
--> Limit Reservable Bandwidth.
  ഇനി Limit Reservable bandwidth എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഡിഫോള്‍ട്ട് ആയി അതില്‍ not configured എന്നായിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. അതില്‍ വിവരണമായി കൊടുത്തിട്ടുള്ളത് വായിച്ചു നോക്കൂ.... അപ്പോഴറിയാം ഞാന്‍ മുന്‍പ് പറഞ്ഞ മൈക്രോസോഫ്റ്റിന്റെ കൊലച്ചതി." By default, the Packet Scheduler limits the system to 20 percent of the bandwidth of a connection, but you can use this setting to override the default." എന്നാണു അവര്‍ നിലവിലെ സെറ്റിങ്ങിനെ കുറിച്ചു വിവരിക്കുന്നത്. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം? നമ്മള്‍  ENABLE എന്നത് സെലക്റ്റ് ചെയ്തു 20 % എന്നുള്ളത് മാറ്റി 0 ആക്കി സെറ്റ് ചെയ്യണം. ഇപ്പോള്‍ നമ്മുടെ വിന്‍ഡോസ്‌ അവരുടെ ആവശ്യത്തിനായി ഒന്നും തന്നെ റിസര്‍വ് ചെയ്തു വെച്ചിട്ടില്ല. ഇനി നോക്കിക്കോ നെറ്റിനു സ്പീഡ് കൂടിയിട്ടുണ്ടോന്നു.......9 comments:

Talent peekay August 17, 2012 at 7:47 PM  

ഇന്ന്‍ ആദ്യമാന് താങ്കളുടെ ബ്ലോഗില്‍ വന്നത് സംഭവം നന്നായിട്ടുണ്ട്
ഓപ്പണായി പറയട്ടെ ഇവന്‍ ഒരു പുപ്പുലി തന്നെ

Anandan Kottiyam August 18, 2012 at 6:16 PM  

എങ്കില്‍ പിന്നെ ഒന്ന് ഫോളോ ചെയ്തൂടെ????

ജ്യോതിസ് August 30, 2012 at 8:36 AM  

കൊള്ളാം.............. അഭിനന്ദനങ്ങള്‍

ഷാജു അത്താണിക്കല്‍ September 20, 2012 at 1:07 PM  

nice

Arun Kappur September 20, 2012 at 3:55 PM  

ഉപയോഗപ്രദമായ ഒരു വിവരം നല്‍കിയതിനു നന്ദി.

ഇലക്ട്രോണിക്സ് കേരളം November 24, 2012 at 2:13 PM  

വളരെയധികം ഉപകാരപ്രദമായ ലേഖനം അല്‍പ്പം കൂടി വിശദീകരണം ആവാമായിരുന്നു.അഭിനന്ദനനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോട്.. നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഈ സൈറ്റ്
സന്ദര്‍ശിക്കണം

Anonymous February 28, 2013 at 10:48 AM  

കലക്കി സാറെ കലക്കി ........എന്നാലും വിന്‍ഡോസിന്‍റെ കൊലചതി പരിചയപ്പെടുത്തി തന്നതിന് ഒരായിരം Thanks.......

anil pk March 13, 2013 at 11:05 PM  

നന്ദി

shibu January 24, 2014 at 4:45 PM  

good

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP