Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

ബ്ലോഗിലെ കള്ളന്മാരെ തടയാം....

>> Saturday, July 28, 2012

ബ്ലോഗ്‌ ഭൂലോകത്ത് ഒരുപാട് കള്ളന്മാരുണ്ട്. നമ്മള്‍ ഉറക്കമൊഴിച്ചിരുന്നു എഴുതിയുണ്ടാക്കുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ യാതൊരു നാണവുമില്ലാതെ കോപ്പി ചെയ്തോന്ടങ്ങ്‌ പോകും. അത് വല്ല നല്ല കാര്യത്തിനും ഉപയോഗിക്കുകയാണെങ്കില്‍ ക്ഷെമിക്കാം, എന്നാല്‍ ഈ ഭൂലോക കള്ളന്മാര്‍ ചെയ്യുന്നതോ? കോപ്പി ചെയ്ത പോസ്റ്റ് അവരുടെ ബ്ലോഗിലങ്ങു പോസ്റ്റ് ചെയ്യും. കഷ്ടപ്പെട്ട് ബ്ലോഗെഴുതിയ നമ്മളാരായി? ഇത് ഒരു പരിധി വരെയെങ്കിലും തടഞ്ഞേ പറ്റൂ.... ബ്ലോഗിലെ ഈ കള്ളന്മാര്‍ സ്വയം പല പ്രശ്നങ്ങള്‍ വരുത്തിവെക്കുന്നു എന്ന് മാത്രമല്ല, സ്വന്തം ഭാവി കലയുകയുമാണ് ചെയ്യുന്നത്. 
നെറ്റില്‍ നിന്ന് കിട്ടുന്ന പല വിവരങ്ങളും പോസ്റ്റ് ചെയ്യാന്‍ ഉപയോഗിക്കാമെങ്കിലും ഒരു പോസ്റ്റ് മുഴുവന്‍ കോപ്പി അടിക്കുന്നത് മാന്യന്മാര്‍ക്കു ചേര്‍ന്ന പണിയല്ല.


                       ഇനി കോപ്പി തടയാനുള്ള ചില മാര്‍ഗങ്ങള്‍ പറഞ്ഞു തരാം.
ഒന്നാമത്തെ മാര്‍ഗം.

  1. Log into your blogger dashboard.
  2. Navigate to your blog’s Layout >> Page Elements page.
  3. Now add a new widget by navigating to Add a Gadget >> HTML / JavaScript
  4. Add the following code to HTML / JavaScript box.


<script language=”JavaScript”>
<!–
//Disable right mouse click Script
//By Maximus (maximus@nsimail.com) w/ mods by DynamicDrive
//For full source code, visit http://www.dynamicdrive.com
var message=”Function Disabled!”;
///////////////////////////////////
function clickIE4(){
if (event.button==2){
alert(message);
return false;
}
}
function clickNS4(e){
if (document.layers||document.getElementById&&!document.all){
if (e.which==2||e.which==3){
alert(message);
return false;
}
}
}
if (document.layers){
document.captureEvents(Event.MOUSEDOWN);
document.onmousedown=clickNS4;
}
else if (document.all&&!document.getElementById){
document.onmousedown=clickIE4;
}
document.oncontextmenu=new Function(“alert(message);return false”)
// –>
</script>

ഇനി വിട്ഗെറ്റ്‌ സേവ് ചെയ്യുക.

രണ്ടാമത്തെ മാര്‍ഗം....


ഇതു മലയാളത്തിലെ ബ്ലോഗിങ് അതികായന്‍ മുല്ലൂക്കാരന്‍ പറഞ്ഞു തന്ന വിദ്യയാണ്.


ഇത് അല്‍പം പണിയുള്ള സംഗതിയാണ്. ആദ്യമായി ടെമ്പ്ലേറ്റ് ബാക്കപ്പ് ചെയ്തു സൂക്ഷിക്കുക. പിന്നീട് html എഡിറ്റ് ചെയ്യുക. 
ആദ്യം <head>  കണ്ടു പിടിക്കുക(ctrl +F ). അതിനു തൊട്ടു താഴെയായി ഈ കോഡ്‌ ചേര്‍ക്കുക.



<!-- disable copy paste http://indradhanuss.blogspot.com-->
<script language='JavaScript1.2'>
function disableselect(e){
return false
}
function reEnable(){
return true
}
document.onselectstart=new Function ("return false")
if (window.sidebar){
document.onmousedown=disableselect
document.onclick=reEnable
}
</script>

ഇനി </head>  കണ്ടുപിടിക്കുക.അതിനു തൊട്ടു താഴെ ഈ കോഡ്‌ ചേര്‍ക്കുക.



<body oncontextmenu='return false;'>
Ind disable</body>

ഇതു അല്‍പം പടാനെങ്കിലും ഫലപ്രദമാണ്. ഒരു റൈറ്റ് ക്ലിക്കും കോപ്പിയും നടക്കില്ല.

ഇത് സത്യസന്ധരായ ബ്ലോഗര്‍മാര്‍ക്ക് നിങ്ങളുടെ ബ്ലോഗില്‍ നിന്നും ആവശ്യമുള്ള കോഡുകള്‍ കോപ്പി ചെയ്യാന്‍ പറ്റില്ല എന്നത് ഒരു പോരായ്മയാണ്, ആവശ്യമുള്ളവര്‍ക്ക് അവരുടെ മെയില്‍ വാങ്ങി ഒരു മെയില്‍ അയച്ചു കൊടുത്താല്‍ ആ പ്രശ്നവും തീരും. 

പണിയരിയാവുന്നവന്റെ അടുത്ത് ഈ പണിയൊന്നും നടക്കില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.... നമ്മള്‍ ഇക്കണ്ട പണിയൊക്കെ ചെയ്തിട്ടും നല്ല മിടുക്കന്മാര്‍ നമ്മുടെ പോസ്റ്റും കൊണ്ട് മുങ്ങിയാല്‍ എന്ത് ചെയ്യും? അങ്ങനെ എവിടെയെങ്കിലും കാണാന്‍ ഇടയായാല്‍ ആ വ്യക്തിക്ക് ഇത് എന്‍റെ പോസ്റ്റാണ് എന്ന് കാണിച്ചു ഒരു മെയില്‍ അയക്കുക. അത് അവരുടെ ബ്ലോഗില്‍ നിന്നും നീക്കം ചെയ്യാനും ആവശ്യപ്പെടുക. ഒരു 7 ദിവസത്തെ സമയം അവര്‍ക്ക് നല്‍കാം. അതിനകം അവര്‍ മാറ്റിയാല്‍ നമ്മള്‍ വിജയിച്ചു. അത് കഴിഞ്ഞും മാറ്റിയില്ലെങ്കില്‍ കുറച്ചു കൂടി കടുത്ത ഭാഷയില്‍ ഒരു മെയില്‍ കൂടി അയക്കാം. ഒരു രണ്ടു ദിവസത്തെ സമയം കൂടി നല്‍കാം. എന്നിട്ടും അവര്‍ മാറ്റിയില്ലെങ്കില്‍ നമുക്ക് കടുത്ത നടപടികളിലേക്ക് കടക്കാം. 

അവ എന്തൊക്കെയാനെന്നല്ലേ? പറഞ്ഞു തരാം.


ഇതൊക്കെ ചെയ്യുന്ന പക്ഷം നിങ്ങള്ക്ക് അവരുടെ ബ്ലോഗ്‌ ഈ ഭൂലോകത്ത് നിന്ന് നീക്കം ചെയ്യുന്ന വരെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാം. എന്നാല്‍ കോടിക്കണക്കിനു ബ്ലോഗര്‍മാരുള്ള ഈ ഭൂലോകത്ത് ഈ നടപടി എത്രമാത്രം പ്രവര്ത്തികമാകും എന്നത് സംശയമാണ്.

ഇനി മറ്റു ചില വഴികള്‍, ഇത് നിങ്ങളുടെ പോസ്റ്റുകള്‍ മറ്റാരെങ്കിലും അടിച്ചുമാറ്റിയോ എന്നറിയാനുള്ള കുറച്ചു വേലകളാണ്.

ഇത് നടക്കുന്നത് CopyGator , CopyrightSpot  , CopyScape എന്നുള്ള സൈറ്റുകള്‍ വഴിയാണ്. ഇത് വഴി നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ നേരിട്ട് അടിച്ചു മാറ്റിയ വീരന്മാരെ നമുക്ക് ട്രെയ്സ് ചെയ്യാം.  

ഈറ്റവും നല്ല മാര്‍ഗം സന്മാര്‍ഗികലാകുക എന്നതാണ്..... മലയാളികളായ നമുക്ക് സന്മാര്‍ഗികലാകാം എന്ന് പ്രഖ്യാപിച്ചു കൊണ്ട് എന്‍റെ ഈ എളിയ പോസ്റ്റ് ഞാന്‍ ചുരുക്കുന്നു......




0 comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP