Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

വിന്‍ഡോസ്‌ 8 ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം.....

>> Friday, August 10, 2012

വിന്‍ഡോസിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് വിന്‍ഡോസ്‌ 8. ഇത് നിങ്ങളുടെ കമ്പ്യൂട്ടെരില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആദ്യം ചെയ്യേണ്ടത് വിന്‍ഡോസ്‌ 8 ഡൌണ്‍ലോഡ് ചെയ്തു ഒരു ഡിവിഡി വാങ്ങി അതിലേക്കു മാറ്റി ഒരു ബൂടബിള്‍  സിഡി ഉണ്ടാക്കുക എന്നതാണ്....ഇതിനുള്ള ഐഎസ്ഒ ഫയല്‍ ഇവിടെ നിന്നും


                                               
ആദ്യം വിന്‍ഡോസ്‌ 8 ബൂടബില്‍ ഡിസ്ക് കമ്പ്യൂട്ടെരില്‍ ഇട്ട ശേഷം സിസ്റ്റെം റീസ്റ്റോര്‍ ചെയ്യുക. ഇനി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി കീബോര്‍ഡില്‍ ഏതെങ്കിലും കീ അമര്‍ത്തുക.
                   ആദ്യം വിന്‍ഡോസ്‌ ഈസ്‌ സ്റ്റാര്‍ട്ടിംഗ് എന്ന് പറഞ്ഞു റണ്ണിംഗ് തുടങ്ങുന്നതാണ്. അല്‍പ്പം കഴിയുമ്പോള്‍ വിന്‍ഡോസ്‌ സ്ടാര്ട്ടിംഗ് എന്നാ സ്ക്രീന്‍ വരും. അതിനു ശേഷം ഭാഷയും രാജ്യവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരും. ഇത് രണ്ടും തിരഞ്ഞെടുത്തു നെക്സ്റ്റ് അടിക്കുക. തുടര്‍ന്ന് ഇന്‍സ്റ്റാള്‍ നൌ അമര്‍ത്തുക. തുടര്‍ന്ന് തീം ആന്‍ഡ്‌ കണ്ടീഷന്‍ എന്ന് ചോദിക്കും, അത് ഒകെ കൊടുത്തു നെക്സ്റ്റ് അമര്‍ത്തുക. തുടര്‍ന്ന് വരുന്നതില്‍ രണ്ടാമത്തെ ഓപ്ഷന്‍ എടുത്തു ഒകെ കൊടുക്കുക.
                    അടുത്ത മെനുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡ്രൈവ് ചോദിക്കും. ഡ്രൈവ് തിരഞ്ഞെടുത്തു ഇന്‍സ്റ്റാള്‍ ചെയ്യുക.അതല്ല പാര്ടീശന്‍ ചെയ്യണമെങ്കില്‍ അഡ്വാന്‍സ്ട് ബട്ടന്‍ അമര്‍ത്തി പാര്‍ട്ടീഷന്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് അല്‍പ്പ നേരം കാത്തു നില്‍ക്കുക. വിന്‍ഡോസ്‌ ഫയല്‍ ഇന്‍സ്റ്റാള്‍ ആകുന്നതാണ്.
                    ഫയലുകള്‍ എല്ലാം ലോഡ് ആയിക്കഴിയുമ്പോള്‍ സിസ്റ്റെം റീബൂട്ട് ആകുന്നതാണ്.റീബൂട്ട് കഴിഞ്ഞു സിസ്റ്റെം പൂര്‍ണമായി വരുന്നിടം വരെ നിങ്ങള്‍ കീബോര്‍ഡില്‍ ഒരു കീയും അമര്‍ത്തരുത്.അമര്‍ത്തിയാല്‍ സെറ്റ്അപ്പ്‌ ക്യാന്‍സല്‍ ആയി ആദ്യം മുതല്‍ ഇന്‍സ്റ്റലേഷന്‍ നടക്കും.
                    റീബൂട്ട് കഴിഞ്ഞു അല്‍പ്പസമയം കാത്തു നില്‍ക്കുക. വിന്‍ഡോസ്‌ ലോഡ് ആകുന്നതാണ്.വീണ്ടും ഫയലുകള്‍ ലോഡ് ആയ ശേഷം ഒരിക്കല്‍ കൂടി റീബൂട്ട് നടക്കുന്നതാകും.
                     ശ്രദ്ധിക്കുക-റീബൂട്ട് കഴിഞ്ഞു സിസ്റ്റെം പൂര്‍ണമായി വരുന്നിടം വരെ നിങ്ങള്‍ കീബോര്‍ഡില്‍ ഒരു ബട്ടനും അമര്ത്തരുത്.
                     ലോഡിംഗ് കഴിഞ്ഞു വരുന്ന മെനുവില്‍ നിങ്ങളുടെ പേര് നല്‍കി നെക്സ്റ്റ് കൊടുക്കുക.തുടര്‍ന്ന് വരുന്ന ടാബില്‍ കണ്ടിന്യൂ കൊടുക്കുക.തുടര്‍ന്ന് വരുന്ന നാല് പേജുകളില്‍ നെക്സ്റ്റ് ക്ലിക്ക് ചെയ്തു പോകുക.
                     അടുത്തതായി വരുന്ന പേജില്‍ യൂസെര്‍നെയിം,പാസ്‌വേര്‍ഡ്  എന്നിവ നല്‍കി നെക്സ്റ്റ് അടിക്കുക.അല്‍പ്പസമയം കാത്തുനില്‍ക്കുക.അപ്പോള്‍ ബൂട്ടിംഗ് സ്ക്രീന്‍ വന്നു വിന്‍ഡോസ്‌ 8 ലോഡ് ആകുന്നതാണ്. ഇത്രയും ആയാല്‍ വിന്‍ഡോസ്‌ 8 പൂര്‍ണമായും ഇന്‍സ്റ്റോള്‍ ആവുന്നതാണ്......                         

4 comments:

Unknown August 17, 2012 at 7:42 PM  

വിന്‍ഡോസ്8 സി ഡി വാങ്ങാന്‍ കിട്ടുമോ

APJ August 18, 2012 at 6:15 PM  

സിഡി വാങ്ങാന്‍ കിട്ടില്ല എന്നാണു അറിവ്.... അവര്‍ ഒറിജിനല്‍ വേര്‍ഷന്‍ ഇത് വരെ ലോഞ്ച് ചെയ്തിട്ടില്ല.... സൈറ്റില്‍ നിന്നും ഫ്രീയായി ഡൌണ്‍ലോഡ് ചെയ്തോളു

o September 6, 2012 at 8:40 AM  

നല്ലൊരു ഇന്റര്‍നെറ്റ് ഡൌണ്‍ലോഡ് മാനേജര്‍ ഏതാന്നു പറഞ്ഞു തരാമോ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com October 2, 2012 at 4:49 PM  

ഇത് എത്ര ദിവസത്തിന് കിട്ടും?

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP