Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

3 ജിയിലേക്ക് മാറാന്‍

>> Saturday, August 18, 2012

ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളും 3 ജി സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്നുണ്ട്.കൂടുതല്‍ സൌകര്യമുള്ള 3 ജി ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ഒരു 3 ജി സിം കൂടി സംഘടിപ്പിച്ചാല്‍ അതിവേഗ നെറ്റ്വര്‍ക്കിങ്ങിലേക്ക് കടക്കാന്‍ കഴിയും.2 ജി സിം ആണ് നിങ്ങളുടെ പക്കല്‍ ഉള്ളതെങ്കില്‍ 3 ജി സേവനത്തിനു വേറെ സിം എടുക്കുകയോ നമ്പര്‍ മാറ്റുകയോ ഒന്നും വേണ്ട... 2 ജിയില്‍ നിന്ന് കൊണ്ട് തന്നെ 3 ജിയിലേക്ക് മാറാന്‍ കഴിയും.ഒരു എസ്എംഎസ് അയക്കേണ്ട കാര്യമേ ഉള്ളൂ.... ഇനി എങ്ങനെ എസ്എംഎസ് അയക്കണം എന്ന് നോക്കാം....

എയര്‍ടെല്‍ 3 ജി ആക്ടിവേറ്റ് ആക്കാന്‍ ACT 3 G എന്ന് ടൈപ് ചെയ്തു 121ലേക്ക് മെസേജ് അയക്കുക...

ടാറ്റാ ടോക്കൊമോയില്‍ ആക്ടിവേറ്റ് ചെയ്യാന്‍ ACT 3 G എന്ന് ടൈപ് ചെയ്തു 53333 എന്ന നമ്പരിലേക്ക് മെസേജ് അയക്കുക.

ഐടിയയില്‍ ആക്ടിവേറ്റ് ചെയ്യാന്‍ ACT 3 G എന്ന് 12345ലേക്ക് മെസേജ് അയക്കുക.

വോടഫോനില്‍ 3 ജി ലഭിക്കാന്‍ ACT 3 G എന്ന് 111ലേക്കോ 144ലേക്കോ മെസേജ് ചെയ്യുക 

ബിഎസഎന്‍എല്ലില്‍  കിട്ടാന്‍ M3G എന്ന് 53733ലേക്ക് മെസേജ് അയക്കുക.

എയര്‍സെല്‍ 3 ജി സേവനം കിട്ടാന്‍ START 3G എന്ന് 121ലേക്ക് അയക്കുക.

റിലയന്‍സില്‍ 3 ജി കിട്ടാന്‍ 18001003333ലേക്ക് വിളിച്ചു നിര്‍ദേശങ്ങള്‍ കേള്‍ക്കുക.... 

വിന്‍ഡോസ്‌ 8 ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം.....

>> Friday, August 10, 2012

വിന്‍ഡോസിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് വിന്‍ഡോസ്‌ 8. ഇത് നിങ്ങളുടെ കമ്പ്യൂട്ടെരില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആദ്യം ചെയ്യേണ്ടത് വിന്‍ഡോസ്‌ 8 ഡൌണ്‍ലോഡ് ചെയ്തു ഒരു ഡിവിഡി വാങ്ങി അതിലേക്കു മാറ്റി ഒരു ബൂടബിള്‍  സിഡി ഉണ്ടാക്കുക എന്നതാണ്....ഇതിനുള്ള ഐഎസ്ഒ ഫയല്‍ ഇവിടെ നിന്നും


                                               
ആദ്യം വിന്‍ഡോസ്‌ 8 ബൂടബില്‍ ഡിസ്ക് കമ്പ്യൂട്ടെരില്‍ ഇട്ട ശേഷം സിസ്റ്റെം റീസ്റ്റോര്‍ ചെയ്യുക. ഇനി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി കീബോര്‍ഡില്‍ ഏതെങ്കിലും കീ അമര്‍ത്തുക.
                   ആദ്യം വിന്‍ഡോസ്‌ ഈസ്‌ സ്റ്റാര്‍ട്ടിംഗ് എന്ന് പറഞ്ഞു റണ്ണിംഗ് തുടങ്ങുന്നതാണ്. അല്‍പ്പം കഴിയുമ്പോള്‍ വിന്‍ഡോസ്‌ സ്ടാര്ട്ടിംഗ് എന്നാ സ്ക്രീന്‍ വരും. അതിനു ശേഷം ഭാഷയും രാജ്യവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരും. ഇത് രണ്ടും തിരഞ്ഞെടുത്തു നെക്സ്റ്റ് അടിക്കുക. തുടര്‍ന്ന് ഇന്‍സ്റ്റാള്‍ നൌ അമര്‍ത്തുക. തുടര്‍ന്ന് തീം ആന്‍ഡ്‌ കണ്ടീഷന്‍ എന്ന് ചോദിക്കും, അത് ഒകെ കൊടുത്തു നെക്സ്റ്റ് അമര്‍ത്തുക. തുടര്‍ന്ന് വരുന്നതില്‍ രണ്ടാമത്തെ ഓപ്ഷന്‍ എടുത്തു ഒകെ കൊടുക്കുക.
                    അടുത്ത മെനുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡ്രൈവ് ചോദിക്കും. ഡ്രൈവ് തിരഞ്ഞെടുത്തു ഇന്‍സ്റ്റാള്‍ ചെയ്യുക.അതല്ല പാര്ടീശന്‍ ചെയ്യണമെങ്കില്‍ അഡ്വാന്‍സ്ട് ബട്ടന്‍ അമര്‍ത്തി പാര്‍ട്ടീഷന്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് അല്‍പ്പ നേരം കാത്തു നില്‍ക്കുക. വിന്‍ഡോസ്‌ ഫയല്‍ ഇന്‍സ്റ്റാള്‍ ആകുന്നതാണ്.
                    ഫയലുകള്‍ എല്ലാം ലോഡ് ആയിക്കഴിയുമ്പോള്‍ സിസ്റ്റെം റീബൂട്ട് ആകുന്നതാണ്.റീബൂട്ട് കഴിഞ്ഞു സിസ്റ്റെം പൂര്‍ണമായി വരുന്നിടം വരെ നിങ്ങള്‍ കീബോര്‍ഡില്‍ ഒരു കീയും അമര്‍ത്തരുത്.അമര്‍ത്തിയാല്‍ സെറ്റ്അപ്പ്‌ ക്യാന്‍സല്‍ ആയി ആദ്യം മുതല്‍ ഇന്‍സ്റ്റലേഷന്‍ നടക്കും.
                    റീബൂട്ട് കഴിഞ്ഞു അല്‍പ്പസമയം കാത്തു നില്‍ക്കുക. വിന്‍ഡോസ്‌ ലോഡ് ആകുന്നതാണ്.വീണ്ടും ഫയലുകള്‍ ലോഡ് ആയ ശേഷം ഒരിക്കല്‍ കൂടി റീബൂട്ട് നടക്കുന്നതാകും.
                     ശ്രദ്ധിക്കുക-റീബൂട്ട് കഴിഞ്ഞു സിസ്റ്റെം പൂര്‍ണമായി വരുന്നിടം വരെ നിങ്ങള്‍ കീബോര്‍ഡില്‍ ഒരു ബട്ടനും അമര്ത്തരുത്.
                     ലോഡിംഗ് കഴിഞ്ഞു വരുന്ന മെനുവില്‍ നിങ്ങളുടെ പേര് നല്‍കി നെക്സ്റ്റ് കൊടുക്കുക.തുടര്‍ന്ന് വരുന്ന ടാബില്‍ കണ്ടിന്യൂ കൊടുക്കുക.തുടര്‍ന്ന് വരുന്ന നാല് പേജുകളില്‍ നെക്സ്റ്റ് ക്ലിക്ക് ചെയ്തു പോകുക.
                     അടുത്തതായി വരുന്ന പേജില്‍ യൂസെര്‍നെയിം,പാസ്‌വേര്‍ഡ്  എന്നിവ നല്‍കി നെക്സ്റ്റ് അടിക്കുക.അല്‍പ്പസമയം കാത്തുനില്‍ക്കുക.അപ്പോള്‍ ബൂട്ടിംഗ് സ്ക്രീന്‍ വന്നു വിന്‍ഡോസ്‌ 8 ലോഡ് ആകുന്നതാണ്. ഇത്രയും ആയാല്‍ വിന്‍ഡോസ്‌ 8 പൂര്‍ണമായും ഇന്‍സ്റ്റോള്‍ ആവുന്നതാണ്......                         

ബ്ലോഗിനെ പരസ്യപ്പെടുത്താം ഫ്രീയായി.....

>> Thursday, August 9, 2012

ഈ ചിത്രം ഒന്ന് നോക്കൂ.... എന്റെ ബ്ലോഗാണ്... ഇതില്‍ ചുവപ്പ് വട്ടം വരച്ചിരിക്കുന്നത് മറ്റുള്ളവരുടെ ബ്ലോഗില്‍ നിന്നും എന്റെ ബ്ലോഗിലേക്കൊരു ലിങ്ക് കൊടുക്കാനാണ്. ഇതെങ്ങനെയാണ് നിങ്ങളുടെ ബ്ലോഗില്‍ ഇടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ആ എളുപ്പമുള്ള പ്രക്രിയ ഞാന്‍ നിങ്ങള്ക്ക് പറഞ്ഞു തരാം.....

                                  
ഇത് പോലുരു ബോക്സ്‌ നിങ്ങളുടെ ബ്ലോഗില്‍ കൊടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഒരു html വിട്ജെറ്റ്‌ ആയി നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ത്താല്‍ മതിയാകും....


<textarea rows="3" cols="30" readonly="readonly">
<a href="ഇവിടെ ബ്ലോഗ്‌ അട്രെസ് " target="_blank"><img border="0" alt="Time Pass" width="80" src="ഇവിടെ ഇമേജ് യു ആര്‍ എല്‍ " height="15"/></a>
</textarea>

മലയാളം യുണികോഡ് ഫോണ്ടുകള്‍ മൊബൈലില്‍ വായിക്കാം

>> Tuesday, August 7, 2012

മൊബൈലില്‍ യുണികോഡ് ഫോണ്ട് വായിക്കാന്‍ പറ്റാത്ത ഒരുപാട് പേരെ എനിക്കറിയാം.....
യുണികോഡ് വഴി ടൈപ് ചെയ്ത ഫോണ്ടുകള്‍ എങ്ങനെയാണ് മൊബൈലില്‍ വായിക്കുന്നത്?
പലര്‍ക്കും അറിയാവുന്ന ഈ കുഞ്ഞു അറിവ് മറ്റൊരു വലിയ വിഭാഗത്തിനു അറിയില്ല..... അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്.....

അപ്പൊ എങ്ങനാ ഐശ്വര്യമായിട്ടങ്ങു തുടങ്ങുവല്ലേ..... തല്‍ക്കാലം ഗുരുദക്ഷിണ ഒന്നും വേണ്ട.... ഞാന്‍ ഫ്രീയായി പഠിപ്പിച്ചു തന്നേക്കാം....


  1. ആദ്യം നിങ്ങളുടെ ഫോണില്‍ "opera mini " എന്ന ബ്രൌസര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
  2. ഒപെര മിനി തുറക്കുക....
  3. ഇനി അഡ്രെസ്സ് ബാറില്‍ config: എന്ന് ടൈപ് ചെയ്യുക.
  4. ഇപ്പോള്‍ power user settings എന്ന പേജില്‍ എത്തിച്ചേരും.
  5. ഇനി താഴേക്കു സ്ക്രോള്‍ ചെയ്യുക.
  6. ഇനി Use bitmap fonts for complex scripts എന്ന സെറ്റിംഗ് no എന്ന് കാണുന്നത് Yes എന്നാക്കി കൊടുക്കുക.
  7. ശേഷം സെറ്റിംഗ്സ് സേവ് ചെയ്യുക.
ഇതിനു ശേഷം മലയാളം യുണികോഡ് ഫോണ്ടുകളുള്ള വെബ്സൈറ്റുകള്‍  ഫെയ്സ്ബുക് പേജുകള്‍ മുതലായവ തുറന്നു നോക്കാവുന്നതാണ്.

ഇനി ഗുരുദക്ഷിണ വെച്ചോളൂ..... പൈസ ഒന്നും തല്‍ക്കാലം വേണ്ട... രണ്ടു കമന്റ്‌ അടിച്ചിട്ടു പൊയ്ക്കോ....




ബ്ലോഗില്‍ ഒരു ഫോട്ടോ സ്ലൈഡ്ഷോ ഇടാം

>> Thursday, August 2, 2012

ബ്ലോഗില്‍ നിങ്ങളുടെ ഫോട്ടോകളുടെ ഒരു സ്ലൈഡ്ഷോ ഉണ്ടാക്കണം എന്ന് തോന്നിയിട്ടുണ്ടോ? അതിനെന്താ ചെയ്യുക? കാര്യം വളരെ എളുപ്പമാണ്..... ആദ്യം  
 Google Picasa എന്ന ഗൂഗിളിന്‍റെ ഫോട്ടോ സൂക്ഷിപ്പുകാരനിലേക്ക് പോകുക.... അതിനു മുന്‍പ് ആദ്യമേ സ്ലൈഡ്ഷോയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഫോട്ടോകള്‍ കമ്പ്യൂട്ടെരില്‍ ഒരു ഫോള്‍ടെരിലാക്കി സൂക്ഷിച്ചാല്‍ നന്നായിരിക്കും. വേഗം എടുത്തു പെരുമാറാമല്ലോ.....




അപ്ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്തു തിരഞ്ഞെടുത്തു വെച്ചിരിക്കുന്ന ഫോട്ടോകള്‍ പിക്കാസയിലേക്ക് കയറ്റുക..... ആല്‍ബം പ്രൈവസി Limited, anyone with the link എന്നാക്കാന്‍ ശ്രെധിക്കുമല്ലോ.... എല്ലാം കഴിഞ്ഞു ആല്‍ബത്തില്‍ ക്ലിക്ക് ചെയ്തു അത് തുറക്കുക. വലതു ഭാഗത്ത് കാണുന്ന Link to this album എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

തുടര്‍ന്ന് Embed Slideshow എന്നതിലും ക്ലിക്ക് ചെയ്യുക.
 
തുടര്‍ന്ന് വരുന്ന ജാലകത്തിലെ മഞ്ഞ ബോക്സിലെ കോഡ്‌ കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ സ്ലൈഡ്ഷോ ഇടാന്‍ പറ്റിയ സ്ഥലത്ത് ഒരു html /java വിട്ഗെറ്റ്‌ ആയി ആഡ് ചെയ്യുക.... സംഗതി ശുഭം......

ഹാക്ക് ചെയ്യാം മൊബൈല്‍ ഫോണ്‍

കൂട്ടുകാരന്‍റെ അല്ലെങ്കില്‍ അടുത്തിരിക്കുന്നവന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ വിളിക്കണം, അല്ലെങ്കില്‍ ഒരു മെസേജ് അയക്കണം, നമ്മള്‍ എന്ത് ചെയ്യും? മാന്യമായി അവരോടു ഫോണ്‍ ചോദിക്കും. ചിലര്‍ തരും. നമ്മള്‍ വാങ്ങി ഉപയോഗിച്ചു അല്പം മാന്യതയ്ക്ക് ഒരു നന്ദിയും പറയും. പ്രശ്നം തീര്‍ന്നു. എന്നാല്‍ ചില ആരു പിശുക്കന്മാര്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു നമ്മളെ ഒഴിവാക്കാന്‍ ശ്രെമിക്കും. ചിലര്‍ ഉടനെ ഫോണില്‍ ബാലന്‍സ് ചെക്ക് ചെയ്തു സീറോ ബാലന്‍സ് നമ്മളെ കാണിക്കുകയും ചെയ്യും. അങ്ങനുള്ള പാവപ്പെട്ടവന്മാരെ വേര്യ്തെ വിട്ടേക്കണം. എന്നാല്‍ ഫോണ്‍ നിറയെ ബാലന്‍സും വെച്ചു ഒരുത്തനും കൊടുക്കാത്തവരാനെങ്കിലോ? അവന്‍ ഒരു പണി അര്‍ഹിക്കുന്നു. അങ്ങനെയുള്ളവന്മാര്‍ക്കുള്ള പണിയാണ് ഞാന്‍ ഇന്ന് പറഞ്ഞു തരുന്നത്. ശ്രെധിച്ചു കേട്ടോണം.....
           ഈ സാധനത്തിന്‍റെ പേരെന്താണെന്ന് ആദ്യം അങ്ങ് പറഞ്ഞേക്കാം. Super Bluetooth Hack v.1.8 എന്നാണു ഈ സാധനത്തിന്‍റെ പേര്. ഇത് കൊണ്ട് നമുക്ക് അവരുടെ ഫോണില്‍ നിന്നും ഒരു കോള്‍ വിളിക്കാം എന്ന് മാത്രമല്ല, ആ ഫോണില്‍ എന്ത് പണി വേണേല്‍ കാണിക്കാം. നമ്മുടെ ഫോണില്‍ നിന്ന് കോള്‍ വിളിച്ചാലും ബാലന്‍സ് പോകുന്നത് അവരുടെ ഫോണില്‍ നിന്നായിരിക്കും.


ആദ്യം ഈ സംഗതി അങ്ങ് ഡൌണ്‍ലോഡ് ചെയ്തേക്ക്‌..........


സിപ്‌ ഫോള്‍ഡര്‍ ആയിരിക്കും കിട്ടുന്നത്. അത് അന്‍സിപ്പ് ചെയ്യുക. എന്നിട്ട് അത് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് കയറ്റി ഇന്‍സ്റ്റോള്‍ ചെയ്യുക. ഇപ്പോള്‍ നമ്മുടെ ഹാക്കര്‍ പ്രവര്‍ത്തനസജ്ജമായി. ഇനി ഈ സോഫ്റ്റ്‌വെയര്‍ വെച്ചു മറ്റു ഡിവൈസുകളെ തിരയുക. ഡിവൈസുകളെ കണക്റ്റ് ചെയ്യുമ്പോള്‍ 0000 എന്ന കോഡ് ഉപയോഗിക്കുക.


മുന്നറിയിപ്പ്: ഹാക്കിംഗ് ഒരു സൈബര്‍ കുറ്റമാണ്. കൌതുകത്തിനു വേണ്ടി ഇട്ട ഒരു പോസ്റ്റാണ് ഇത്. ആരും ഈ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്യാതിരിക്കുക.  

നെറ്റിന്‍റെ സ്പീഡ് കൂട്ടാം 20 %

>> Wednesday, August 1, 2012

നെറ്റ് ഉപയോഗിക്കുന്നതിനു സ്പീഡ് കുറവാണെന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ സ്പീഡ് കൂട്ടാന്‍ ഒരു നുറുങ്ങു വിദ്യ പറഞ്ഞു തരാം.... മൈക്രോസോഫ്റ്റ് സാധാരണ 20 % ബാന്‍ഡ് വിഡ്ത്ത് അവരുടെ ആവശ്യങ്ങളായ വിന്‍ഡോസ്‌ അപ്ഡേറ്റ് എറര്‍ റിപ്പോര്‍ട്ട് സെന്റിംഗ് എന്നിവക്കായി മാറ്റി വെക്കാറുണ്ട്. ഇത്  നമ്മളുടെ നെറ്റ് ഉപയോഗത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. മൈക്രോസോഫ്റ്റ് നമ്മളോട് ചെയ്യുന്ന ഈ കൊലച്ചതി കാരണം നമ്മളുടെ നെറ്റിന്‍റെ സ്പീഡ് ഏകദേശം 20 % കണ്ടു കുറയുന്നു. 


                                  

പോസ്റ്റ് നീട്ടാനായി ഒന്നും എഴുതുന്നില്ല. എങ്ങനെ നെറ്റിന്‍റെ സ്പീഡ് കൂട്ടാം എന്നങ്ങു പറഞ്ഞേക്കാം.


ആദ്യം സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്തു gpedit.msc എന്ന് ടൈപ് ചെയ്തു എന്റര്‍ കൊടുക്കുക. ഇനി താഴെ പറയുന്ന വഴിയേ പോകുക.



--> Local Computer Policy
--> Computer Configuration
--> Administrative Templates
--> Network
--> QOS Packet Scheduler
--> Limit Reservable Bandwidth.
  



ഇനി Limit Reservable bandwidth എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഡിഫോള്‍ട്ട് ആയി അതില്‍ not configured എന്നായിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. അതില്‍ വിവരണമായി കൊടുത്തിട്ടുള്ളത് വായിച്ചു നോക്കൂ.... അപ്പോഴറിയാം ഞാന്‍ മുന്‍പ് പറഞ്ഞ മൈക്രോസോഫ്റ്റിന്റെ കൊലച്ചതി." By default, the Packet Scheduler limits the system to 20 percent of the bandwidth of a connection, but you can use this setting to override the default." എന്നാണു അവര്‍ നിലവിലെ സെറ്റിങ്ങിനെ കുറിച്ചു വിവരിക്കുന്നത്. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം? നമ്മള്‍  ENABLE എന്നത് സെലക്റ്റ് ചെയ്തു 20 % എന്നുള്ളത് മാറ്റി 0 ആക്കി സെറ്റ് ചെയ്യണം. ഇപ്പോള്‍ നമ്മുടെ വിന്‍ഡോസ്‌ അവരുടെ ആവശ്യത്തിനായി ഒന്നും തന്നെ റിസര്‍വ് ചെയ്തു വെച്ചിട്ടില്ല. ഇനി നോക്കിക്കോ നെറ്റിനു സ്പീഡ് കൂടിയിട്ടുണ്ടോന്നു.......







what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP