Powered by Blogger.

message

ഒരു പുതിയ ബ്ലോഗ്‌ കൂടി തുടങ്ങി.... anandsplash.blogspot.in ഇതാണ് ബ്ലോഗ്‌...., എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ കുറിച്ചിടാന്‍ തുടങ്ങിയ ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം......

വിലപ്പെട്ട സമയം

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

നിങ്ങള്‍ക്കും തുടങ്ങാം ഒരു ഫ്രീ വെബ്സൈറ്റ്

>> Monday, July 23, 2012

                                                   

നിങ്ങളില്‍ പലര്‍ക്കും എപ്പോഴെങ്കിലും ഒരു വെബ്സൈറ്റ് തുടങ്ങണം എന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ മലയാളിയുടെ സ്ഥിരം "എച്ചിത്തരം" നമ്മെ ഇതില്‍ നിന്നും അകറ്റുന്നു.... എന്താ കാര്യം? ഒരു വെബ്സൈറ്റ് ഉണ്ടാകുന്നത് വളരെ ചിലവേറിയ ഒരു കാര്യമാനെന്നത് തന്നെ. ബ്ലോഗിലെ പോലെ തന്നെ ഒരു ഡൊമൈന്‍ നാമം വാങ്ങുന്നതിന് തന്നെ വേണം വര്ഷം തോറും നല്ലൊരു തുക. എന്നാല്‍ ഇപ്പോള്‍ സൌജന്യമായി നമുക്ക് വെബ്സൈറ്റ് ഉണ്ടാക്കാന്‍ പറ്റുന്ന ഒരുപാട് സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. അതില്‍ ഏറ്റവും യുസര്‍ ഫ്രണ്ട്ലി ആയിട്ടുള്ള ഒരു സൈറ്റ് ആണ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.


ഈ വെബ്സൈറ്റ് ഉപയോഗിച്ചു ചുമ്മാ ഒരു രസത്തിനു ഞാന്‍ തയ്യാറാക്കിയ ഒരു കുഞ്ഞു വെബ്സൈറ്റ് ഒന്ന് കണ്ടു നോക്കൂ.... ഇത് ഞാന്‍ അവര്‍ നല്‍കുന്ന പരിമിതമായ സൌകര്യങ്ങള്‍ വെച്ചുണ്ടാക്കിയ ഒരു സൈറ്റാണ്.(പ്രത്യേകിച്ചു ഉപയോഗമൊന്നും ഇല്ല എന്ന് പറയണ്ടല്ലോ). പൈസ ഉള്ള മലയാളികള്‍ക്ക് സബ് ഡൊമൈന്‍ നാമം മാറ്റി .com .in തുടങ്ങിയ ഡൊമൈന്‍ നാമങ്ങള്‍ വാങ്ങാവുന്നതാണ്. പൈസ അധികം കിടക്കുന്നെങ്കില്‍ സൈറ്റിന് കുറച്ചു കൂടി മോഡി കൂട്ടുകയുമാകാം.....


ഇനി എങ്ങനെ ഒരു സൈറ്റ് നിര്‍മിക്കാം എന്നല്ലേ? ആദ്യം  ഇവിടെ പോയി ഒരു പൊളപ്പന്‍ പേര് നല്‍കി വെബ്സൈറ്റ് തുടങ്ങിക്കോളൂ.... കാശുള്ളവര്‍ക്ക് സ്വന്തം ഡൊമൈന്‍ നാമം വാങ്ങുകയുമാകാം.... സൌജന്യമായി സൈറ്റ് നിര്‍മിക്കണം എന്നാണെങ്കില്‍ 20m ഒരു സബ്ഡൊമൈന്‍ ഉണ്ടാവും എന്നാ കുഴപ്പമേ ഉള്ളൂ... തുടര്‍ന്ന് വരുന്ന ജാലകത്തില്‍ നിന്നും ഇഷ്ടമുള്ള പ്ലാന്‍ തിരഞ്ഞെടുക്കുക....ഫ്രീ സൈറ്റിന് 20 MB വെബ്സ്പെയ്സ് ഉണ്ടാകും. ഒരു സാധാരണ സൈറ്റിന് ഇതു മതിയാകും.അതല്ല കൂടുതല്‍ വെബ്സ്പെയ്സ് വേണമെങ്കില്‍ പുളിങ്കുരു എറിഞ്ഞേ പറ്റൂ.... അങ്ങനെ പ്ലാനും തിരഞ്ഞെടുത്തു അടുത്ത ജാലകത്തില്‍ ചെല്ലുമ്പോള്‍ സൈറ്റിന് പരസ്യങ്ങള്‍ ഒഴിവാക്കാനുള്ള ഒരു ഓപ്ഷന്‍ കിട്ടും. പരസ്യങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഒരു 5 ഡോളര്‍ മുടക്കുക. ഇല്ലെങ്കില്‍ നേരെ സൈന്‍ അപ് ചെയ്യുക. അത് കഴിഞ്ഞാല്‍ സൈറ്റ് നിര്‍മാണം തുടങ്ങാം.... എന്താ സന്തോസമായില്ലേ? ഇനി പറയാം "എനിക്കുമുണ്ടൊരു വെബ്സൈറ്റ്"


ഒരു കമന്റ്‌ അടി പുള്ളേ..............

5 comments:

Anonymous July 23, 2012 at 5:11 PM  

kollammmm
www.pcprompt.net

ഇലക്ട്രോണിക്സ് കേരളം November 24, 2012 at 2:15 PM  

വളരെയധികം ഉപകാരപ്രദമായ ലേഖനം അല്‍പ്പം കൂടി വിശദീകരണം ആവാമായിരുന്നു.അഭിനന്ദനനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോട്.. നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഈ സൈറ്റ്

Suresh Kumar February 26, 2013 at 8:48 PM  

അവരു ഫ്രീ മതിയാക്കി.............

Sameer Nellikatta November 21, 2015 at 1:57 PM  

free onumallallo

Unknown January 10, 2017 at 10:54 PM  

ഇത് അല്ല.
ഇതിന് പണം അടക്കണം

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP